പുതിയ നിറത്തില്‍ ബജാജ് പള്‍സര്‍ 220 F

ബജാജ് നിരയിലെ ഏറ്റവും ജനപ്രിയമായ മോഡലുകളില്‍ ഒന്നാണ് പള്‍സര്‍ 220 F എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. നിരവധി തവണ ബൈക്കിന് പരിഷ്‌ക്കരണങ്ങളും ബജാജ് വരുത്തി. അതില്‍ കൂടുതലും പുറംമോഡിയിലായിരുന്നു.

പുതിയ നിറത്തില്‍ ബജാജ് പള്‍സര്‍ 220 F

അതിന്റെ തുടര്‍ച്ചയാണ് 220 F ന് അവതരിപ്പിച്ച പുതിയ വോള്‍ക്കാനോ റെഡ് നിറം. ഇത് നിലവിലുള്ള ബ്ലാക്ക് റെഡ്, ബ്ലാക്ക് ബ്ലൂ നിറങ്ങള്‍ക്കൊപ്പം വിപണിയിലെത്തും. ജനപ്രിയ മോഡലായ പള്‍സറിന്റെ 220 F ന് അടുത്തിടെ വില വര്‍ധിച്ചിരുന്നു. നിലവില്‍ 1.07 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

പുതിയ നിറത്തില്‍ ബജാജ് പള്‍സര്‍ 220 F

വോള്‍ക്കാനോ റെഡ് കളര്‍ ഓപ്ഷനില്‍ പ്രത്യേകിച്ച് ബെക്കിന്റെ മുന്‍ഭാഗത്ത് മാറ്റ് റെഡ് ഫിനിഷാണുള്ളത്. ഇന്ധന ടാങ്കിന്റെ വശങ്ങളില്‍ പള്‍സറിന്റെ 3D ലോഗോയും ലഭിക്കും. സൈഡ് കിറ്റിലുള്ള ഡെക്കലുകള്‍ യോജിക്കുന്നതായി തോന്നുന്നില്ലെങ്കിലും പുതിയൊരു ഫീല്‍ നല്‍കും.

പുതിയ നിറത്തില്‍ ബജാജ് പള്‍സര്‍ 220 F

സ്പ്ലിറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍ ബാറുകള്‍, ലേസര്‍ എഡ്ജ് ഗ്രാഫിക്‌സ്, ബ്ലാക്ക് കാര്‍ബണ്‍ സൈലന്‍സര്‍ എന്നിവയെല്ലാം പള്‍സര്‍ 220 F ന്റെ സ്‌പോര്‍ട്ടി ലുക്കിന് ആക്കം കൂട്ടുന്നു. കൂടാതെ പുതിയ ഗ്രാഫിക്‌സുകള്‍ ബൈക്കിന്റെ പ്രീമിയം ലുക്കിനെ വര്‍ധിപ്പിക്കുന്നുമുണ്ട്.

പുതിയ നിറത്തില്‍ ബജാജ് പള്‍സര്‍ 220 F

പുതിയ കളര്‍ ഓപ്ഷന്‍ ഉള്‍പ്പെടുത്തിയതല്ലാതെ ബൈക്കില്‍ പുതിയ മാറ്റങ്ങളൊന്നും ബജാജ് കൊണ്ടുവന്നിട്ടില്ല. എന്നിരുന്നാലും 2019 മോഡലിന് പുതുയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും നീല ബ്ലാക്ക്‌ലൈറ്റ് ഡിസ്‌പ്ലേകളുള്ള പുതുക്കിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കമ്പനി വാഗ്ദാനം ചെയ്യുന്നു.

പുതിയ നിറത്തില്‍ ബജാജ് പള്‍സര്‍ 220 F

220 സിസി DTS-i 4 സ്‌ട്രോക്ക് ഓയില്‍ കൂള്‍ഡ് മോട്ടോര്‍ എഞ്ചിന്‍ തന്നെയാണ് ബൈക്കിനുള്ളത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണചേര്‍ന്ന യൂണിറ്റ് 8,500 rpm ല്‍ 20.93 bhp കരുത്തും 7000 rpm ല്‍ 18.55 Nm torque ഉം സൃഷ്ടിക്കും.

പുതിയ നിറത്തില്‍ ബജാജ് പള്‍സര്‍ 220 F

മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ക്രമീകരിക്കാവുന്ന നൈട്രോക്‌സ് ഷോക്ക് അബ്‌സോര്‍ബുകളും ബജാജ് വാഗ്ദാനം ചെയ്യുന്നു. 260 mm ഡിസ്‌ക് ബ്രേക്കുകളാണ് പള്‍സര്‍ 220 Fല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷക്കായി സിംഗിള്‍ ചാനല്‍ എബിഎസും ബൈക്കിലുണ്ട്.

പുതിയ നിറത്തില്‍ ബജാജ് പള്‍സര്‍ 220 F

കഴിഞ്ഞ ദിവസം പള്‍സര്‍ 150, ഡൊമിനാര്‍ 400, പ്ലാറ്റിന H-gear എന്നീ മോഡലുകളുടെ വില ബജാജ് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ വര്‍ധന പള്‍സറിന്റെ 180, 200 F എന്നീ മോഡലുകള്‍ക്ക് ബാധകമല്ല. ബൈക്കുകളുടെ വില വര്‍ധിപ്പിക്കാനുള്ള കാരണം ബജാജ് വ്യക്തമാക്കിയിട്ടില്ല.

പുതിയ നിറത്തില്‍ ബജാജ് പള്‍സര്‍ 220 F

പള്‍സര്‍ 150 മോഡലുകള്‍ക്ക് 479 രൂപ മുതല്‍ 2980 രൂപ വരെ കൂട്ടിയപ്പോള്‍ ഡൊമിനാര്‍ 400 ന് 6000 രൂപയോളമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ചെറു ബൈക്കുകളുടെ ശ്രേണിയില്‍പെട്ട പ്ലാറ്റിന H-gear ന് 1000 രൂപയോളമാണ് ഉയര്‍ത്തിയത്.

പുതിയ നിറത്തില്‍ ബജാജ് പള്‍സര്‍ 220 F

പുതുക്കിയ വില പ്രകാരം ബജാജ് പള്‍സര്‍ നിയോണ്‍ പതിപ്പിന് 71,200 രൂപ മുതല്‍ 88,838 രൂപയും ഡൊമിനാര്‍ 400 ന് 1.80 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. അതേസമയം പ്ലാറ്റിന H-gear ന് 53,875 രൂപ മുതല്‍ 56,371 രൂപയുമാണ് വില.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Adds New Volcano Red Colour Option For The Pulsar 220F. Read more malayalam
Story first published: Friday, August 2, 2019, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X