ബജാജ് ഡോമിനാറിന് 'വൈബ്രേഷന്‍ റിഡക്ഷന്‍ കിറ്റ്' എത്തി, ഘടിപ്പിക്കാം സൗജന്യമായി
ഡോമിനാറിന്റെ എഞ്ചിന്‍ വിറയല്‍ ബജാജിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. രണ്ടുവര്‍ഷം ഉടമകളുടെ പരാതി കേട്ടഭാവം ബജാജ് നടിച്ചില്ല. എന്തായാലും ഇപ്പോള്‍ പുതിയ പതിപ്പ് വിപണിയില്‍ വരാനിരിക്കെ പഴയ ഡോമിനാറിന് വൈബ്രേഷന്‍ റിഡക്ഷന്‍ കിറ്റ് സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനി.

വിറയല്‍ കുറയ്ക്കുന്ന പ്രത്യേക വൈബ്രേഷന്‍ റിഡക്ഷന്‍ കിറ്റുകള്‍ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്നും ഡോമിനാര്‍ ഉടമകള്‍ക്ക് സൗജന്യമായി ലഭിക്കും. കേട്ടതു ശരിയാണ്. ഡീലര്‍ഷിപ്പുകള്‍ തന്നെ വൈബ്രേഷന്‍ റിഡക്ഷന്‍ കിറ്റ് ഡോമിനാറില്‍ ഘടിപ്പിച്ച് നല്‍കും; ലേബര്‍ ചാര്‍ജ്ജ് പോലും ഈടാക്കില്ല.

നിലവില്‍ സര്‍വീസിനായി ബൈക്ക് ഡീലര്‍ഷിപ്പില്‍ എത്തുമ്പോഴാണ് കിറ്റ് ഘടിപ്പിച്ച് നല്‍കുന്നത്. എന്നാല്‍ ബജാജ് ഡീലര്‍ഷിപ്പുകളില്‍ നേരിട്ടുചെന്നും ഉടമകള്‍ക്ക് വൈബ്രഷേന്‍ റിഡക്ഷന്‍ കിറ്റ് ഘടിപ്പിക്കാം. ബൈക്കില്‍ പുതിയ കിറ്റ് പൂര്‍ണമായി ഘടിപ്പിക്കാന്‍ നാലു മണിക്കൂര്‍ സമയമെടുക്കുമെന്ന് മാത്രം.

ഡോമിനാറിന്റെ 2017, 2018 പതിപ്പുകളില്‍ ഈ വിറയല്‍ പ്രശ്‌നമുണ്ട്. പുതിയ ബൈക്കില്‍ വിറയല്‍ പെട്ടെന്ന് അനുഭവപ്പെടില്ല. കിലോമീറ്ററുകള്‍ ഓടിക്കഴിയുമ്പോഴേക്കും പ്രശ്‌നം പതിയെ തലപ്പൊക്കി തുടങ്ങും.
Most Read: ഹോസുകളുടെ നിറം മാറ്റണം, പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ് തടയാന്‍ പുതിയ നിര്‍ദ്ദേശം

എന്തായാലും ഇപ്പോള്‍ ഉടമകളുടെ അഭിപ്രായം കൂടി വിലയിരുത്തിയാണ് 12 ഘടകങ്ങളുള്ള വൈബ്രേഷന്‍ റിഡക്ഷന്‍ കിറ്റ് കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്. മുന്‍സീറ്റ്, പിന്‍സീറ്റ്, ഫൈബര്‍ ടാങ്ക് കവര്‍, ഫൈബര്‍ ടാങ്കിനകത്തുള്ള മെറ്റല്‍ ടാങ്ക് എന്നിവയിലെല്ലാം കിറ്റ് പ്രവര്‍ത്തിക്കും.

പ്രധാനമായും റബ്ബര്‍ ബുഷുകളാണ് കിറ്റിന്റെ ഏറിയ പങ്കും. വിറയല്‍ പ്രതിരോധിക്കാന്‍ റബ്ബര്‍ ബുഷുകള്‍ക്ക് കഴിയും. ആദ്യം മുന്‍സീറ്റില്‍ മാത്രമെ കിറ്റ് ഘടിപ്പിക്കുകയുള്ളൂ. ശേഷം ഉടമകള്‍ക്ക് ബൈക്ക് ഓടിച്ച് നോക്കാം. വിറയല്‍ പ്രശ്‌നം തുടരുന്നുണ്ടെന്ന് അനുഭവപ്പെട്ടാല്‍ മാത്രമാണ് മറ്റു ഭാഗങ്ങളിലും കിറ്റ് പ്രയോഗിക്കുക.

അതേസമയം വരാനിരിക്കുന്ന പുതിയ ഡോമിനാറില്‍ എഞ്ചിന്‍ പ്രശ്‌നമുണ്ടാവില്ലെന്നാണ് സൂചന. ഇതിനുവേണ്ട മുന്‍കരുതലുകള്‍ കമ്പനിയെടുത്തിട്ടുണ്ട്. 2019 ഡോമിനാറിന്റെ രൂപകല്‍പനയിലും ഫീച്ചറുകളിലും പുതുമകള്‍ ധാരാളം പ്രതീക്ഷിക്കാം.

പ്രീമിയം ഘടകങ്ങളായിരിക്കും പുതിയ ഡോമിനാറിലെ മുഖ്യാകര്‍ഷണം. അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റ്, പരിഷ്‌കരിച്ച ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ എന്നിവയെല്ലാം ബൈക്കിന്റെ വിശേഷങ്ങളില്‍പ്പെടും.

നിലവില്‍ 373 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ഡോമിനാറിന്റെ ഹൃദയം. ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. എഞ്ചിന്‍ 34 bhp കരുത്തും 35 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.
Most Read: ശബ്ദം മുഴക്കി 2019 ബജാജ് ഡോമിനാര്‍, പ്രീമിയം വിശേഷങ്ങള്‍ ഒരുപാട്
സ്ലിപ്പര്‍ ക്ലച്ച് ഗിയര്‍മാറ്റം വേഗത്തിലാക്കും. 2019 ഡോമിനാറില്‍ ഇതേ എഞ്ചിന്‍ തുടരുമെങ്കിലും കരുത്തുത്പാദനം വ്യത്യാസപ്പെടും. 1.50 ലക്ഷം രൂപയാണ് വിപണിയില്‍ ബജാജ് ഡോമിനാറിന് വില.
Source: Popeye The Biker


Click it and Unblock the Notifications








