ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. അതിനൊപ്പം തന്നെ ബേസ് പതിപ്പായ എറ, ഉയര്‍ന്ന പതിപ്പായ ആസ്ത മോഡലുകളെയും കമ്പനി പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

1.2 ഡീസല്‍ എഞ്ചിനൊപ്പം തന്നെ പെട്രോള്‍ ഓട്ടോമാറ്റിക്ക് പതിപ്പിനെയും കമ്പനി പിന്‍വലിക്കും. പുതിയ ഗ്രാന്‍ഡ് i10 നിയോസിനെ വിപണിയില്‍ അവതരിപ്പിക്കുന്നതിനിടെ ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിനെയും, ചില വകഭേദങ്ങളെയും പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

എന്നാല്‍ ഗ്രാന്‍ i10, എക്‌സെന്റ് എന്നീ മോഡലുകളില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഹ്യുണ്ടായി അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനി മോഡലിനെ പിന്‍വലിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയും എത്തിയിരിക്കുന്നത്.

ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

എന്നാല്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുകളോടുകൂടിയ പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ വിപണിയില്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. അതേസമയം പൂനെ, മുംബൈ, ഡല്‍ഹി സ്ഥാലങ്ങളിലെ ഡീലര്‍ഷിപ്പുകളില്‍ ഗ്രാന്‍ഡ് i10 -ന്റെ വില്‍പ്പന പൂര്‍ണമായും നിര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളില്‍ മാഗ്ന പതിപ്പുകള്‍ മാത്രമേ ലഭ്യമാവുകയുള്ളുവെന്നും ഡീലര്‍ഷിപ്പുകള്‍ അറിയിച്ചു. 13 വകഭേദങ്ങളിലും 7 നിറങ്ങളിലുമാണ് ഗ്രാന്‍ഡ് i10 വിപണിയില്‍ ലഭ്യമായിരുന്നത്.

ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിന്‍ 81 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. സിഎന്‍ജി കരുത്തില്‍ എത്തുന്ന ഗ്രാന്‍ഡ് i10 64 bhp കരുത്തും, 98 Nm torque ഉം ഉത്പാദിപ്പിക്കും. 5.83 ലക്ഷം രൂപ മുതല്‍ 6.50 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

2020 ഏപ്രില്‍ മാസത്തോടെ 15 -ഓളം ഡീസല്‍ മോഡലുകള്‍ നിരത്തുവിടുമ്പോള്‍ ബിഎസ് VI നിലവാരത്തിലേക്ക് ഉയരുന്നത് വലിയൊരു അവസരമായിട്ടായിരുന്നു ഹ്യുണ്ടായി കണ്ടിരുന്നത്. വളരെ കാലങ്ങളായി മാരുതി സുസുക്കി ഡിസൈര്‍ കയ്യാളിയിരുന്ന സ്ഥാനം കൂടിയായിരുന്നു ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിലൂടെ കമ്പനി നോട്ടമിട്ടിരുന്നത്.

Most Read: ZS ഇലക്ട്രിക്കിലൂടെ എംജി ലക്ഷ്യമിടുന്നത് 3,000 യൂണിറ്റുകളുടെ വില്‍പ്പന

ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

അടുത്തിടെ രണ്ടാം തലമുറ ഗ്രാന്‍ഡ് i10 നിയേസിനെ ഹ്യുണ്ടായി വിപണിയില്‍ എത്തിച്ചത്. എറ, മാഗ്ന, സ്പോര്‍ട്സ്, ആസ്ത എന്നീ വകഭേതങ്ങളിലാണ് ഗ്രാന്റ് i10 ഹാച്ച്ബാക്കിന്റെ മൂന്നാം തറമുറ ലഭ്യമാവുന്നത്. വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പായ ഗ്രാന്റ് i10 നിയോസ് ആസ്തയ്ക്ക് 7.99 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില.

Most Read: വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

നിലവിലില്‍ വിപണിയിലുള്ള ഗ്രാന്‍ഡ് i10 -നിലും കൂടുതല്‍ വിശാലവും, പ്രീമിയവുമാണ് ഗ്രാന്‍ഡ് i10 നിയോസ്. അധികം എന്നതിനെയാണ് നിയോസ് എന്ന വാക്ക് സൂചിപ്പിക്കുന്നത്. അടിസ്ഥാന മോഡലിനേക്കാള്‍ വാഹനത്തിന്റെ കൂടുതല്‍ വലുപ്പത്തേയും, മെച്ചപ്പെട്ട പെര്‍ഫോമെന്‍സിനേയും ഇത് വ്യക്തമാക്കുന്നു.

Most Read: അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

പെട്രോള്‍ മാനുവലില്‍ 20.7 കിലോമീറ്ററും, പെട്രോള്‍ എഎംടി ഓപ്ഷനില്‍ 20.5 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഡീസല്‍ മാനുവല്‍, എഎംടി എന്നിവയ്ക്ക് യഥാക്രമം 26.2 കിലോമീറ്റര്‍, 28.4 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

പേട്രാള്‍ പതിപ്പില്‍ മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നിങ്ങനെ മൂന്ന് വേരിയന്റും, ഡീസല്‍ പതിപ്പില്‍ മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നിങ്ങനെ മൂന്ന് വേരിയന്റുമാണ് വിപണിയില്‍ എത്തുക. 2013 -ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മോഡല്‍, പിന്നീട് 2017 -ലാണ് ഫെയ്‌സ്‌ലിഫ്റ്റില്‍ വിപണിയില്‍ എത്തുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതുതലമുറ നിയോസിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

Most Read Articles
 

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Discontinues Grand i10 Era in India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X