പള്‍സര്‍ 150, ഡൊമിനാര്‍ എന്നിവയുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

പള്‍സര്‍ 150 മോഡലിന്റെ എല്ലാ പതിപ്പുകളുടെയും വില വര്‍ധിപ്പിച്ച് ബജാജ്. നിയോണ്‍, സിംഗിള്‍ ഡിസ്‌ക് എബിഎസ്, ഡ്യുവല്‍ ഡിസ്‌ക് എബിഎസ് എന്നീ മൂന്ന് പതിപ്പുകള്‍ക്കാണ് കമ്പനി വില വര്‍ധിപ്പിച്ചത്. 479 രൂപ മുതല്‍ 2980 രൂപ വരെയാണ് 150 പതിപ്പുകളുടെ വര്‍ധന.

പള്‍സര്‍ 150, ഡൊമിനാര്‍ എന്നിവയുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

കൂടാതെ പ്രധാന മോഡലായ ഡൊമിനാര്‍ 400 ന്റെ വിലയും ബജാജ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ വിപണിയിലെത്തിയ ഡൊമിനാറിന്റെ പുതിയ പതിപ്പിന് 6000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

പള്‍സര്‍ 150, ഡൊമിനാര്‍ എന്നിവയുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

പുതുക്കിയ വില പ്രകാരം ബജാജ് പള്‍സര്‍ നിയോണ്‍ പതിപ്പിന്റെ വില 68,250 രൂപയില്‍ നിന്ന് 71,200 രൂപയായി കൂടി. 2950 രൂപയുടെ വര്‍ധനവാണ് ഈ മോഡലുകള്‍ക്കുണ്ടായിരിക്കുന്നത്. സിംഗിള്‍ ഡിസ്‌ക് എബിഎസിന് 479 രൂപയും ഡ്യുവല്‍ ഡിസ്‌ക് എബിഎസിന് 499 രൂപയുടെ വര്‍ധവുമുണ്ടായി.

പള്‍സര്‍ 150, ഡൊമിനാര്‍ എന്നിവയുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

സിംഗിള്‍ ഡിസ്‌ക് എബിഎസിന് 84,960 രൂപയും ഡ്യുവല്‍ ഡിസ്‌ക് എബിഎസിന് 88,838 രൂപയുമാണ് എക്‌സ്‌ഷോറൂം വില. 2019 മാര്‍ച്ചില്‍ കമ്പനി അവതരിപ്പിച്ച ഡൊമിനാര്‍ 400 ആദ്യം 1.74 ലക്ഷം രൂപയായിരുന്നു. എന്നാല്‍ അത് 6000 രൂപ വര്‍ധിപ്പിച്ച് 1.80 ലക്ഷം രൂപയായി ബജാജ് ഉയര്‍ത്തി.

പള്‍സര്‍ 150, ഡൊമിനാര്‍ എന്നിവയുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

വിലവര്‍ധനവിന് പുറമെ ബൈക്കുകളില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. 149 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബജാജ് പള്‍സര്‍ 150 ശ്രേണി ബൈക്കുകള്‍ക്കുള്ളത്. 5 സ്പീഡ് ഗിയര്‍ ബോക്‌സും 13.8 bhp കരുത്തില്‍ 13.4 Nm torque ഉം വാഹനം ഉത്പാദിപ്പിക്കും.

പള്‍സര്‍ 150, ഡൊമിനാര്‍ എന്നിവയുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

373 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ എഞ്ചിനാണ് ഡൊമിനാര്‍ 400 ന്റെ കരുത്ത്. 37 bhp കരുത്തില്‍ 34 Nm torque വാഹനം സൃഷ്ടിക്കും. 6 സ്പീഡ് ഗിയര്‍ ബോക്‌സാണ് ഡൊമിനാറിന്. ഇന്‍വേര്‍ട്ടഡ് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്കുമാണ് ബൈക്കിനുള്ളത്. 320 എംഎം ഡിസ്‌ക് അപ് ബ്രേക്ക് മുന്‍ഭാഗത്തും പിന്നില്‍ 230 എംഎം ഡിസ്‌ക് ബ്രേക്കുമാണ് കമ്പനി നല്‍കിയിരിക്കുന്നത്. എബിഎസ് ബ്രേക്കിംഗാണ് ഈ പതിപ്പിനുള്ളത്.

പള്‍സര്‍ 150, ഡൊമിനാര്‍ എന്നിവയുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്

ബൈക്കുകളുടെ വില വര്‍ധനയുടെ കാരണം ബജാജ് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും പള്‍സര്‍ 150 ഡൊമിനാര്‍ 400 എന്നിവയുടെ പുതിയ വില ഉടന്‍ പ്രാബല്യത്തില്‍ വരും. യമഹ FZ, ഹോണ്ട യൂണികോണ്‍, കെടിഎം ഡ്യൂക്ക് 125 എന്നിവയാണ് ബജാജ് പള്‍സര്‍ 150 യുടെ വിപണിയിലെ എതിരാളികള്‍. കെടിഎം ഡ്യൂക്ക് 390, ബിഎംഡബ്യൂ ജി 310, ടിവിഎസ് അപ്പാച്ചെ RR 310, ഹോണ്ട CB 300 എന്നിവയാണ് ഡൊമിനാര്‍ 400 ന്റെ എതിരാളികള്‍

More from DriveSpark

Article Published On: Monday, July 29, 2019, 19:08 [IST]
English summary
Bajaj Increases Prices Of Pulsar 150 & Dominar 400. Read more malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X