ചേതക് ഇലക്ട്രിക്കിനെ പൂനെയില്‍ അവതരിപ്പിച്ച് ബജാജ്

2019 ഒക്ടോബര്‍ മാസമാണ് ബജാജ് അവരുടെ നിരയിലെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടര്‍, ചേതക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്‌കൂട്ടര്‍ കമ്പനി പൂനെയിലും അവതരിപ്പിച്ചിരിക്കുന്നത്.

ചേതക് ഇലക്ട്രിക്കിനെ പൂനെയില്‍ അവതരിപ്പിച്ച് ബജാജ്

ഒക്ടോബര്‍ 16 -ന് ഡല്‍ഹിയില്‍ നിന്ന് ആരംഭിച്ച ചേതക്കിന്റെ 'ഇലക്ട്രിക് യാത്ര' യാണ് പൂനെയില്‍ അവസാനിക്കാനിച്ചിരിക്കുന്നത്. ഏകദേശം 20 റൈഡര്‍മാരുടെ സംഘമാണ് ചേതക് ഇലക്ട്രിക്കുമായി ഇന്ത്യയില്‍ വിവിധ നഗരങ്ങളിലൂടെ യാത്ര ചെയ്തത്. വാഹനം പൂനെയിലുള്ളവര്‍ക്ക് കാണുന്നതിനും വാഹനത്തെക്കുറിച്ച് അറിയുന്നതിനും അവസരം ഉണ്ടെന്നും കമ്പനി അറിയിച്ചു.

ചേതക് ഇലക്ട്രിക്കിനെ പൂനെയില്‍ അവതരിപ്പിച്ച് ബജാജ്

2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്. സ്‌കൂട്ടറിനായുള്ള ബുക്കിങ് കമ്പനി 2019 നവംബര്‍ മാസം മുതല്‍ ആരംഭിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. സൂചനകള്‍ പ്രകാരം അടുത്ത വര്‍ഷം ജനുവരിയോടെ ചേതക്ക് നിരത്തുകളിലേക്കെത്തും.

ചേതക് ഇലക്ട്രിക്കിനെ പൂനെയില്‍ അവതരിപ്പിച്ച് ബജാജ്

ആദ്യം ബംഗളൂരുവിലും, പൂനെയിലും വിപണിയിലെത്തുന്ന സ്‌കൂട്ടര്‍ ഘട്ടംഘട്ടമായിട്ടാകും രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വില്‍പ്പനയ്ക്ക് എത്തുക. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ബജാജിന്റെ പുതിയ പുതിയ അര്‍ബണൈറ്റ് ബ്രാന്‍ഡിലാണ് ചേതക്ക് എത്തുന്നത്.

ചേതക് ഇലക്ട്രിക്കിനെ പൂനെയില്‍ അവതരിപ്പിച്ച് ബജാജ്

പ്രീമിയം സ്‌കൂട്ടറായ ചേതക്കിന് ഒന്നര ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാമെന്നാണ് വാഹനത്തിന്റെ അവതരണ വേളയില്‍ ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് വ്യക്തമാക്കിയിരുന്നത്. പ്രീമിയം സ്‌കൂട്ടര്‍ ആയതുകൊണ്ട് കെടിഎം ഡീലര്‍ഷിപ്പിലൂടെയാകും വാഹനത്തിന്റെ വില്‍പ്പന.

ചേതക് ഇലക്ട്രിക്കിനെ പൂനെയില്‍ അവതരിപ്പിച്ച് ബജാജ്

ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ചില ഡീലര്‍ഷിപ്പുകള്‍ പ്രീമിയം നിലവാരത്തില്‍ നവീകരിക്കുമെന്നും കമ്പനി അറിയിച്ചു. പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന.

ചേതക് ഇലക്ട്രിക്കിനെ പൂനെയില്‍ അവതരിപ്പിച്ച് ബജാജ്

ആറ് നിറങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്.

Most Read: റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

ചേതക് ഇലക്ട്രിക്കിനെ പൂനെയില്‍ അവതരിപ്പിച്ച് ബജാജ്

സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അതേസമയം ഇതിലെ ഇലക്ട്രിക്ക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ബജാജ് വ്യക്തമാക്കിയിട്ടില്ല.

Most Read: വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

ചേതക് ഇലക്ട്രിക്കിനെ പൂനെയില്‍ അവതരിപ്പിച്ച് ബജാജ്

സിറ്റി, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും.

Most Read: എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

ചേതക് ഇലക്ട്രിക്കിനെ പൂനെയില്‍ അവതരിപ്പിച്ച് ബജാജ്

എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന സ്റ്റോറേജ് എന്നിവയാണ് ഇലക്ട്രിക്ക് ചേതകില്‍ ലഭിക്കുന്ന ഫീച്ചറുകള്‍. പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസും സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയേക്കാം.

ചേതക് ഇലക്ട്രിക്കിനെ പൂനെയില്‍ അവതരിപ്പിച്ച് ബജാജ്

വിഭജിച്ച രീതിയിലാണ് പുറകിലെ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്ത് നിരവധി കണക്റ്റഡ് ഫീച്ചേഴ്സും സ്‌കൂട്ടറിലുണ്ട്. വിപണിയില്‍ ഓകിനാവ സ്‌കൂട്ടറുകള്‍, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Chetak Electric To Be Showcased In Pune. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X