ചേതക് ഇലക്ട്രിക്കിനായുള്ള ബുക്കിങ് ഡിസംബറില്‍ ആരംഭിച്ചേക്കും

ചേതക് ഇലക്ട്രിക്കിനെ ബജാജ് പൂനെയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്. സ്‌കൂട്ടറിനായുള്ള ബുക്കിങ് കമ്പനി 2019 ഡിസംബര്‍ മുതല്‍ സ്വീകരിച്ചു തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ പൂനെയിലാകും ബുക്കിങ് ആരംഭിക്കുക.

ചേതക് ഇലക്ട്രിക്കിനായുള്ള ബുക്കിങ് ഡിസംബറില്‍ ആരംഭിച്ചേക്കും

പിന്നീടാകും ബംഗളൂരുവിലേക്കുള്ള ബുക്കിങ് കമ്പനി ആരംഭിക്കുക. തുടക്കത്തില്‍ ഈ രണ്ട് സ്ഥലങ്ങളിലേക്കുമാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ആദ്യം വില്‍പ്പനയ്ക്കായി കമ്പനി എത്തിക്കുക. പിന്നീടാകും ഘട്ടംഘട്ടമായി മറ്റ് നഗരങ്ങളിലേക്കും വാഹനത്തെ വില്‍പ്പനയ്ക്ക് എത്തിക്കുക.

ചേതക് ഇലക്ട്രിക്കിനായുള്ള ബുക്കിങ് ഡിസംബറില്‍ ആരംഭിച്ചേക്കും

ഏകദേശം 5,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് ബൈക്ക് ബുക്ക് ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2020 ജനുവരിയുടെ തുടക്കത്തില്‍ മാത്രമേ സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുകയുള്ളു. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും എത്തിയിട്ടില്ല.

ചേതക് ഇലക്ട്രിക്കിനായുള്ള ബുക്കിങ് ഡിസംബറില്‍ ആരംഭിച്ചേക്കും

ഒക്ടോബര്‍ 16 -ന് ഡല്‍ഹിയില്‍ നിന്ന് ആരംഭിച്ച ചേതക്കിന്റെ 'ഇലക്ട്രിക്ക് യാത്ര' യാണ് പൂനെയില്‍ അവസാനിക്കാനിച്ചിരിക്കുന്നത്. ഏകദേശം 20 റൈഡര്‍മാരുടെ സംഘമാണ് ചേതക് ഇലക്ട്രിക്കുമായി ഇന്ത്യയില്‍ വിവിധ നഗരങ്ങളിലൂടെ യാത്ര ചെയ്തത്. വാഹനം പൂനെയിലുള്ളവര്‍ക്ക് കാണുന്നതിനും വാഹനത്തെക്കുറിച്ച് അറിയുന്നതിനും അവസരം ഉണ്ടെന്നും കമ്പനി അറിയിച്ചു.

ചേതക് ഇലക്ട്രിക്കിനായുള്ള ബുക്കിങ് ഡിസംബറില്‍ ആരംഭിച്ചേക്കും

2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ബജാജിന്റെ പുതിയ പുതിയ അര്‍ബണൈറ്റ് ബ്രാന്‍ഡിലാണ് ചേതക്ക് എത്തുന്നത്.

ചേതക് ഇലക്ട്രിക്കിനായുള്ള ബുക്കിങ് ഡിസംബറില്‍ ആരംഭിച്ചേക്കും

പ്രീമിയം സ്‌കൂട്ടറായ ചേതക്കിന് ഒന്നര ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാമെന്നാണ് വാഹനത്തിന്റെ അവതരണ വേളയില്‍ ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് വ്യക്തമാക്കിയിരുന്നത്. പ്രീമിയം സ്‌കൂട്ടര്‍ ആയതുകൊണ്ട് കെടിഎം ഡീലര്‍ഷിപ്പിലൂടെയാകും വാഹനത്തിന്റെ വില്‍പ്പന.

ചേതക് ഇലക്ട്രിക്കിനായുള്ള ബുക്കിങ് ഡിസംബറില്‍ ആരംഭിച്ചേക്കും

പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. ആറ് നിറങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

Most Read: റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

ചേതക് ഇലക്ട്രിക്കിനായുള്ള ബുക്കിങ് ഡിസംബറില്‍ ആരംഭിച്ചേക്കും

എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അതേസമയം ഇതിലെ ഇലക്ട്രിക്ക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ബജാജ് വ്യക്തമാക്കിയിട്ടില്ല.

Most Read: വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

ചേതക് ഇലക്ട്രിക്കിനായുള്ള ബുക്കിങ് ഡിസംബറില്‍ ആരംഭിച്ചേക്കും

സിറ്റി, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും.

Most Read: അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

ചേതക് ഇലക്ട്രിക്കിനായുള്ള ബുക്കിങ് ഡിസംബറില്‍ ആരംഭിച്ചേക്കും

നിരവധി സവിശേഷതകള്‍ വാഹനത്തില്‍ കാണാന്‍ സാധിക്കും. വിപണിയില്‍ ഓകിനാവ സ്‌കൂട്ടറുകള്‍, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍.

Source: Zigwheels

More from DriveSpark

Article Published On: Friday, November 15, 2019, 8:30 [IST]
English summary
Bajaj Chetak electric scooter bookings to open In December. Read more in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X