ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ഹ്യുണ്ടായിയുടെ അഞ്ച് കാറുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ നിരയിലേക്ക് പുതിയ മോഡലുകളും ഫെയിസ്‌ലിഫ്റ്റ് പതിപ്പുകളെയും വരും മാസങ്ങളിൽ വിണിയിലെത്തിക്കും.

ഇതോടൊപ്പം അടുത്തകാലത്തായി വെന്യു, കോന ഇലക്ട്രിക്ക്, ഗ്രാൻഡ് i10 നിയോസ് എന്നീ മോഡലുകളെയും കമ്പനി വിപണിയിലെത്തിച്ചിരുന്നു. വരും മാസങ്ങളിൽ ഹ്യുണ്ടായി പുറത്തിക്കാൻ ഒരുങ്ങുന്ന പ്രധാന അഞ്ച് കാറുകളെ നമുക്ക് പരിചയപ്പെടാം.

1. ഹ്യുണ്ടായി ഓറ
ഹ്യുണ്ടായിയുടെ കോംപാക്ട് സെഡാൻ മോഡലായ എക്സെന്റിന്റെ പിൻഗാമിയാകും ഓറ. ഈ വിഭാഗത്തിലെ പ്രമുഖ എതിരാളികളായ മാരുതി ഡിസയർ, ഹോണ്ട അമേസ് എന്നിവയുടെ ശ്രേണിയിലേക്ക് ഉടൻ വാഹനത്തെ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.

എക്സെന്റിനെപ്പോലെ ഓറയും സബ്-4 മീറ്റർ മോഡലായിരിക്കും. എന്നാൽ നിലവിലെ മോഡലിനെക്കാൾവിശാലവും ഉയരവുമുള്ളതായിരിക്കും വരാനിരിക്കുന്ന പുതുതലമുറ മോഡൽ. ഇത് ഉയർന്ന ഇന്റീരിയർ ഇടത്തിലേക്ക് നയിക്കും. ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പമാകും ഓറ സെഡാൻ വിപണിയിലെത്തുക.

ഡിസയറിനെപ്പോലെ, രണ്ട് ഇന്ധന വകഭേദങ്ങളും ഓപ്ഷണൽ എഎംടിയും ഉപയോഗിച്ച് പുതിയ ഓറ കോംപാക്ട് സെഡാൻ വാഗ്ദാനം ചെയ്യും. എൻട്രി ലെവൽ സെഡാൻ വിഭാഗത്തിൽ ശക്തമായ തിരിച്ചുവരവിന് ഓറ ഹ്യുണ്ടായിയെ സഹായിച്ചേക്കും.

2. ഹ്യുണ്ടായി ക്രെറ്റ 2020
ഒരിടയ്ക്ക് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ ഹ്യുണ്ടായി ക്രെറ്റ നവീകരിച്ച് വിപണിയിലെത്തും. 2020 ഓട്ടോ എക്സ്പോയിലായിരിക്കും രണ്ടാം തലുമറ ക്രെറ്റയെ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുക.

നിലവിലെ മോഡലിനെക്കാൾ ധീരവും ആധുനികവുമായ രൂപകൽപ്പനയോടെയാകും 2020 ക്രെറ്റ അണിനിരക്കുക. ചൈനീസ് വിപണിയിലെ ix25 മോഡലിനെ അടിസ്ഥാനമാക്കിയാണ് പുതുതലമുറ മോഡലിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
Most Read: പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

2020 ഹ്യുണ്ടായി ക്രെറ്റയ്ക്ക് പുതിയ സീറ്റ് അപ്ഹോൾസ്റ്ററി ടെക്സ്ചർ, ഇന്റീരിയർ ഷേഡ് ഓപ്ഷനുകൾ എന്നിവ ലഭിച്ചേക്കും. അതോടൊപ്പം രണ്ടാം തലമുറ ക്രെറ്റ ഒരു പനോരമിക് സൺറൂഫും വാഗ്ദാനം ചെയ്യും.
Most Read: ഇന്ത്യയിൽ ചുവടുവെയ്ക്കാൻ ഒരുങ്ങി മാക്‌സസ് D90; എത്തുന്നത് എംജി ബാഡ്ജിൽ

