Just In
- 10 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 11 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 12 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 12 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎസ് VI മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി മാരുതി സുസുക്കി
ഉത്സവ സീസണില്‍ ലഭിച്ച വില്‍പ്പന തുടര്‍ന്നുകൊണ്ടുപോകാന്‍ വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി വാഹന നിര്‍മ്മാതാക്കളായ മാരുതി. ഇത്തവണ ബിഎസ് VI നിലവാരത്തിലുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് കമ്പനി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മാന്ദ്യത്തിലായിരുന്ന വാഹന വിപണിക്ക് ഉണര്‍വ് നല്‍കിയത് ഉത്സവ നാളുകളിലെ വില്‍പ്പനകളായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച് വില്‍പ്പനയാണ് ഈ ഉത്സവ നാളുകളില്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വില്‍പ്പന തുടര്‍ന്നുകൊണ്ടുപോകുന്നതിനാണ് മാരുതി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 60,000 രൂപയുടെ ആനുകൂല്യങ്ങളാണ് ബിഎസ് VI പെട്രോള്‍ മോഡലുകള്‍ക്ക് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി ആള്‍ട്ടോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.

മാരുതി സുസുക്കി ആള്‍ട്ടോ
അടുത്തിടെയാണ് ആള്‍ട്ടോയുടെ പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. നേരത്തെ ആള്‍ട്ടോ 800 എന്നറിയപ്പെട്ടിരുന്ന മോഡല്‍ പുതുക്കി എത്തിയപ്പോള്‍ ആള്‍ട്ടോ എന്ന പേരിലേക്ക് ചുരുങ്ങി.

എബിഎസ്, ഇബിഡി, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന് പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങി നിരവധി സുരക്ഷാ സന്നഹങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്.

അതിനെക്കാള്‍ മറ്റൊരു സവിശേഷത ബിഎസ് VI എഞ്ചിനും ഈ പതിപ്പില്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതാണ്. 796 സിസി മൂന്ന് സിലിണ്ടര്‍ എഞ്ചിന് 48 bhp കരുത്തും 69 Nm torque ഉം സൃഷ്ടിക്കും. ഈ പുതിയ പതിപ്പിന് 60,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

മാരുതി സുസുക്കി ഡിസൈര്‍
മാരുതി നിരയില്‍ നിന്നും ബിഎസ് VI എഞ്ചിന് കരുത്തി വിപണിയില്‍ എത്തുന്ന മറ്റൊരു മോഡലാണ് ഡിസൈര്‍. 55,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഈ മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. നിരത്തിലെ ജനപ്രീയ വാഹനം കൂടിയാണ് ഡിസൈര്‍.
Most Read: ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

ബിഎസ് VI പെട്രോള്‍ എന്‍ജിനും ശക്തമായ സുരക്ഷ സംവിധാനങ്ങളും ഒരുക്കിയാണ് ഡിസൈര്‍ വിപണിയില്‍ എത്തുന്നത്. പെട്രോള്‍ എന്ജിന് മാത്രമാണ് ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. 1.2 ലിറ്റര്‍ K12B പെട്രോള്‍ എഞ്ചിന് 83 bhp കരുത്ത് ഉത്പാദിപ്പിക്കും.
Most Read: ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

ബിഎസ് VI നിലവാരത്തില്‍ ഡീസല്‍ എന്‍ജിനുകള്‍ എത്തിക്കില്ലെന്ന് മാരുതി മുമ്പ് തന്നെ അറിയിച്ചിരുന്നു. നിലവില്‍ മാരുതിയുടെ ഡീസല്‍ മോഡലുകളില്‍ 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടി ജെറ്റ് എന്‍ജിനും 1.5 ലിറ്റര്‍ DDiS എന്‍ജിനുമാണ് പ്രവര്‍ത്തിക്കുന്നത്.
Most Read: എസ്യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

മാരുതി സുസുക്കി സ്വിഫ്റ്റ്
ഡിസൈറിന് ശേഷം മാരുതി നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മറ്റൊരു ഹാച്ച്ബാക്ക് മോഡലാണ് സ്വിഫ്റ്റ്. 50,000 രൂപയുടെ ആനുകൂല്യങ്ങളാണ് ബിഎസ് VI എഞ്ചിനോടെ വിപണിയില്‍ എത്തുന്ന ഈ മോഡലുകള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

എന്ജിന് മാറിയതിനൊപ്പം തന്നെ ഈ മോഡലിലെ സുരക്ഷ സംവിധാനങ്ങളും കമ്പനി കാര്യക്ഷമമാക്കിയിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ഹൈ സ്പീഡ് അലേര്‍ട്ട് തുടങ്ങിയവയാണ് സുരക്ഷയൊരുക്കുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മോഡലില്‍ കമ്പനി നല്‍കിയിട്ടുള്ളത്. ഈ എഞ്ചിന് 83 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

മാരുതി സുസുക്കി വാഗണ്‍ആര്‍
അടിമുടി മാറ്റങ്ങളോടെ ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വാഗണ്‍ആറിന്റെ പുതിയ പതിനെ മാരുതി വിപണിയില്‍ എത്തിക്കുന്നത്. മാരുതി നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണ് വാഗണ്‍ആര്‍. 30,000 രൂപയുടെ ആനുകൂല്യമാണ് മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ ടോള്‍-ബോയ് ഡിസൈനിലാണ് പുതിയ വാഗണ്‍ആറും നിരത്തിലെത്തുന്നത്. ഇതുവഴി കൂടുതല്‍ സുരക്ഷിതത്വം വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

89 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ കെ സീരിസ് എന്‍ജിനും 67 bhp കരുത്തും 90 Nm torque ഉം നല്കുന്ന 1.0 ലിറ്റര്‍ എന്‍ജിനുമാണ് വാഹനത്തിന്റെ കരുത്ത്. മാനുവല്‍ ട്രാന്സ്മിഷനൊപ്പം ഓട്ടോമാറ്റിക് (AGS- ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷനും വാഗണ്‍ ആറിലുണ്ട്.

സുരക്ഷയ്ക്കായി ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.