യുലുവിനൊപ്പം കൈകോര്‍ത്ത് ബജാജ്

ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക്ക് മൊബിലിറ്റി പ്ലാറ്റ്‌ഫോമായ യുലുവും വാഹന നിര്‍മ്മാതാക്കളായ ബജാജും ഒന്നിക്കുന്നു. ഇതിന്റെ ഭാഗമായി 57.27 കോടി രൂപയാണ് ബജാജ് യുലുവില്‍ നിക്ഷേപിക്കുക.

യുലുവിനൊപ്പം കൈകോര്‍ത്ത് ബജാജ്

നിലവില്‍ ഇലക്ട്രിക്ക് സൈക്കിളുകളാണ് യുലു നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എന്നാല്‍ പുതിയ സഹകരണത്തില്‍ ബജാജ് ഓട്ടോ ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങള്‍ക്ക് യുലുവിന് കൈമാറും. ഈ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ യുലുവും ബജാജും ചേര്‍ന്ന് നിര്‍മ്മിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുലുവിനൊപ്പം കൈകോര്‍ത്ത് ബജാജ്

നഗത്തിലെ യാത്രമാര്‍ഗ്ഗം സുഗമമാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇരുകൂട്ടരും അറിയിച്ചത്. ബജാജ് ഓട്ടോ ലിമിറ്റഡ് ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളാണ്. ആഗോളതലത്തില്‍ അതിന്റെ ഗുണനിലവാരവും ഉല്‍പാദന ശേഷിയും കണക്കിലെടുക്കുന്നുവെന്നാണ് യൂലുവിലെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അമിത് ഗുപ്ത പറഞ്ഞത്.

യുലുവിനൊപ്പം കൈകോര്‍ത്ത് ബജാജ്

2020 -ഓടെ ഇലക്ട്രിക്ക് വാഹനങ്ങളുടെയും, കമ്പനിയുടെയും ശൃംഖല വര്‍ധിപ്പിക്കാനാണ് യുലു ലക്ഷ്യമിടുന്നത്. നിലവില്‍ ബംഗളൂരു, ഡല്‍ഹി, പൂനെ, മുംബൈ, ഭുവനേശ്വര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യുലുവിന് ശൃംഖലകളുണ്ട്.

യുലുവിനൊപ്പം കൈകോര്‍ത്ത് ബജാജ്

ഇന്ന് ബംഗളൂരു നഗരത്തില്‍ സൂപ്പര്‍ഹിറ്റാണ് യുലുവിന്റെ ഈ കുഞ്ഞുവണ്ടി. സൈക്കിളാണോ എന്നുചോദിച്ചാല്‍ സൈക്കിളല്ല, സ്‌കൂട്ടറാണോ എന്നുചോദിച്ചാല്‍ അതുമല്ല. എന്നാല്‍ ഈ കുഞ്ഞന്‍വണ്ടിക്ക് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആരാധകരാണ്.

യുലുവിനൊപ്പം കൈകോര്‍ത്ത് ബജാജ്

സൈക്കിളിനൊപ്പം യുലുവില്‍ നിന്ന് ലഭിക്കുന്ന ഈ ഇലക്ട്രിക്ക് സൈക്കിളിന് യുലു നല്‍കിയിരിക്കുന്ന പേര് മിറാക്കിള്‍ എന്നാണ്. ഉപയോഗവും, കൈകാര്യം ചെയ്യുന്ന രീതിയും എളുപ്പമായതുകൊണ്ടു തന്നെയാണ് ഈ കുഞ്ഞന്‍വണ്ടിയെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടപ്പെടുന്നതും.

യുലുവിനൊപ്പം കൈകോര്‍ത്ത് ബജാജ്

മലിനീകരണമുണ്ടാക്കുന്നില്ലെന്നാണ് ഇതിന്റെ പ്രധാന സവിശേഷത. ഇലക്ട്രിക്ക് സൈക്കിളിന്റെ പ്രവര്‍ത്തനം 48 വാട്ടിന്റെ മോട്ടോറിലാണ്. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ വരെ ഇതില്‍ യാത്ര ചെയ്യാമെന്നാണ് യുലു അവകാശപ്പെടുന്നത്. പരമാവധിവേഗം 25 കിലോമീറ്ററാണ്.

Most Read: മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ

യുലുവിനൊപ്പം കൈകോര്‍ത്ത് ബജാജ്

സ്‌കൂള്‍ വിദ്യാര്‍ഥികളും ഐ.ടി ജീവനക്കാരുമുള്‍പ്പെടെ രാവിലെയും വൈകീട്ടും ഇതുപയോഗിക്കുന്നവര്‍ എണ്ണം വർധിച്ചുവെന്നാണ് റിപ്പോർട്ട്. ലൈസന്‍സോ ഹെല്‍മെറ്റോ ആവശ്യമില്ലെന്നതാണ് മിറാക്കിളിനെ ജനപ്രിയമാക്കുന്ന മറ്റൊരു ഘടകം. ബാറ്ററി തീര്‍ന്ന് പാതിവഴിയില്‍ നിന്നുപോകുമെന്ന പേടിയും വേണ്ട.

Most Read: റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

യുലുവിനൊപ്പം കൈകോര്‍ത്ത് ബജാജ്

സ്മാര്‍ട്ട് സംവിധാനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിറാക്കിളില്‍ ചാര്‍ജ് 10 ശതമാനത്തില്‍ കുറഞ്ഞാല്‍ കമ്പനിയില്‍ സന്ദേശമെത്തും. സന്ദേശം ലഭിച്ചാലുടനെ കമ്പനി ജീവനക്കാര്‍ സ്ഥലത്തെത്തി പുതിയ ബാറ്ററി സ്ഥാപിക്കുകയും ചെയ്യും. എടുത്തുമാറ്റാന്‍ കഴിയുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

Most Read: ഡിസംബര്‍ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

യുലുവിനൊപ്പം കൈകോര്‍ത്ത് ബജാജ്

മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് ബാറ്ററി സൈക്കിളുകള്‍ എടുക്കേണ്ടത്. മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം മിറാക്കിള്‍ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് എവിടെയാണ് തൊട്ടടുത്ത മിറാക്കിള്‍ പാര്‍ക്കിങ് പോയന്റെന്ന് മാപ്പിന്റെ സഹായത്തോടെ ആപ്പ് പറഞ്ഞു തരും.

യുലുവിനൊപ്പം കൈകോര്‍ത്ത് ബജാജ്

വണ്ടിയുടെ അടുത്ത് എത്തി ആപ്പുപയോഗിച്ച് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മിറാക്കിളിന്റെ ലോക്ക് തുറക്കാം. 10 രൂപയാണ് ഇതിന് ചാര്‍ജ്. പിന്നീട് ഉപയോഗിക്കുന്ന ഓരോ 10 മിനിറ്റിനും 10 രൂപ വീതവും ഈടാക്കും. ഉപയോഗം കഴിഞ്ഞാല്‍ ആപ്പ് ഉപയോഗിച്ചുതന്നെയാണ് മിറാക്കിള്‍ ലോക്ക് ചെയ്യേണ്ടത്.

Most Read Articles

Malayalam
English summary
Bajaj Auto Partners With Electric Mobility Start-Up Yulu: Invests 57.27 Crore. Read more in Malayalam.
Story first published: Wednesday, November 27, 2019, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X