ഏഥര്‍ എനര്‍ജി ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ ഇനി ചെന്നൈയിലും
ഏഥര്‍ എനര്‍ജിയുടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ മോഡലുകള്‍ ചെന്നൈയില്‍ പുറത്തിറക്കിയതിനു പിന്നാലെ നഗരത്തില്‍ കമ്പനി ഔട്ട്‌ലെറ്റും തുറന്ന് ഏഥര്‍. ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഏഥറിന്റെ 340, 450 മോഡലുകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണമാണ് പുതിയ ഔട്ടലെറ്റ് തുറക്കാന്‍ നിര്‍മ്മാതക്കള്‍ക്ക് പ്രേരണയായത്.

ആദ്യ ഘട്ടത്തില്‍ വാഹനം ബുക്ക് ചെയ്തവര്‍ക്ക് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂട്ടറുകള്‍ വിതരണം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം അടുത്ത ബാച്ച് നവംബര്‍, ഡിസംബര്‍ മാസങ്ങളിലും വിതരണം ചെയ്യും.

നിലവില്‍ ഏഥറിന് 10 ചാര്‍ജിംഗ് പോയിന്റുകള്‍ മാത്രമാണ് ചെന്നൈ നഗരത്തിലുള്ളത്. എന്നാല്‍ സമീഭാവിയില്‍ ചാര്‍ജിംഗിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കമ്പനി വിപുലീകരിക്കും. ഏഥര്‍ 340ക്ക് 1.19 ലക്ഷവും ഏഥര്‍ 450ക്ക് 1.31 ലക്ഷം രൂപയുമാണ് ചെന്നൈയിലെ ഓണ്‍റോഡ് വില.

ഫെയിം ഇന്ത്യ പദ്ധതി പ്രകാരമുള്ള സബ്സിഡി കഴിഞ്ഞുള്ള വിലയാണിത്. രണ്ട് ഹെൽമറ്റ്, ഇൻഷുറൻസ്, റോഡ് നികുതി, ചരക്ക് സേവന നികുതി തുടങ്ങിയവയെല്ലാമടക്കമുള്ള നിരക്കാണിതെന്നും ഏഥര്‍ എനർജി വിശദീകരിക്കുന്നു.

2013-ൽ ചെന്നൈയിലായിരുന്നു ഏഥറിന്റെ അരങ്ങേറ്റം. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള അവതരണത്തിനു കമ്പനി ബെംഗളൂരുവിനെയാണു തെരഞ്ഞെടുത്തത്. 2018 ജൂണിൽ ബെംഗളൂരുവിൽ വിൽപ്പനയ്ക്കെത്തിയ ഏഥര്‍ 340 സ്കൂട്ടറാണ് ഇപ്പോൾ ചെന്നൈയിലും ലഭ്യമാവുന്നത്.

ബെംഗളൂരുവിൽ ബാറ്ററി, വാഹന നിർമാണശാലകൾ സ്ഥാപിച്ച ഏഥര്‍ എനർജി സ്വന്തം സംരംഭമായ എക്സ്പീരിയൻസ് സെന്ററുകൾ വഴിയാണു വാഹന വിൽപ്പന നടത്തുന്നത്.

ബേസ് മോഡലായ 340യില്‍ 1.92 kWh ബാറ്ററിയും ഉയര്‍ന്ന 450യില്‍ 2.4 kWh ലിഥിയം അയേണ്‍ ബാറ്ററിയുമാണുള്ളത്. ആതര്‍ 450യില്‍ ഒറ്റചാര്‍ജില്‍ 80 കിലോമീറ്റര്‍ വരെയും ഏഥര്‍ 340യില്‍ 60 കിലോമീറ്റര്‍ വരെയും സഞ്ചരിക്കാന്‍ സാധിക്കും. 50,000 കിലോമീറ്ററാണ് ബാറ്ററി യൂണിറ്റിന് കമ്പനി ഉറപ്പു പറയുന്ന കാലാവധി.

രണ്ടിലും ബ്രഷ്‌ലെസ് ഡിസി ഇലക്ട്രിക് മോട്ടോറാണുള്ളത്. 6 bhp കരുത്തില്‍ 20 Nm torque ഉത്പാദിപ്പിക്കും 340 പതിപ്പ്. അതേസമയം 7.2 bhp കരുത്തില്‍ 20.5 Nm torque സൃഷ്ടിക്കും 450. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 340 മോഡലിന് 5.1 സെക്കന്റും ഏഥര്‍ 450ക്ക് 3.9 സെക്കന്റും മതിയാകും.

കളര്‍ ടച്ച്‌സ്‌ക്രീന്‍, ബ്ലുടൂത്ത് കണക്ടിവിറ്റി, OTA അപ്‌ഡേറ്റുകള്‍, സ്മാര്‍ട്ട് ഫോണ്‍ ആപ്പ് മുഖേനയുള്ള വാഹന പരിശോധന തുടങ്ങിയ നിരവധി നൂതന സംവിധാനങ്ങള്‍ ഏഥര്‍ 450 സ്‌കൂട്ടറിനുണ്ട്. മുന്‍ പിന്‍ ടയറുകളില്‍ ഡിസ്‌ക്ക് യൂണിറ്റുകളാണ് ബ്രേക്കിംഗ് നിറവേറ്റുക. റിവേഴ്‌സ് ഗിയര്‍ മോഡലിന്റെ സവിശേഷതകളാണ്.

വൈദ്യുത വാഹനങ്ങളുടെ ജിഎസ് ടി 12 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമാക്കി ജിഎസ്ടി കൗണ്‍സില്‍ ഉത്തരവിറക്കിയതോടെ ഏഥര്‍ 450 ന്റെ വിലയിൽ കുറവു പ്രതീക്ഷിക്കാം. വൈദ്യുത വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാനായി ഇക്കൊല്ലം ഡിസംബർ വരെ സൗജന്യ ചാർജിംഗ് സൗകര്യവും ഏഥര്‍ എനർജി വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








