ഇന്ത്യയിലെ വൈദ്യുത വാഹനങ്ങള്‍ മികച്ചതായിരിക്കണം: നരേന്ദ്ര മോദി

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ ഓട്ടോമോട്ടിവ് രംഗത്ത് പല മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതില്‍ മുഖ്യമായത് വൈദ്യത വാഹനങ്ങളുടെ കടന്ന് വരവാണ്. ഗവണ്‍മെന്റും വാഹന നിര്‍മ്മാതാക്കളും വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ വൈദ്യുത വാഹനങ്ങള്‍ മികച്ചതായിരിക്കണം: നരേന്ദ്ര മോദി

എന്നാലിപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടി വൈദ്യുത വാഹനങ്ങളെ പ്രശംസിച്ച് മുന്നോട്ടു വന്നിരിക്കുകയാണ്. വൈദ്യത വാഹനങ്ങളില്‍ ഇന്ത്യയെ ഒന്നാമതാക്കണമെന്നാണ് ഇക്കണോമിക്ക് ടൈംസ് ഗ്ലോബല്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്.

ഇന്ത്യയിലെ വൈദ്യുത വാഹനങ്ങള്‍ മികച്ചതായിരിക്കണം: നരേന്ദ്ര മോദി

വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള FAME ( ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് വെഹിക്കിള്‍സ്) പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ഇപ്പോള്‍.

Most Read:രസച്ചരട് പൊട്ടി, പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ പേര് പുറത്ത്

ഇന്ത്യയിലെ വൈദ്യുത വാഹനങ്ങള്‍ മികച്ചതായിരിക്കണം: നരേന്ദ്ര മോദി

നിലവില്‍ 2019 മാര്‍ച്ച് 31 വരെ FAME - II ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യൂണിയന്‍ ക്യാബിനറ്റ് യോഗത്തില്‍ ചില പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ വൈദ്യുത വാഹനങ്ങള്‍ മികച്ചതായിരിക്കണം: നരേന്ദ്ര മോദി

ബാറ്ററി സെല്ലുകളുടെയും വൈദ്യുത വാഹന ഘടകങ്ങളുടെയും സമാഹരണം PMP (ഫേസ്ഡ് മാനുഫാക്ചറിങ്) പദ്ധതിയിലൂടെ നടത്തണമെന്നതാണ് ഇതില്‍ പ്രധാനം. ഇന്ത്യന്‍ ഓട്ടോമോട്ടിവ് രംഗത്തെ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഇത്തരത്തിലൊരു പദ്ധതി മുന്നോട്ടുവെച്ചത്.

ഇന്ത്യയിലെ വൈദ്യുത വാഹനങ്ങള്‍ മികച്ചതായിരിക്കണം: നരേന്ദ്ര മോദി

നേരത്തെ സൂചിപ്പിച്ചത് പോലെ മികച്ച പ്രയത്‌നമാണ് ഗവണ്‍മെന്റ് വൈദ്യുത വാഹന വിപണി മെച്ചപ്പെടാന്‍ ആവിഷ്‌ക്കരിക്കുന്നത്. ചാര്‍ജിംഗ് സ്റ്റേഷന്‍ ശൃംഖല വിപുലീകരണം, നികുതി ഇളവുകള്‍, എളുപ്പത്തില്‍ ലഭ്യമാവുന്ന ലോണ്‍ സംവിധാനം എന്നിവയെല്ലാമാണ് ഇതില്‍ പ്രധാനം.

ഇന്ത്യയിലെ വൈദ്യുത വാഹനങ്ങള്‍ മികച്ചതായിരിക്കണം: നരേന്ദ്ര മോദി

അടുത്തിടെ നടന്നൊരു പഠനം പറയുന്നത് രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് മികച്ച രീതിയിലാണ് വളരുന്നതെന്നാണ്. ഇക്കാരണം കൊണ്ടുതന്നെ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നിലവിലുള്ള ഓട്ടോറിക്ഷകള്‍ വൈദ്യുതമാക്കി മാറ്റുന്നതാണെന്നാണ് ARAI (ഓട്ടോമോട്ടിവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) നിര്‍ദ്ദേശിച്ചത്.

ഇന്ത്യയിലെ വൈദ്യുത വാഹനങ്ങള്‍ മികച്ചതായിരിക്കണം: നരേന്ദ്ര മോദി

2030 -ഓടെ ഇന്ത്യന്‍ വാഹന വിപണിയിലെ ഭൂരിഭാഗം വാഹനങ്ങളും വൈദ്യുതമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ്.

Most Read:ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍, അവന്‍ സെറോ പ്ലസ് ഇ-സ്‌കൂട്ടര്‍ വിപണിയില്‍

ഇന്ത്യയിലെ വൈദ്യുത വാഹനങ്ങള്‍ മികച്ചതായിരിക്കണം: നരേന്ദ്ര മോദി

നിലവില്‍ ഇരുചക്ര വാഹനശ്രേണിയിലാണ് കൂടുതല്‍ വൈവിധ്യമാര്‍ന്ന വൈദ്യുത വാഹനങ്ങള്‍ ഉള്ളത്. ഏഥര്‍ എനര്‍ജി, ഹീറോ ഇലക്ട്രിക്ക്, ഒഖിനാവ എന്നിരാണ് ഇതില്‍ പ്രധാനികള്‍.

Source: ET Auto

Most Read Articles

Malayalam
English summary
Electric Vehicles (EV) In India Need To Be The Very Best - Narendra Modi: read in malayalam
Story first published: Monday, February 25, 2019, 16:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X