ഒക്ടോബറിൽ 10,634 യൂണിറ്റ് വിൽപ്പനയുമായി മാരുതി എസ്-പ്രെസ്സോ

2019 ഒക്ടോബർ മാസത്തിൽ എസ്-പ്രസ്സോയുടെ 10,634 യൂണിറ്റുകൾ വിൽപ്പന നടത്തിയതായി പ്രഖ്യാപിച്ച് മാരുതി സുസുക്കി. കഴിഞ്ഞ മാസം മാരുതിയുടെ ശ്രേണിയിൽ നിന്ന് ഏറ്റവുമധികം വിൽപ്പന നടത്തിയ 10 മോഡലുകളുടെ പട്ടികയിൽ ഇടംപിടിക്കാനും എസ്-പ്രെസ്സോയ്ക്ക് സാധിച്ചു.

ഒക്ടോബറിൽ 10,634 യൂണിറ്റ് വിൽപ്പനയുമായി മാരുതി എസ്-പ്രെസ്സോ

ആൾട്ടോ, സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മോഡലുകളാണ് പതിവുപോലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളുടെ പ്രതിമാസ വിൽപ്പന കണക്കുകളിൽ ഇത് രണ്ടാം തവണയാണ് എസ്-പ്രെസ്സോ ഇടംപിടിക്കുന്നത്. 2019 സെപ്റ്റംബർ മാസത്തിലെ പട്ടികയിലും 5,000 യൂണിറ്റുകൾ വിറ്റഴിച്ച് എട്ടാം സ്ഥാനത്ത് എത്തിയിരുന്നു.

ഒക്ടോബറിൽ 10,634 യൂണിറ്റ് വിൽപ്പനയുമായി മാരുതി എസ്-പ്രെസ്സോ

എൻട്രി ലെവൽ വിഭാഗത്തിൽ ചുരുങ്ങിയ കാലം കൊണ്ട് എസ്-പ്രെസ്സോയ്ക്ക് സ്വന്തമായൊരും സ്ഥാനം നേടിയെടുക്കാൻ സാധിച്ചെന്ന് വിപണിയിലെ എസ്-പ്രെസ്സോയുടെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ഒക്ടോബറിൽ 10,634 യൂണിറ്റ് വിൽപ്പനയുമായി മാരുതി എസ്-പ്രെസ്സോ

ഈ ശ്രേണിയിലെ വ്യത്യസ്‌ത ഉപഭോക്താക്കൾക്ക് സവിശേഷ അനുഭവങ്ങൾ നൽകുന്നതിന് എസ്-പ്രെസ്സോ വേറിട്ടുനിൽക്കുന്നു. വാഹനത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്നും ഒപ്പം എസ്-പ്രെസ്സോയുടെ ഉപഭോക്താക്കളുടെ വിശ്വാസത്തിന് നന്ദി അറിയിക്കുന്നതായും ശശാങ്ക് ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

ഒക്ടോബറിൽ 10,634 യൂണിറ്റ് വിൽപ്പനയുമായി മാരുതി എസ്-പ്രെസ്സോ

വിപണിയിലെ ഏറ്റവും പുതിയ ബജറ്റ് കാറായ എസ്-പ്രെസ്സോ ബിഎസ്-VI കംപ്ലയിന്റ് 1.0 ലിറ്റർ K10 പെട്രോൾ എഞ്ചിനാണ് അവതരിപ്പിക്കുന്നത്. ഇത് വരും മാസങ്ങളിൽ മറ്റ് മാരുതി കാറുകളിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു.

ഒക്ടോബറിൽ 10,634 യൂണിറ്റ് വിൽപ്പനയുമായി മാരുതി എസ്-പ്രെസ്സോ

എസ്-പ്രെസ്സോയിലെ 1.0 ലിറ്റർ ബിഎസ്-VI പെട്രോൾ എഞ്ചിൻ 67 bhp കരുത്തിൽ 90 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ഹൈ-റൈഡിംഗ് ഹാച്ച്ബാക്ക് നാല് വകഭേദങ്ങളിൽ തെരഞ്ഞെടുക്കാം. ഉയർന്ന വകഭേദങ്ങൾക്ക് എഎംടി ഗിയർബോക്‌സ് ഓപ്ഷനും ലഭ്യമാകും.

Most Read: ബിഎസ് VI മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി മാരുതി സുസുക്കി

ഒക്ടോബറിൽ 10,634 യൂണിറ്റ് വിൽപ്പനയുമായി മാരുതി എസ്-പ്രെസ്സോ

റെനോ ക്വിഡിന്റെ എതിരാളിയായ എസ്-പ്രെസ്സോ ഫ്യൂച്ചർ എസ് കൺസെപ്റ്റിന്റെ രൂപത്തിൽ കണ്ട എസ്‌യുവി പ്രചോദിത സ്റ്റൈലിംഗാണ് അവതരിപ്പിക്കുന്നത്. വിറ്റാര ബ്രെസ്സയിൽ നിന്ന് കടമെടുത്ത ഡിസൈൻ സൂചകങ്ങളാണ് മുൻഭാഗത്തെ ഗ്രില്ലിന്റെ കാര്യത്തിലും എസ്-പ്രെസ്സോയ്ക്കുള്ളത്.

Most Read: ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ഹ്യുണ്ടായിയുടെ അഞ്ച് കാറുകൾ

ഒക്ടോബറിൽ 10,634 യൂണിറ്റ് വിൽപ്പനയുമായി മാരുതി എസ്-പ്രെസ്സോ

സുരക്ഷാ സവിശേഷതകളിൽ ഇബിഡിയോടു കൂടിയ എബി‌എസ് , ഡ്രൈവർ സൈഡ് എയർബാഗ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലേർട്ട് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ ഉൾപ്പെടുന്നു. 3.69 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

Most Read: വിറ്റാര ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് മാരുതി

ഒക്ടോബറിൽ 10,634 യൂണിറ്റ് വിൽപ്പനയുമായി മാരുതി എസ്-പ്രെസ്സോ

വിപണിയിലെ സ്വീകാര്യതകണക്കിലെടുത്ത് തങ്ങളുടെ ഏറ്റവും പുതിയ മൈക്രോ എസ്‌യുവി മോഡലായ എസ്-പ്രെസ്സോയുടെ സിഎൻജി എഞ്ചിൻ പതിപ്പും വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. സിഎൻജി പതിപ്പ് ഇതിനോടകം തന്നെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം ഓട്ടം നടത്തിയിട്ടുണ്ട്. 1.0 ലിറ്റർ സിഎൻജി എഞ്ചിനാകും എസ്-പ്രെസ്സോയിൽ മാരുതി വാഗ്ദാനം ചെയ്യുക.

Most Read Articles

Malayalam
English summary
Maruti Suzuki sold 10,634 units S-Presso in October 2019. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X