Just In
- 54 min ago ഇന്ത്യയ്ക്ക് സീൽ ഒരു ഡീലോ? തുടക്കക്കാർക്ക് ഉള്ളതല്ല BYD -യുടെ പുത്തൻ ഇവി; കാര്യങ്ങൾ ഇങ്ങനെ
- 15 hrs ago മോഡിഫൈ ചെയ്യുന്നതൊക്കെ നിങ്ങളുടെ ഇഷ്ടം, ഇൻഷുറൻസിൻ്റെ കാര്യത്തിൽ എട്ടിൻ്റെ പണി കിട്ടാതെ നോക്കണേ
- 17 hrs ago ആശാന് അടുപ്പിലും ആവാല്ലോ! ഇവികളെ അന്തമായി പ്രോത്സാഹിപ്പിക്കുന്ന ഗഡ്ഗരിയുടെ ഗരാജിലുള്ളത് ദേ ഇതൊക്കെയാണ്
- 18 hrs ago ഡിക്കി വെച്ച് 'തട്ടിക്കൂട്ടുകയല്ല'! ഇക്കാര്യങ്ങളില്‍ സ്വിഫ്റ്റിനെ വെല്ലും പുതിയ ഡിസയര്‍
Don't Miss
- News 'തിരഞ്ഞെടുപ്പിൽ ജയിക്കാൻ മോദിയുടെ നുണപ്രചരണം,ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാണിട്ടില്ല';കോൺഗ്രസ്
- Sports T20 World Cup 2024: റിഷഭിനു തൊട്ടരികെ, രാഹുലും സഞ്ജുവും ഭയക്കണം! ഡിക്കെ ലോകകപ്പ് ടിക്കറ്റെടുക്കുമോ?
- Finance ഈ വാരം വിപണിയുടെ വികാരത്തെ സ്വാധീനിക്കുന്നത് ഇതാണ്, വാങ്ങാൻ രണ്ട് ഓഹരികൾ, കാരണം ഇത്
- Technology ചരിത്ര വിലക്കുറവ്! സാംസങ്ങിന്റെ പ്രീമിയം S സീരീസ് ഫോൺ ഇപ്പോൾ പാതിയിലും താഴെ വിലയിൽ വാങ്ങാം
- Movies 'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'
- Lifestyle കുക്കർ പൊട്ടറ്റോ ഗ്രേവി ഉണ്ടാക്കുന്നത് എങ്ങനെ
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി
രാജ്യത്തെ മിക്ക കാര്‍ ഡീലര്‍മാരും കൃത്യമായ സമയപരിധിക്കുള്ളില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് കാറുകള്‍ ഡെലിവര്‍ ചെയ്യാറുണ്ട്. എന്നാല്‍, ചിലപ്പോഴൊക്കെ ഇതില്‍ വീഴ്ച വരുത്തുന്ന ഡീലര്‍മാരുമുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച സമയപരിധയില് കാര്‍ ഡെലിവര്‍ ചെയ്യാന്‍ ഡീലര്‍ക്ക് സാധിച്ചില്ലെങ്കില്‍ പ്രസ്തുത ബുക്കിംഗ് റദ്ദ് ചെയ്യുകയോ അല്ലെങ്കില്‍ പുതിയ തീയതിയ്ക്കായി കാത്തിരിക്കുയോയാണ് ഉപഭോക്താക്കള്‍ക്ക് ചെയ്യാനാവുക.
ഇവ രണ്ടും നമ്മെ പൂര്‍ണ്ണ തൃപ്തരാക്കില്ലെന്നത് സത്യമാണ്. ഗോവ നിവാസിയായ സംഗീതജ്ഞന് ടെര്ടുല്യാനോ ഡാറില്‍ ഗോമസ് പുതിയൊരു കാര്‍ വാങ്ങാനുദ്ദേശിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്.
വിപണിയിലെ മികച്ച കാറുകളുടെ വിവരങ്ങളെല്ലാം ശേഖരിച്ച ശേഷം ഒടുവില്‍ ജീപ്പ് കോമ്പസ് വാങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. ശേഷം ജീപ്പ് ഇന്ത്യയുടെ അംഗീകൃത ഡീലറായ ക്വാഡ്രോസ് മോട്ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡിനെ അദ്ദേഹം സമീപിച്ചു.
ജീപ്പിനെ കൂടാതെ തന്നെ യമഹ, സുസുക്കി, വെസ്പ, അപ്രീലിയ, ഫിയറ്റ്, അബാര്‍ത്ത് എന്നീ വാഹന നിര്‍മ്മാതാക്കളുടെ കൂടി അംഗീകൃത ഡീലറാണ് ക്വാഡ്രോസ് മോട്ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡ്. 2018 സെപ്റ്റംബര്‍ എട്ടാം തീയതി ജീപ്പ് കോമ്പസിന് 50,000 രൂപ ബുക്കിംഗ് തുകയായി ഗോമസ് നല്‍കുകയും ചെയ്തു.