3. ഹ്യുണ്ടായി എലൈറ്റ് i20 ഫെയിസ്‌ലിഫ്റ്റ്
മാരുതി ബലേനോയ്‌ക്കെതിരായ മത്സരം കടുപ്പിക്കുന്നതിനായി ഹ്യുണ്ടായി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ മൂന്നാം തലമുറ എലൈറ്റ് i20 ഫെയിസ്‌ലിഫ്റ്റിനെ അടുത്ത വർഷം വിപണിയിലെത്തിക്കും. സമഗ്രമായി പരിഷ്കരിച്ച എക്സ്റ്റീരിയറിനൊപ്പം പുതിയ കാസ്കേഡിംഗ് ഗ്രിൽ, ഹെഡ്‌ലൈറ്റ് യൂണിറ്റ് എന്നിവ പുതിയ മോഡലിൽ ഇടംപിടിക്കും.
Most Read: വിറ്റാര ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് മാരുതി

നിലവിലെ പതിപ്പിനേക്കാൾ വളരെ മികച്ചതാണ് ബമ്പർ. ബോൾഡർ ക്യാരക്ടർ ലൈനുകളാൽ വാഹനത്തിന്റെ വശങ്ങൾ പോലും കൂടുതൽ ചലനാത്മകമായി കാണപ്പെടും. പിന്നിൽ പുതിയ സ്റ്റൈലിഷ് എൽഇഡി ടെയിൽ ലൈറ്റുകളും ഇടംപിടിക്കും.

4. ഹ്യുണ്ടായി i10 നിയോസ് N ലൈൻ
കൊറിയൻ നിർമ്മാതാക്കളുടെ പെർഫോമൻസ് പതിപ്പായ N ലൈൻ മോഡലുകൾ ഒന്നും തന്നെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിട്ടില്ല. എന്നാൽ ഉടൻ തന്നെ ജനപ്രിയ ഹാച്ച്ബാക്കായ i10 നിയോസിന്റെ പെർഫോമൻസ് പതിപ്പ് N ലൈൻ ഉടൻ പുറത്തിറക്കും.

മാരുതി സ്വിഫ്റ്റിന് എതിരാളിയായ പെർഫോമൻസ് കേന്ദ്രീകൃത പതിപ്പിന് അടുത്ത വർഷം നടക്കുന്ന ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ഹ്യുണ്ടായി വെന്യുവിൽ വാഗ്ദാനം ചെയ്യുന്ന അതേ 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റായിരിക്കും പുതിയ മോഡലിന് കരുത്ത് പകരുന്നത്. സ്‌പോർട്ടിയർ സെറ്റ് ബമ്പറുകൾ, ബോൾഡർ ഗ്രിൽ, വിശാലമായ ടയറുകളുള്ള പുതിയ അലോയ് വീലുകൾ എന്നിവ പോലുള്ള ചില സ്റ്റൈലിംഗ് നവീകരണങ്ങളും N ലൈൻ ഹാച്ച്ബാക്കിന് ലഭിക്കും.

5. ഹ്യുണ്ടായി വേർണ ഫെയിസ്‌ലിഫ്റ്റ്
2020 ഓട്ടോ എക്സ്പോയിൽ വേർണയുടെ നവീകരിച്ച പതിപ്പ് ഹ്യുണ്ടായി വെളിപ്പെടുത്തും. പുതുക്കിയ സെഡാൻ ഒരു പുതിയ സെറ്റ് എഞ്ചിനുകൾക്കൊപ്പം പരിഷ്ക്കരിച്ച എക്സ്റ്റീരിയറും ഇന്റീരിയറും വാഗ്ദാനം ചെയ്യും. പുതുക്കിയ ഹെഡ്‌ലൈറ്റുകളോടൊപ്പം വാഹനത്തിന് കൂടുതൽ വിശാലമായ ഗ്രില്ലും ആക്രമണാത്മക രൂപവും നൽകിയിട്ടുണ്ട്.

സൈഡ് പ്രൊഫൈലിന് പുതിയ മെഷീൻ അലോയ് വീലുകൾ ലഭിക്കുന്നു. പിന്നിൽ പുതിയ സെറ്റ് എൽഇഡി ടെയിൽലൈറ്റുകളും നവീകരിച്ച ബൂട്ട്ലിഡും ലഭിക്കുന്നു.

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജിംഗ് സൗകര്യം, ബ്ലൂ ലിങ്ക് കണക്റ്റുചെയ്‌ത സവിശേഷതകൾ എന്നിവ ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകൾ അകത്തളത്ത് സ്ഥാനംപിടിക്കും. കിയ സെൽറ്റോസിൽ നിന്നുള്ള പുതിയ ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ആയിരിക്കും പുതുക്കിയ സെഡാനിൽ ഉൾപ്പെടുത്തുക.


Click it and Unblock the Notifications








