വിറ്റാര ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് മാരുതി

കോംമ്പാക്ട് എസ്‌യുവി നിരയില്‍ മാരുതി സുസുക്കിയുടെ പ്രധാന ആയുധമാണ് വിറ്റാര ബ്രെസ. ഹ്യുണ്ടായിയുടെ വെന്യു വിപണിയില്‍ എത്തിയപ്പോള്‍ വില്‍പ്പനയില്‍ ചെറുതായി ഒന്ന് കാല് ഇടറിയെങ്കിലും മികച്ച തിരിച്ചുവരവ് നടത്താന്‍ വാഹനത്തിന് സാധിച്ചു.

വിറ്റാര ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് മാരുതി

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും മാരുതിയുടെ വില്‍പ്പനയില്‍ കരുത്തേകിയ മോഡലാണ് ബ്രെസ. എന്നാല്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമായിരുന്നു വിറ്റാര ബ്രെസ വിപണിയില്‍ എത്തിയിരുന്നത്. പെട്രോള്‍ പതിപ്പിന്റെ അഭാവം വില്‍പ്പനയെയും ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് പെട്രോള്‍ പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്.

വിറ്റാര ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് മാരുതി

പെട്രോള്‍ പതിപ്പിന്റെ നിര്‍മാണം ആരംഭിച്ചുവെന്ന് അടുത്തിടെ കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ പതിപ്പിനെ 2019 ഡിസംബര്‍ മാസത്തോടെ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. പെട്രോള്‍ എന്‍ജിനില്‍ എത്തുന്ന ബ്രെസയുടെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

വിറ്റാര ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് മാരുതി

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ബ്രെസയില്‍ കമ്പനി നല്‍കുക. 103.5 bhp കരുത്തും 138 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക്ക് ആയിരിക്കും ഗിയര്‍ബോക്‌സുകള്‍.

വിറ്റാര ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് മാരുതി

മാരുതിയുടെ എംപിവി മോഡലായ എര്‍ട്ടിഗ, പ്രീമിയം പതിപ്പായ XL6, സെഡാന്‍ മോഡല്‍ സിയാസ് എന്നീ വാഹനങ്ങളില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ളതിനാല്‍ തന്നെ ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഈ എന്‍ജിന്‍ വാഗ്ദാനം ചെയ്യുന്നതും.

വിറ്റാര ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് മാരുതി

എഞ്ചിന്‍ മാറ്റുന്നതിനൊപ്പം തന്നെ വാഹനത്തില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, പുതിയ ടെയില്‍ലാമ്പ്, പുത്തന്‍ അലോയി വീലുകള്‍ തുടങ്ങിയ മാറ്റങ്ങള്‍ വാഹനത്തിന് കമ്പനി നല്‍കിയേക്കും.

വിറ്റാര ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് മാരുതി

ആന്‍ഡ്രോയിഡ് ഓട്ടോ- ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള സ്റ്റുഡിയോ സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളും പുതിയ പതിപ്പില്‍ പ്രതീക്ഷിക്കാം.

Most Read: റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

വിറ്റാര ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് മാരുതി

അതേസമയം ബ്രെസയുടെ മുഖ്യഎതിരാളിയായ വെന്യുവിന് ആവശ്യക്കാര്‍ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2019 മെയ് മാസത്തിലാണ് സബ് കോംമ്പാക്ട് എസ്‌യുവി നിരയിലേക്ക് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി വെന്യുവിനെ അവതരിപ്പിക്കുന്നത്.

Most Read: ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

വിറ്റാര ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് മാരുതി

13 വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നീ മൂന്ന് മോഡലുകളും ഈ പതിപ്പിലൂണ്ട്. ഇതുകൊണ്ടാകാം ഈ പതിപ്പിന് ആവശ്യക്കാര്‍ കൂടുന്നതെന്നാണ് റിപ്പോര്‍ട്ട്.

Most Read: അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

വിറ്റാര ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് മാരുതി

കമ്പനിയുടെ ആദ്യ സബ് കോംമ്പക്ട് എസ്‌യുവിയില്‍ നല്‍കിയ ആകര്‍ഷമായ നൂതന ഫീച്ചേഴ്‌സാണ് വാഹന പ്രേമികളെ വെന്യുവിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിനൊപ്പം തന്നെ വാഹനത്തിലെ സുരക്ഷാ ഫീച്ചറുകളും മികച്ച വിജയം വെന്യുവിന് നേടിക്കൊടുത്തത്.

Most Read Articles

Malayalam
English summary
Maruti Suzuki Vitara Brezza Petrol Model Production Begins. India-Launch Expected By next month. Read more in Malayalam.
Story first published: Thursday, November 14, 2019, 11:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X