രണ്ടാഴ്ചയ്ക്കകം ഡെലിവര്‍ ചെയ്യുമെന്ന് ഡീലര്‍ ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍, ചില പറഞ്ഞ തീയതിയ്ക്ക് കാര്‍ ഡെലിവറി നടന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളാലാണ് ഇത് വൈകിയതെന്നാണ് ഗോമസിനെ ഡീലര്‍ഷിപ്പ് അറിയച്ചത്.
അടുത്ത രണ്ടാഴ്ചകള്‍ക്കുള്ളില്‍ തന്നെ തങ്ങള്‍ കാര്‍ ഡെലിവര്‍ ചെയ്യുമെന്ന് വീണ്ടും ഡീലര്‍ഷിപ്പ് അറിയിച്ചു. 2018 ഒക്ടോബര്‍ എട്ടിന് ഗോമസിന്റെ പക്കല്‍ കാറെത്തുമെന്ന് സെയില്‍സ് റെപ്രസന്റേറ്റിവ് അറിയിച്ചു.
ടാറ്റ ഹാരിയര്‍ ഓഫ്റോഡിന് ഇറങ്ങുമ്പോള്‍ - വീഡിയോ
ഇക്കാരണത്താല്‍ ബാക്കി തുകയായ 17 ലക്ഷം രൂപ ഒക്ടോബര്‍ മൂന്നിന് തന്നെ ഗോമസ് നല്‍കുകയും ചെയ്തു. ഒക്ടോബര്‍ എട്ടാം തീയതി കാര്‍ സ്വീകരിക്കാന്‍ കാത്തിരുന്ന ഗോമസിന് നിരാശയാണ് ബാക്കിയായത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഡീലറിന്റെ ഭാഗത്ത് നിന്നുള്ള അലംഭാവം തുടര്‍ന്നപ്പോഴാണ് ഒടുവില്‍ ഗോവയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ ഗോമസ് സമീപിച്ചത്.
ഈ വര്‍ഷം നാല് പുതിയ കാറുകള്‍ പുറത്തിറക്കാന്‍ മാരുതി - വിവരങ്ങള്‍ പുറത്ത്
ഡീലര്‍ഷിപ്പ് കാര്‍ ഡെലിവര്‍ ചെയ്യാമെന്ന് പറഞ്ഞ തീയതി കഴിഞ്ഞ് നാല് മാസങ്ങള്‍ക്കിപ്പുറം 2019 ഫെബ്രുവരി ആറിനാണ് ഗോമസിന് ജീപ്പ് കോമ്പസ് ലഭിച്ചത്. ഈ കാലഘട്ടത്തിലത്രയും കാറിന്റെ മാസ തവണയും പലിശയും ഗോമസ് അടയ്ക്കുകയായിരുന്നു.
പുതുതലമുറ സ്കോര്‍പിയോ ഒരുങ്ങുന്നു, ആദ്യ ചിത്രങ്ങള്‍ പുറത്ത്
കൂടുതല്‍ ബൂട്ട് സ്പേസുള്ള കാറായതിനാലാണ് ഗോമസ് ജീപ്പ് കോമ്പസ് തിരഞ്ഞെടുത്തത്. പല സംഗീത പരിപാടികള്‍ക്കും പോവുമ്പോള്‍ കൂടുതല്‍ ലഗേജുകളും മറ്റും കാറില്‍ ഉള്‍പ്പെടുത്താമെന്നത് കൂടി മുന്നില്‍ക്കണ്ടാണ് ജീപ്പ് കോമ്പസ് ഇദ്ദേഹം തിരഞ്ഞെടുത്തത്.
കൃത്യ സമയത്ത് കാര്‍ ഡെലിവര്‍ ചെയ്യാത്തതിനാല്‍ മറ്റ് കാറുകള്‍ വാടകയ്ക്കെടുത്താണ് പല സംഗീത പരിപാടികള്‍ക്കും ഇദ്ദേഹം പോയത്. ഇത് സാമ്പത്തിക നഷ്ടമായിരുന്നെന്നും ഗോമസ് കൂട്ടിച്ചേര്‍ത്തു.
കേസിന്റെ വാദം കേട്ടതിന് ശേഷം ക്വാഡ്രോസ് മോട്ടോര്‍സ്, ഗോമസിന് 50,000 രൂപ നഷ്ട പരിഹാരമായി നല്‍കണമെന്ന് കോടതി വിധിച്ചു. കൂടാതെ കാര്‍ ഡെലിവര്‍ ചെയ്യാതിരുന്ന കാലയളവിലെ പലിശ ഇരു കമ്പനികളും അടയ്ക്കണമെന്നും കോടതി വിധിച്ചു.
Source: Rushlane