ഇന്ത്യ പിടിക്കാന്‍ എംജി തയ്യാര്‍, ചൈനീസ് മാജിക്കുമായി പുതിയ ഹെക്ടര്‍

വരാന്‍പോകുന്ന പുതിയ ചൈനീസ് എസ്‌യുവിയില്‍ കണ്ണുംനട്ടിരിക്കുകയാണ് വാഹന ലോകം. എംജി മോട്ടോറിലൂടെ ഇന്ത്യന്‍ വിപണി പിടിച്ചടക്കാനുള്ള കരുനീക്കങ്ങള്‍ ചൈനീസ് നിര്‍മ്മാതാക്കളായ SAIC ആവിഷ്‌കരിച്ചുകഴിഞ്ഞു. മെയ് 15 -ന് എംജി ഹെക്ടര്‍ രാജ്യത്ത് ഔദ്യോഗികമായി അവതരിക്കും. ജൂണ്‍ ആദ്യവാരം എസ്‌യുവിയെ വില്‍പ്പനയ്ക്ക് അണിനിരത്താനാണ് എംജി മോട്ടോര്‍ ഇന്ത്യയുടെ പദ്ധതി.

ഇന്ത്യ പിടിക്കാന്‍ എംജി തയ്യാര്‍, ചൈനീസ് മാജിക്കുമായി പുതിയ ഹെക്ടര്‍

പഴയ ബ്രിട്ടീഷ് പാരമ്പര്യം എംജി മോട്ടോര്‍ മുറുക്കെപ്പിടിക്കുമ്പോഴും ചൈനീസ് വിപണിയിലെ ബെയ്ജുന്‍ 530 മോഡലാണ് പുതിയ ഹെക്ടറിന് അടിസ്ഥാനം. എസ്‌യുവിയെ കുറിച്ചുള്ള ആകാംഷ വാനോളം ഉയര്‍ന്നുനില്‍ക്കെ ഹെക്ടറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്.

Most Read: ഹ്യുണ്ടായി വെന്യുവിന് സ്വപ്‌ന തുടക്കം, ആദ്യ ദിവസം നേടിയത് 2,000 ബുക്കിങ്

ഇന്ത്യ പിടിക്കാന്‍ എംജി തയ്യാര്‍, ചൈനീസ് മാജിക്കുമായി പുതിയ ഹെക്ടര്‍

ഡീലര്‍മാര്‍ക്കായി കമ്പനി സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ നിന്നാണ് എസ്‌യുവിയെ ക്യാമറ പകര്‍ത്തിയത്. വലിയ ഹെക്‌സഗണ്‍ ഗ്രില്ലില്‍ തുടങ്ങും ഹെക്ടര്‍ വിശേഷങ്ങള്‍. ഗ്രില്ലിന് ക്രോം തിളക്കമുണ്ട്. ടാറ്റ ഹാരിയറില്‍ കാണുന്നതുപോലെ ബമ്പറിലാണ് ഹെഡ്‌ലാമ്പുകള്‍. ബോണറ്റിനോട് ചേര്‍ന്ന് ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകളും. ഇരട്ട ഹെഡ്‌ലാമ്പ് സംവിധാനമാണ് ഹെക്ടറില്‍ ഒരുങ്ങുന്നത്.

ഇന്ത്യ പിടിക്കാന്‍ എംജി തയ്യാര്‍, ചൈനീസ് മാജിക്കുമായി പുതിയ ഹെക്ടര്‍

ഹെഡ്‌ലാമ്പുകള്‍ക്ക് തൊട്ടുതാഴെ ഫോഗ്‌ലാമ്പുകളും കാണാം. ഹെഡ്‌ലാമ്പ് ക്ലസ്റ്ററിന് ചുറ്റുമുള്ള ക്രോം ആവരണം ഹെക്ടറിന്റെ പക്വത വരച്ചുകാട്ടും. പിറകിലേക്ക് വലിഞ്ഞ റാപ്പ് എറൗണ്ട് ശൈലിയാണ് ടെയില്‍ലാമ്പുകള്‍ക്ക്. എസ്‌യുവിയുടെ പിന്നഴകിലും ക്രോം ആവരണങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുന്നുണ്ട്. പിന്‍ ബമ്പറിലെ ഇരട്ടനിറവും സില്‍വര്‍ സ്‌കിഡ് പ്ലേറ്റും ഹെക്ടറിന്റെ ഡിസൈന്‍ സവിശേഷതയാണ്. മേല്‍ക്കൂരയില്‍ നിന്നാണ് സ്‌പോയിലര്‍ ഉത്ഭവിക്കുന്നത്.

