ഈ വര്‍ഷം നാല് പുതിയ കാറുകള്‍ പുറത്തിറക്കാന്‍ മാരുതി — വിവരങ്ങള്‍ പുറത്ത്

ഈ വര്‍ഷം നാല് പുതിയ കാറുകള്‍ പുറത്തിറക്കുമെന്ന് മാരുതി സുസുക്കി. മാക്കാവുവില്‍ നടന്ന ഡീലര്‍മാരുടെ കൂടിക്കാഴ്ച്ചയിലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി തീരുമാനം വ്യക്തമാക്കിയത്. ജനുവരി മുതല്‍ക്കെ മാരുതി നിരയില്‍ പുതിയ കാറുകള്‍ തുടരെ അണിനിരക്കുന്നുണ്ട്.

ഈ വര്‍ഷം നാല് പുതിയ കാറുകള്‍ പുറത്തിറക്കാന്‍ മാരുതി — വിവരങ്ങള്‍ പുറത്ത്

ആദ്യം പുതുതലമുറ വാഗണ്‍ആര്‍ വന്നു. പിന്നാലെ പുതുമകളുമായി ബലെനോ ഫെയ്്‌സ്‌ലിഫ്റ്റും എത്തി. സിയാസ്, എര്‍ട്ടിഗ മോഡലുകള്‍ക്ക് പുതിയ 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പിനെ മാരുതി അവതരിപ്പിച്ചത് അടുത്തിടെയാണ്. പുതിയ സുരക്ഷാ സംവിധാനങ്ങളുമായി ആള്‍ട്ടോ ഫെയ്‌സ്‌ലിഫ്റ്റ്, ഈക്കോ, ബലെനോ സ്മാര്‍ട്ട് ഹൈബ്രിഡ് മോഡലുകളും നിരയില്‍ തലയുയര്‍ത്തി.

ഈ വര്‍ഷം നാല് പുതിയ കാറുകള്‍ പുറത്തിറക്കാന്‍ മാരുതി — വിവരങ്ങള്‍ പുറത്ത്

വില്‍പ്പന കുറവാണെന്ന ആശങ്ക ഒരുഭാഗത്ത് നിഴലിടുന്നുണ്ടെങ്കിലും പുതിയ കാറുകള്‍ അവതരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും കമ്പനി പിന്തിരിയില്ല. ഒക്ടോബറില്‍ BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) ചട്ടങ്ങള്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി ഇപ്പോഴുള്ള മോഡലുകളില്‍ ചിലതിനെ കമ്പനിക്ക് പരിഷ്‌കരിക്കേണ്ടതായുണ്ട്.

ഈ വര്‍ഷം നാല് പുതിയ കാറുകള്‍ പുറത്തിറക്കാന്‍ മാരുതി — വിവരങ്ങള്‍ പുറത്ത്

നേരത്തെ പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ചാണ് ഒമ്‌നി, ജിപ്‌സി മോഡലുകളെ മാരുതി നിര്‍ത്തിയത്. എന്തായാലും നാലു പുതിയ കാറുകള്‍ ഇനിയും കൂടി പുറത്തിറങ്ങാനുണ്ടെന്ന് മാരുതി വ്യക്തമാക്കിക്കഴിഞ്ഞു. ഇതില്‍ മൂന്നെണ്ണം ഇപ്പോഴുള്ള മോഡലുകളെ അടിസ്ഥാനപ്പെടുത്തും. 2018 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി അനാവരണം ചെയ്ത ഫ്യൂച്ചര്‍ S കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് വരാനുള്ള നാലാമത്തെ കാര്‍.

ഈ വര്‍ഷം നാല് പുതിയ കാറുകള്‍ പുറത്തിറക്കാന്‍ മാരുതി — വിവരങ്ങള്‍ പുറത്ത്

മഹീന്ദ്ര KUV100 NXT പോലെ മൈക്രോ എസ്‌യുവിയായി ഫ്യൂച്ചര്‍ S നിരയിലെത്തും. ഡീസല്‍ കാറുകളുടെ വില്‍പ്പന നിര്‍ത്താനിരിക്കെ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് യൂണിറ്റുകളായിരിക്കും ഫ്യൂച്ചര്‍ S -ല്‍ തുടിക്കുക. മാരുതി നിരയില്‍ വാഗണ്‍ആര്‍, സ്വിഫ്റ്റ് മോഡലുകള്‍ക്കിടയില്‍ ഫ്യൂച്ചര്‍ S -ന് ഇടംനല്‍കാനാണ് കമ്പനിയുടെ പദ്ധതി.

