എബിഎസ് സുരക്ഷയില്‍ ബജാജ് അവഞ്ചര്‍ 180 ഉടന്‍

വിപണിയിലെത്താനിരിക്കുന്ന ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 എബിഎസ് ബൈക്കിന്റെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി. എബിഎസ് സുരക്ഷയില്‍ എത്തുന്ന പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 180 -യുടെ അരങ്ങേറ്റം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇന്ത്യയില്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം 125 സിസിയ്ക്ക് മുകളിലുള്ള ബൈക്കുകളില്‍ എബിഎസ് സംവിധാനം നിര്‍ബന്ധമാണ്.

എബിഎസ് സുരക്ഷയില്‍ ബജാജ് അവഞ്ചര്‍ 180 ഉടന്‍

ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ ക്രൂയിസര്‍ ബൈക്കിനെ എബിഎസ് നിലവാരമുള്ളതാക്കി മാറ്റിയിരിക്കുന്നത്. 2019 ഏപ്രില്‍ ഒന്ന് മുതലാണ് ഈ സുരക്ഷ മാനദണ്ഡങ്ങള്‍ നിലവില്‍ വരിക.

എബിഎസ് സുരക്ഷയില്‍ ബജാജ് അവഞ്ചര്‍ 180 ഉടന്‍

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് വരും ആഴ്ചകളില്‍ തന്നെ ബജാജ് പുത്തന്‍ മോഡലിനെ വിപണിയില്‍ അണിനിരത്തുമെന്നാണ്. ഒറ്റ ചാനല്‍ എബിഎസ് ആയിരിക്കും ബജാജ് അവഞ്ചര്‍ 180 -യില്‍ ഉണ്ടാവുക. കൂടാതെ റിയര്‍ - ലിഫ്റ്റ് പ്രൊട്ടക്ഷനും പുത്തന്‍ അഞ്ചറില്‍ ഉണ്ടാവും.

Most Read:അര്‍ബന്‍ കാറുകള്‍ക്ക് പുതിയ നിര്‍വചനം കുറിക്കാന്‍ ടാറ്റ ആള്‍ട്രോസ്

എബിഎസ് സുരക്ഷയില്‍ ബജാജ് അവഞ്ചര്‍ 180 ഉടന്‍

ഇവ രണ്ടും അല്ലാതെ മറ്റു പ്രധാന മാറ്റങ്ങളൊന്നും അവഞ്ചറില്‍ നിര്‍മ്മാതാക്കളായ ബജാജ് വരുത്തിയിട്ടില്ല. 180 സിസി ശേഷിയുള്ള ഇരട്ട സ്പാര്‍ക്ക് എയര്‍ കൂളിംഗ് എഞ്ചിന്‍ തന്നെയായിരിക്കും പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 -യ്ക്കും കരുത്തേകുക.

എബിഎസ് സുരക്ഷയില്‍ ബജാജ് അവഞ്ചര്‍ 180 ഉടന്‍

ഇത് പരമാവധി 15.3 bhp കരുത്തും 13.7 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും.

എബിഎസ് സുരക്ഷയില്‍ ബജാജ് അവഞ്ചര്‍ 180 ഉടന്‍

ഫ്രണ്ടില്‍ 260 mm ഡിസ്‌ക്കും ബാക്കില്‍ 130 mm ഡ്രം യൂണിറ്റുമാണ് ബ്രേക്കിംഗ് സംവിധാനം. 86,611 ലക്ഷം രൂപയാണ് ദില്ലി എക്‌സ്‌ഷോറൂമില്‍ എബിഎസ് സുരക്ഷയില്‍ എത്തുന്ന പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 180 -യുടെ വില.

എബിഎസ് സുരക്ഷയില്‍ ബജാജ് അവഞ്ചര്‍ 180 ഉടന്‍

സ്ട്രീറ്റ് 180 -യെ കൂടാതെ ബജാജിന്റെ മറ്റു ബൈക്കുകളും എബിഎസ് സംവിധാനത്തോട് കൂടി പരിഷ്‌ക്കരിച്ചിട്ടുണ്ട്. അവഞ്ചര്‍ സ്ട്രീറ്റ് 220, ക്രൂയിസ് 200 എന്നിവയുടെ എബിഎസ് വകഭേദങ്ങള്‍ വിപണിയിലെത്തിയത് അടുത്തിടെയാണ്.

എബിഎസ് സുരക്ഷയില്‍ ബജാജ് അവഞ്ചര്‍ 180 ഉടന്‍

പള്‍സര്‍ മോഡലുകളിലും എബിഎസോട് കൂടി പരിഷ്‌ക്കരിച്ച് കഴിഞ്ഞു ബജാജ്. കമ്മ്യൂട്ടര്‍ ബൈക്കായ ഡിസ്‌ക്കവര്‍ 110 -ല്‍ അവതരിപ്പിച്ച സിബിഎസ് (കോമ്പി ബ്രേക്കിംഗ്) സംവിധാനമാണ് അടുത്തിടെ ബജാജ് കൊണ്ടുവന്ന മാറ്റങ്ങളില്‍ പ്രധാനം.

Most Read:ഇന്ത്യയിലെ വൈദ്യുത വാഹനങ്ങള്‍ മികച്ചതായിരിക്കണം: നരേന്ദ്ര മോദി

എബിഎസ് സുരക്ഷയില്‍ ബജാജ് അവഞ്ചര്‍ 180 ഉടന്‍

നിരവധി പുതുമകളുമായി എത്തുന്ന പുതിയ 2019 ഡോമിനാറിനെ വിപണിയിലെത്തിക്കുന്നതിന്റെ തിരക്കിലാണ് ബജാജ് ഇപ്പോള്‍. വിപണിയില്‍ എത്തിയാല്‍ നിലവിലെ മോഡലിനെക്കാളും നേട്ടം പുതിയ ഡോമിനാര്‍ 400 ഉണ്ടാക്കുമെന്നാണ് ബജാജ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, February 25, 2019, 18:57 [IST]
English summary
New Bajaj Avenger Street 180 ABS Teased - Launch Expected Soon: read in malayalam
കൂടുതല്‍... #ബജാജ് #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X