ഇന്ത്യ പിടിക്കാന്‍ എംജി തയ്യാര്‍, ചൈനീസ് മാജിക്കുമായി പുതിയ ഹെക്ടര്‍

ഇരട്ടനിറമുള്ള അലോയ് വീലുകളും മോഡലില്‍ പരാമര്‍ശിക്കണം. അകത്തളത്തില്‍ തുകലിന് യാതൊരു ക്ഷാമവുമില്ല. തവിട്ടുനിറമുള്ള ഡാഷ്‌ബോര്‍ഡും തുകല്‍ അപ്‌ഹോള്‍സ്റ്ററി വിരിച്ച സീറ്റുകളും ഹെക്ടറിന്റെ ആഢംബരം പറഞ്ഞറിയിക്കും. 10.4 ഇഞ്ച് വലുപ്പമുണ്ട് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിനുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി കുത്തനെയാണ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഒരുങ്ങുന്നത്.

ഇന്ത്യ പിടിക്കാന്‍ എംജി തയ്യാര്‍, ചൈനീസ് മാജിക്കുമായി പുതിയ ഹെക്ടര്‍

ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ കമ്പനി ഉറപ്പുവരുത്തും. മൂന്നു സ്‌പോക്കാണ് തുകല്‍ ആവരണമുള്ള മള്‍ട്ടി ഫംങ്ഷന്‍ സ്റ്റീയറിങ് വീല്‍. വലിയ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയുള്ള ഇരട്ട പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, തുകല്‍ ആവരണമുള്ള ഡോര്‍ പാനലുകള്‍, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകള്‍ എന്നിവയെല്ലാം ക്യാബിന്‍ വിശേഷങ്ങളില്‍പ്പെടും.

Most Read: ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

ഇന്ത്യ പിടിക്കാന്‍ എംജി തയ്യാര്‍, ചൈനീസ് മാജിക്കുമായി പുതിയ ഹെക്ടര്‍

60:40 അനുപാതത്തിലാണ് പിറകിലെ സീറ്റുകള്‍ വിഭജിക്കാനാവുക. താക്കോലിലെ പ്രത്യേക ബട്ടണ്‍ അമര്‍ത്തിയാല്‍ പിറകിലെ ബൂട്ട് താനെ തുറക്കപ്പെടും. രണ്ടു എഞ്ചിന്‍ ഓപ്ഷനുകള്‍ എസ്‌യുവിയിലുണ്ടെന്നാണ് വിവരം. ഒന്ന് 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍. മറ്റൊന്ന് 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനും.

ഇന്ത്യ പിടിക്കാന്‍ എംജി തയ്യാര്‍, ചൈനീസ് മാജിക്കുമായി പുതിയ ഹെക്ടര്‍

143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കാന്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് ശേഷിയുണ്ടാവും. 171 bhp കരുത്തും 350 Nm torque -മാണ് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. പെട്രോള്‍ പതിപ്പില്‍ 48V ശേഷിയുള്ള മൈല്‍ഡ് ഹൈബ്രിഡ് ഓപ്ഷനും ലഭിക്കും. സാധാരണ പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 12 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത കാഴ്ച്ചവെക്കാന്‍ മൈല്‍ഡ് ഹൈബ്രിഡ് മോഡലിന് കഴിയുമെന്നാണ് സൂചന.

Image Source: Team-BHP

Most Read Articles

Malayalam
English summary
MG Hector Interior Revealed. Read in Malayalam.
Story first published: Saturday, May 4, 2019, 21:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X