ഈ വര്‍ഷം നാല് പുതിയ കാറുകള്‍ പുറത്തിറക്കാന്‍ മാരുതി — വിവരങ്ങള്‍ പുറത്ത്

ദീപാവലിക്ക് മുന്‍പ് ഫ്യൂച്ചര്‍ S -നെ വിപണിയില്‍ പ്രതീക്ഷിക്കാം. ഭാരത് സ്റ്റേജ് VI, BNVSAP ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും പുതിയ മൈക്രോ എസ്‌യുവി പാലിക്കും. വാഗണ്‍ആറിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഏഴു സീറ്റര്‍ എംപിവിയാകും മാരുതിയുടെ മറ്റൊരു നിര്‍ണായക അവതരണം. പ്രീമിയം കാറുകള്‍ക്കായി കമ്പനി സ്ഥാപിച്ചിട്ടുള്ള നെക്‌സ ഡീലര്‍ഷിപ്പുകള്‍ ഏഴു സീറ്റര്‍ വാഗണ്‍ആര്‍ എംപിവിയുടെ വില്‍പ്പന ഏറ്റെടുക്കും.

Most Read: ബാധ്യത 3.4 ബില്യണ്‍ ഡോളര്‍, പക്ഷെ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ വില്‍ക്കില്ലെന്ന് ടാറ്റ

ഈ വര്‍ഷം നാല് പുതിയ കാറുകള്‍ പുറത്തിറക്കാന്‍ മാരുതി — വിവരങ്ങള്‍ പുറത്ത്

നിലവില്‍ മാരുതി അറീന ഡീലര്‍ഷിപ്പുകള്‍ക്കാണ് അഞ്ചു സീറ്റര്‍ വാഗണ്‍ആര്‍ ഹാച്ച്ബാക്കിന്റെ ചുമതല. ഡാറ്റ്‌സന്‍ ഗോ പ്ലസ്, വരാനിരിക്കുന്ന റെനോ ട്രൈബര്‍ മോഡലുകളുമായാണ് വാഗണ്‍ആര്‍ എംപിവിയുടെ അങ്കം. ഏഴു സീറ്റര്‍ എംപിവിയാണെങ്കിലും നികുതിയാനുകൂല്യങ്ങള്‍ക്കായി നാലു മീറ്ററില്‍ത്താഴെ മോഡലിന്റെ നീളം പരിമിതപ്പെടുത്താന്‍ കമ്പനി ശ്രദ്ധിക്കും.

Most Read: വില്‍പ്പനയില്ല — സ്വിഫ്റ്റ്, ഡിസൈര്‍, ആള്‍ട്ടോ കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

ഈ വര്‍ഷം നാല് പുതിയ കാറുകള്‍ പുറത്തിറക്കാന്‍ മാരുതി — വിവരങ്ങള്‍ പുറത്ത്

വാഗണ്‍ആറിലെ 1.2 ലിറ്റര്‍ K സീരീസ് പെട്രോള്‍ എഞ്ചിനാണ് പുതിയ എംപിവി പതിപ്പിലും സാധ്യത കൂടുതല്‍. ഇതേസമയം എഎംടി ഗിയര്‍ബോക്‌സ് കാറിന് ലഭിക്കുമോയെന്ന് കണ്ടറിയണം. ബ്രെസ്സയുടെ പെട്രോള്‍ ഹൈബ്രിഡ് പതിപ്പും ആറു സീറ്റര്‍ എര്‍ട്ടിഗയുമാണ് ബാക്കിയുള്ള രണ്ടു മോഡലുകള്‍.

Most Read: കാറില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ? — വീഡിയോ

ഈ വര്‍ഷം നാല് പുതിയ കാറുകള്‍ പുറത്തിറക്കാന്‍ മാരുതി — വിവരങ്ങള്‍ പുറത്ത്

എര്‍ട്ടിഗ സ്‌പോര്‍ട് എന്ന പേരില്‍ ആറു സീറ്റര്‍ എംപിവിയെ വിപണിയില്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ മാരുതി തുടങ്ങി. ആഢംബര മോഡലായതുകൊണ്ട് നെക്‌സ ഡീലര്‍ഷിപ്പുകള്‍ എര്‍ട്ടിഗ സ്‌പോര്‍ടിന്റെ ചുമതലയേല്‍ക്കും. സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് യൂണിറ്റുപയോഗിക്കുന്ന 1.5 ലിറ്റര്‍ ബ്രെസ്സ പെട്രോളിന്റെ ഒരുക്കങ്ങളും പിന്നണിയില്‍ തകൃതിയായി നടക്കുന്നുണ്ട്.

ഈ വര്‍ഷം നാല് പുതിയ കാറുകള്‍ പുറത്തിറക്കാന്‍ മാരുതി — വിവരങ്ങള്‍ പുറത്ത്

104 bhp കരുത്തും 138 Nm torque ഉം കുറിക്കാന്‍ പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്. നിലവില്‍ ഡീസല്‍ പതിപ്പായി മാത്രമാണ് മാരുതി ബ്രെസ്സ വിപണിയില്‍ എത്തുന്നത്.

Source: Money Control

Most Read Articles

Malayalam
English summary
Maruti To Launch 4 New Cars This Year. Read in Malayalam.
Story first published: Monday, May 13, 2019, 10:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X