ലൈവ് ട്രാക്കിങ് ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ
ഉടന്‍ തന്നെ വില്‍പ്പനയ്ക്ക് എത്തുന്ന ചേതക് ഇലക്ട്രിക്കിന്റെ പുതിയൊരു ഫീച്ചര്‍ വെളിപ്പെടുത്തി ബജാജ്. വീഡിയോയിലൂടെയാണ് ഈ ഫീച്ചര്‍ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

ലൈവ് ട്രാക്കിങ് ഫീച്ചര്‍ സൂട്ടറില്‍ ലഭ്യമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനായി ഉപഭോക്താക്കള്‍ ഇ-ചേതക്ക് എന്നൊരു ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. ഈ ഫീച്ചറിലൂടെ സ്‌കൂട്ടര്‍ അവസാനം പാര്‍ക്ക് ചെയ്ത സ്ഥലം, മറ്റ് വിവരങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

ഗൂഗിള്‍ മാപ്പിനോട് സമാനമാണ് ഈ ആപ്പും. അവസാനം സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് എത്തിച്ചേരുന്നതിന് ഈ ഫീച്ചര്‍ ഉപകാരപ്രദമാണെന്നും കമ്പനി അറിയിച്ചു. ഇതിന് പുറമേ, മറ്റ് ഫീച്ചറുകളും ഈ ആപ്പില്‍ ലഭ്യമാകും.

നേരത്തെ ഇലക്ട്രിക്ക് ചേതക്കില്‍ റിവേഴ്സ് ഗിയര്‍ സൗകര്യമുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ചേതക്കിലെ റിവേഴ്സ് ഗിയര്‍ ജീവിതം കൂടുതല്‍ എളുപ്പമാക്കും എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്ക് പേജില്‍ ചേതക്ക്, വീഡിയോ പങ്കുവെച്ചതും.
ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചെങ്കിലും 2020 തുടക്കത്തില്‍ മാത്രമേ വാഹനം വില്‍പ്പനയ്ക്കായി എത്തുകയുള്ളു. വില സംബന്ധിച്ചും മറ്റു ഫീച്ചറുകള്‍ സംബന്ധിച്ചും വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരിന്നു. പൂനെയിലും, ബംഗളൂരുവിലുമാണ് ആദ്യം സ്‌കുട്ടറിനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുക. പിന്നീട് ഘട്ടംഘട്ടമായി മറ്റ് നഗരങ്ങളിലേക്കും വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പ്രീമിയം മോഡലായതുകൊണ്ട് തന്നെ കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴിയായും ആദ്യ നാളുകളില്‍ ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ചില ഡീലര്‍ഷിപ്പുകള്‍ പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്നും, ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
Most Read: 2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

സ്‌കൂട്ടറിന്റെ വില സംബന്ധിച്ച വിവരങ്ങളും ജനുവരിയില്‍ അറിയാം. 2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ബജാജിന്റെ പുതിയ പുതിയ അര്‍ബണൈറ്റ് ബ്രാന്‍ഡിലാണ് ചേതക്ക് എത്തുന്നത്.
Most Read: 250 സിസി ഹിമാലയനെ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

സ്‌കൂട്ടറിന് ഒന്നര ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാമെന്നാണ് വാഹനത്തിന്റെ അവതരണ വേളയില്‍ ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് വ്യക്തമാക്കിയിരുന്നത്. പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന.
Most Read: തൊഴിലാളിയിൽ നിന്ന് അത്യാഢംബര വാഹനങ്ങളുടെ മുതലാളിയായി മാറിയ മലയാളി

ആറ് നിറങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം.

അതേസമയം ഇതിലെ ഇലക്ട്രിക്ക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ബജാജ് വ്യക്തമാക്കിയിട്ടില്ല. സിറ്റി, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം.

സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. നിരവധി സവിശേഷതകള്‍ വാഹനത്തില്‍ കാണാന്‍ സാധിക്കും. വിപണിയില്‍ ഓകിനാവ സ്‌കൂട്ടറുകള്‍, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍.


Click it and Unblock the Notifications








