ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

മാരുതിയെ പോലെ ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡ് തയ്യാറല്ല. അടുത്തവര്‍ഷം ഏപ്രിലിന് ശേഷവും ഫിഗൊ, ഫ്രീസ്റ്റൈല്‍, ആസ്‌പൈര്‍, ഇക്കോസ്‌പോര്‍ട്, എന്‍ഡവര്‍ മോഡലുകളുടെ ഡീസല്‍ പതിപ്പുകള്‍ വിപണിയില്‍ തുടരുമെന്ന് ഫോര്‍ഡ് ഇന്ത്യ വ്യക്തമാക്കി. ഇപ്പോഴുള്ള 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ TDCI, 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ TDCI, 3.2 ലിറ്റര്‍ അഞ്ചു സിലിണ്ടര്‍ TDCI എഞ്ചിന്‍ യൂണിറ്റുകളെ ഭാരത് സ്‌റ്റേജ് VI നിലവാരത്തിലേക്ക് അമേരിക്കന്‍ കമ്പനി പുനരാവിഷ്‌കരിക്കും.

ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

നിര്‍മ്മാണ ചിലവു കൂടും, കാറുകളുടെ വില ഉയരും തുടങ്ങിയ ആശങ്കകള്‍ ഫോര്‍ഡിനില്ല. 2020 ഏപ്രിലിന് ശേഷവും കമ്പനി നിരയില്‍ ഡീസല്‍ കാറുകള്‍ തുടരുമെന്ന് ഫോര്‍ഡ് ഇന്ത്യ മാര്‍ക്കറ്റിങ്, സെയില്‍സ് & സര്‍വീസ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനയ് റെയ്‌ന സ്ഥിരീകരിച്ചു.

ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

മുമ്പ് ഡീസല്‍ കാറുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കേന്ദ്രം പിന്‍വലിച്ചപ്പോഴും ഡീസല്‍ കാറുകളുടെ ഭാവി സംബന്ധിച്ച് വിപണിയില്‍ ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ ഡീസല്‍ കാര്‍ വാങ്ങുന്നവരുടെ എണ്ണം ഇന്ത്യയില്‍ കുറഞ്ഞില്ല. വിനയ് റെയ്‌ന ഓര്‍മ്മപ്പെടുത്തി. 2020 -ന് ശേഷവും ഡീസല്‍ കാര്‍ വാങ്ങാന്‍ ആളുകള്‍ താത്പര്യം കാട്ടുമെന്നാണ് കമ്പനിയുടെ ഉറച്ച വിശ്വാസം.

Most Read: മാരുതി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

നിലവില്‍ ഇക്കോസ്‌പോര്‍ട് കുറിക്കുന്ന വില്‍പ്പനയില്‍ 65 ശതമാനത്തോളം ഡീസല്‍ പതിപ്പുകളുടെ സംഭാവനയാണ്. സമാനമായി ഫിഗൊ, ഫ്രീസ്റ്റൈല്‍, ആസ്‌പൈര്‍, എന്‍ഡവര്‍ മോഡലുകളുടെ ഡീസല്‍ പതിപ്പുകള്‍ക്കും പ്രചാരമേറെ. ഈ അവസരത്തില്‍ ഡീസല്‍ കാറുകളില്‍ നിന്നുള്ള ചുവടുമാറ്റം കമ്പനിയുടെ താളം തെറ്റിക്കും.

ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

ഇതേസമയം, ഡീസല്‍ ഇതര വാഹനങ്ങളെ കുറിച്ചും ഫോര്‍ഡ് ചിന്തിക്കുന്നുണ്ട്. സിഎന്‍ജി മോഡലുകള്‍ക്ക് പുതിയ ആസ്‌പൈറിലൂടെ കമ്പനി തുടക്കമിട്ടുകഴിഞ്ഞു. യൂട്ടിലിറ്റി വാഹനങ്ങളില്‍ പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിച്ച ആദ്യ കമ്പനികളിലൊന്നാണ് ഫോര്‍ഡ്. 2013 -ല്‍ ഇക്കോസ്‌പോര്‍ടിനെ കൊണ്ടുവന്നപ്പോള്‍ പെട്രോള്‍ എഞ്ചിന്‍ പരീക്ഷിക്കാന്‍ ഫോര്‍ഡ് ധൈര്യം കാട്ടുകയുണ്ടായി.

ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

ഡീസല്‍ മോഡലുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം പെട്രോള്‍ മോഡല്‍ നിര വിപുലപ്പെടുത്താനുള്ള ഒരുക്കങ്ങളിലാണ് ഫോര്‍ഡ് ഇപ്പോള്‍. നേരത്തെ മാരുതിയുടെ ചുവടുപിടിച്ച് മറ്റു വാഹന നിര്‍മ്മാതാക്കളും ഡീസല്‍ കാറുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുമോയെന്ന് വിപണി ആശങ്കപ്പെട്ടിരുന്നു.

Most Read: മഹീന്ദ്ര XUV500 -യെക്കാളും നീളത്തില്‍ പുതിയ എംജി ഹെക്ടര്‍ — വീഡിയോ

ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

എന്തായാലും ഡീസല്‍ കാറുകള്‍ പിന്‍വലിക്കില്ലെന്ന ഫോര്‍ഡിന്റെ പ്രസ്താവന വാഹന പ്രേമികള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഫിഗൊ, ഫ്രീസ്റ്റൈല്‍, ആസ്‌പൈര്‍, ഇക്കോസ്‌പോര്‍ട്, എന്‍ഡവര്‍ മോഡലുകളുടെ ഡീസല്‍ പതിപ്പുകള്‍ വിപണിയില്‍ തുടരും. എന്നാല്‍ വരുംഭാവിയില്‍ കാറുകള്‍ക്കെല്ലാം പെട്രോള്‍ - സിഎന്‍ജി പരിവേഷം നല്‍കാനാവും കമ്പനി ശ്രമിക്കുക.

ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

ഒപ്പം, മഹീന്ദ്രയുമായി സഹകരിച്ച് വൈദ്യുത നിരയില്‍ ചുവടുറപ്പിക്കാനും അമേരിക്കന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. മഹീന്ദ്രയുടെ വൈദ്യുത പവര്‍ട്രെയിന്‍ ഫോര്‍ഡ് കടമെടുക്കും. പകരം സ്വന്തം കാറുകള്‍ മഹീന്ദ്രയ്ക്ക് കമ്പനി കൈമാറും. ഫിഗൊ, ആസ്‌പൈര്‍ മോഡലുകളുടെ വൈദ്യുത പതിപ്പുകള്‍ നിരയില്‍ ആദ്യം പ്രതീക്ഷിക്കാം. ഇതേ കാറുകള്‍ റീബാഡ്ജ് ചെയ്ത് മഹീന്ദ്രയും സ്വന്തം ലേബലില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

Source: Money Control

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford To Continue Diesel Cars In India. Read in Malayalam.
Story first published: Thursday, May 2, 2019, 11:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X