സ്‌കൂട്ടറുകളില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റി നല്‍കാന്‍ അപ്രീലിയ

അടുത്ത തലമുറ സ്‌കൂട്ടറുകള്‍ക്ക് ബിഎസ് VI എഞ്ചിനോടൊപ്പം ബ്ലൂടൂത്ത് കണക്ടിവിറ്റിയും നല്‍കാനൊരുങ്ങുകയാണ് ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കള്‍. അപ്രീലിയ എസ്ആര്‍ 150, എസ്ആര്‍ 125, എസ്ആര്‍ 125 സ്റ്റോം എന്നീ മോഡലുകള്‍ക്കാണ് ബ്ലൂടൂത്ത് ഫംഗ്ഷനുള്ള സ്പീഡോമീറ്റര്‍ കണ്‍സോള്‍ ഘടിപ്പിക്കുക.

സ്‌കൂട്ടറുകളില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റി നല്‍കാന്‍ അപ്രീലിയ

2020 -ന്റെ ആദ്യ പകുതിയോടെ തന്നെ എസ്ആര്‍ നിര സ്‌കൂട്ടറുകളില്‍ പുതിയ ഫീച്ചറുകള്‍ അപ്പഗ്രേഡ് ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇതോടൊപ്പം എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പുതുക്കിയ ഗ്രാഫിക്‌സ് എന്നിവയും വാഹനത്തിന് ലഭിക്കും. ഇത്രയും മാറ്റങ്ങള്‍ വരുന്നതിനാല്‍ വിലയുയരും എന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.

Most Read: കൂപ്പുകുത്തി റോയല്‍ എന്‍ഫീൽഡ് 500 സിസി വിപണി

സ്‌കൂട്ടറുകളില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റി നല്‍കാന്‍ അപ്രീലിയ

അപ്രീലിയ, വെസ്പ സ്‌കൂട്ടറുകള്‍ക്കായി ബിഎസ് VI എഞ്ചിന്‍ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് പിയാജിയോ. 2020 ജനുവരി അവസാനത്തോടെ ഇത് പൂര്‍ത്തീകരിക്കാം എന്ന പ്രതീക്ഷയിലാണ് പിയാജിയോ. ബിഎസ് VI എഞ്ചിനുകള്‍ക്ക് ECU ഫ്യുവല്‍ ഇഞ്ചക്റ്റഡ് സിസ്റ്റമാവും ലഭിക്കുക.

Most Read: വന്നിട്ട് പത്തു വര്‍ഷം, ഇന്നും എസ്‌യുവി ലോകത്തെ രാജാവായി ടൊയോട്ട ഫോര്‍ച്യൂണര്‍

സ്‌കൂട്ടറുകളില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റി നല്‍കാന്‍ അപ്രീലിയ

നിലവില്‍ ടിവിഎസ് Nടോര്‍ക്ക് മാത്രമാണ് രാജ്യത്ത് ബ്ലൂടൂത്ത് കണക്ടിവിറ്റി പ്രധാനം ചെയ്യുന്ന ഏക സ്‌കൂട്ടര്‍. ഒരു സ്മാര്‍ഫോണ്‍ ആപ്പ് ഉപയോഗിച്ച് കോളര്‍ ഐഡി, നാവിഗേഷന്‍ പിന്നെ മറ്റ് പല ഫീച്ചറുകളും ഇതില്‍ ഉപയോഗിക്കാം. അപ്രീലിയയും എസ്ആര്‍ നിരക്കായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വികസിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്.

Most Read: ടൊയോട്ട ഗ്ലാൻസയ്ക്ക് മികച്ച തുടക്കം

സ്‌കൂട്ടറുകളില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റി നല്‍കാന്‍ അപ്രീലിയ

ഇന്ത്യക്കായി കുറച്ച്കൂടെ പവറുള്ള മറ്റോരു സ്‌കൂട്ടര്‍ കൂടെ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലും കൂടെയാണ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ എന്നതാണ് മറ്റൊരു പ്രധാന വാര്‍ത്ത. അപ്രീലിയ, വെസ്പ സ്‌കൂട്ടറുകള്‍ക്കായി 150 -200 സിസി ശ്രേണിക്കിടയില്‍ വരുന്ന ഒരു എഞ്ചിന്‍ വികസിപ്പിച്ചെടുക്കാനാണ് പിയാജിയോയുടെ ശ്രമം.

Source: BikeWale

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia Plans To Add Bluetooth Connectivity To Its Scooter Fleet. Read More Malayalam.
Story first published: Saturday, June 22, 2019, 19:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X