റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ക്വിഡ് യഥാർത്ഥത്തിൽ 2015 ലാണ് വിപണിയിലെത്തിയത്, അതിനുശേഷം വലിയ പരിഷ്കരണങ്ങളൊന്നുമില്ലാതെ റെനോ എൻട്രി ലെവൽ വിഭാഗത്തിൽ കാർ വിൽക്കുന്നത് തുടർന്നു.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

എന്നിരുന്നാലും, അടുത്തിടെ പുറത്തിറക്കിയ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് ഉപയോഗിച്ച് ഫ്രഞ്ച് കാർ നിർമ്മാതാക്കൾ ഈ വിഭാഗത്തിൽ മത്സരം കുറച്ച് കൂടി കൊഴുപ്പിക്കുന്നു.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. വാഹത്തിന്റെ അളവുകൾ

വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ, ക്വിഡിന് 3,731 mm നീളവും 1,579 mm വീതിയും 1,474 mm ഉയരവുമുണ്ട്. വാഹനത്തിന് 2,422 എംഎം വീൽബേസും 184 എംഎം ഗ്രൗണ്ട് ക്ലിയറൻസും ഉണ്ട്, അതായത് മോശം റോഡുകളിൽ പോലും അനായാസം യാത്ര ചെയ്യാൻ സാധിക്കും.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. സ്റ്റൈലിംഗ്

ഡിസൈൻ‌ ശൈലി അനുസരിച്ച് ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് ഒരു എൻ‌ട്രി-ലെവൽ വിഭാഗത്തിൽ പെടുന്ന കാറാണെന്ന് തോന്നുകയില്ല. വാഹനത്തിന് ഒരു എസ്‌യുവി ഘടനയും, ഒപ്പം ഉയർന്ന തരത്തിലുള്ള ബോണറ്റുമാണ്.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ബാഹ്യമായി, മുൻവശത്ത് എൽഇഡി ഡിആർഎല്ലുകൾ ഉള്ള സ്പ്ലിറ്റ് ഹെഡ്ലാംപ് ഡിസൈൻ, റൂഫ് റെയിലുകൾക്കൊപ്പം വശങ്ങളിൽ പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ്, പിന്നിൽ ഒരു ഫോക്സ് സ്കിഡ് പ്ലേറ്റ്, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ക്വിഡിന് ലഭിക്കുന്നു. 14 ഇഞ്ച് വീലുകളും ഈ കാറിനുണ്ട്.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഉൾവശത്ത്, ക്വിഡ് ഒരു ഇരട്ട-ടോൺ സ്കീം അവതരിപ്പിക്കുന്നു. ഡാഷ് ബോർഡിൽ വാഹനത്തിന്റെ പേര് കുറിച്ചിരിക്കുന്നത്, അതേസമയം ഗിയർ സെലക്ടർ മുൻ സീറ്റുകൾക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ട്രൈബറിൽ നിന്ന് കടമെടുത്ത ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റും കാണാം.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. ഡ്രൈവ്ട്രെയിനുകൾ

രണ്ട് ബിഎസ് 4 കംപ്ലയിന്റ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനുകളാണ് റിനോ ക്വിഡിന് സജ്ജീകരിച്ചിരിക്കുന്നത്. 0.8 ലിറ്റർ യൂണിറ്റും, അതിന്റെ വലുതായ 1.0 യൂണിറ്രുമാണ്.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ആദ്യത്തേ എഞ്ചിൻ 54 bhp കരുത്തും 72 Nm torque ഉം ഉത്പാദിപ്പിന്നത്, രണ്ടാമത്തേത് 68 bhp കരുത്തും 91 Nm torque ഉം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും, ഓപ്ഷണൽ AMT ഗിയർബോക്സും കാർ വാഗ്ദാനം ചെയ്യുന്നു.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

റെനോ ക്വിഡിന്റെ ബി‌എസ് VI കംപ്ലയിന്റ് പതിപ്പിന്റെ ചില പരീക്ഷണ ചിത്രങ്ങൾ പുറത്തിറങ്ങിയരുന്നു. ഫ്രഞ്ച് കാർ നിർമ്മാതാക്കൾ വാഹനം ഉടൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. സവിശേഷതകളും സുരക്ഷയും

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായി സംയോജിപ്പിച്ച 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം 2019 ക്വിഡിന് ലഭിക്കുന്നു.

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇതുകൂടാതെ, പിന്നിൽ ആംറെസ്റ്റ്, മാർഗ്ഗനിർദ്ദേശങ്ങളുള്ള പിൻ പാർക്കിംഗ് ക്യാമറ, റിമോർട്ട് കീലെസ് എൻട്രി, ഒരു എൽഇഡി ഡിജിറ്റൽ MID എന്നിവ ലഭിക്കുന്നു.

Most Read: ഒക്ടോബറിൽ 10,634 യൂണിറ്റ് വിൽപ്പനയുമായി മാരുതി എസ്-പ്രെസ്സോ

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

അതോടൊപ്പം പിൻ പാർക്കിംഗ് സെൻസറുകൾ, ഡ്രൈവർ, പാസഞ്ചർ എയർബാഗുകൾ, ABS + EBD, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നീ സുരക്ഷാ ക്രമീകരണങ്ങൾ റെനോ കാറിൽ സജ്ജീകരിച്ചിരിക്കുന്നു.

Most Read: പരീക്ഷണ ഓട്ടം നടത്തി റെനോ ക്വിഡ് ബിഎസ്-VI; ചിത്രങ്ങളും വീഡിയോയും പുറത്ത്

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. വിലയും എതിരാളികളും

2.83 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ഏറഅറവും ഉയർന്ന ഓട്ടോമാറ്റിക് പതിപ്പിന് 4.84 ലക്ഷം രൂപ വരെ ഇത് ഉയരുന്നു. റിനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വകഭേദങ്ങൾ തിരിച്ചുള്ള വില പട്ടിക ഇതാ.

Variant Prices
STD 0.8L Rs 2.83 Lakh
RXE 0.8L Rs 3.53 Lakh
RXL 0.8L Rs 3.83 Lakh
RXT 0.8L Rs 4.13 Lakh
RXT 1.0L Rs 4.33 Lakh
RXT 1.0L EASY-R Rs 4.63 Lakh
CLIMBER MT Rs 4.54 Lakh
CLIMBER EASY-R Rs 4.84 Lakh

Most Read: ബിഎസ് VI മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി മാരുതി സുസുക്കി

റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2019 റെനോ ക്വിഡ് മാരുതി സുസുക്കിയുടെ പുതിയ മിനി എസ്‌യുവി എസ്-പ്രസ്സോയ്‌ക്കെതിരേയാണ് പ്രധാനമായി മത്സരിക്കുന്നത്, അതേസമയം ആൾട്ടോ K10, ഡാറ്റ്സൺ റെഡി-GO എന്നിവയാണ് മറ്റ് എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Five things to know about Renault Kwid Facelift. Read more Malayalam.
Story first published: Tuesday, November 26, 2019, 11:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X