ZS ഇലക്ട്രിക്കിലൂടെ എംജി ലക്ഷ്യമിടുന്നത് 3,000 യൂണിറ്റുകളുടെ വില്‍പ്പന
2019 ഡിസംബര്‍ 5 -ന് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ രണ്ടാമത്തെ മോഡലിനെ അവതരിപ്പിക്കുമെന്ന് എംജി അറിയിച്ചു. ഹെക്ടറിന് വിപണി സമ്മാനിച്ച വിജയത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഇലക്ട്രിക്ക് നിരയിലേക്കും പുതിയൊരു എസ്‌യുവിയെ കമ്പനി എത്തിക്കുന്നത്.

ഉടന്‍ തന്നെ eZS ഇലക്ട്രിക്ക് എസ്‌യുവിക്കായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ അവതരിപ്പിക്കുമെങ്കിലും, 2020 ജനുവരിയുടെ തുടക്കത്തില്‍ മാത്രമേ വാഹനം വില്‍പ്പനയ്ക്ക് എത്തുകയുള്ളു. പ്രതിവർഷം 3,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനി വാഹനത്തില്‍ ലക്ഷ്യമിടുന്നത്.

എംജി നിരയിലെ സമ്പൂര്‍ണ ഇലക്ട്രിക്ക് ഇന്റര്‍നെറ്റ് എസ്‌യുവി കൂടിയാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണമുള്ള ഹെക്ടറിന് സമാനമായി ധാരാളം ഇന്റര്‍നെറ്റ് അധിഷ്ഠിത സംവിധാനങ്ങള്‍ ZS ഇലക്ട്രിക്കിലും ഇടംപിടിച്ചേക്കും.

നിലവില്‍ വാഹനത്തിനായുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കമ്പനി. ഡെല്‍റ്റ ഇലക്ട്രോണിക്സ് എന്ന കമ്പനിയുമായി കൈകോര്‍ത്താണ് എംജി ഈ സംരംഭത്തിന് ആരംഭം കുറിക്കുന്നത്. ഇരു കമ്പനികളും ചേര്‍ന്ന് താമസ സ്ഥലങ്ങളിലും ഓഫീസുകളിലും AC ചാര്‍ജറുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.

പുതിയ വാഹനം കൂടി എത്തുന്നതേടെ ഇന്ത്യന്‍ വിപണിയില്‍ അടിത്തറ ശക്തമാക്കാമെന്ന പ്രതീക്ഷയിലാണ് എംജി. ഇന്ത്യന്‍ വിപണി ഇലക്ട്രിക്ക് യുഗത്തിലേക്ക് ചുവടുവെച്ചെങ്കിലും, ഈ നിരയിലേക്ക് വലിയൊരു കടന്നുകയറ്റം ഉണ്ടാക്കാന്‍ ആര്‍ക്കും തന്നെ സാധിച്ചിട്ടില്ല.

അതുകൊണ്ടാണ് ഈ നിരയില്‍ 3,000 യൂണിറ്റുകളുടെ വില്‍പ്പന വരെ വഹനത്തിന് ലഭിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നത്. 45.6 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിലുണ്ടാവുക. ഈ ഇലക്ട്രിക് മോട്ടര്‍ 148 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും.

സ്റ്റാന്റേര്‍ഡ് 7kW ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 50kW ഫാസ്റ്റ് ചാര്‍ജറില്‍ 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും ചാര്‍ജ് ചെയ്യാം.
Most Read: ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി കോന ഇലക്ട്രിക്ക്

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് കാര്‍ വാങ്ങുന്നവര്‍ക്ക് ഒരു നിശ്ചിത കാലയളവിലേക്ക് DC ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം എംജി സൗജന്യമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
Most Read: പുതിയ കോംപാക്ട് സെഡാന്റെ പേര് വെളിപ്പെടുത്തി ഹ്യുണ്ടായി

വാഹനം ആദ്യം വില്‍പ്പനയ്ക്കെത്തുന്ന ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലാകും ഈ സൗകര്യം ലഭിക്കുക. അതിനൊപ്പം തന്നെ ഒരു AC ചാര്‍ജറും ഇതിനൊപ്പം കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍ക്കും. ഇത് ഉപഭോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് വീട്ടിലോ, ഓഫിസിലോ ഇന്‍സ്റ്റാള്‍ ചെയ്യാനും, പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.

എംജി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ZS ഇടം പിടിച്ചതിന് പിന്നാലെ അടുത്തിടെ വാഹനത്തിന്റെ ആദ്യ പ്രൊമോ വീഡിയോ യൂട്യൂബിലൂടെ കമ്പനി പുറത്തുവിട്ടിരുന്നു. വിദേശത്തുളള പെട്രോള്‍ ZS മോഡലിന്റെ അതേ രൂപമാണ് ഇലക്ട്രിക്കിനും നല്‍കിയിരിക്കുന്നത്. എംജിയുടെ ആദ്യ മോഡലായ ഹെക്ടറിന് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

വിപണിയില്‍ എത്തി കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ 38,000 -ല്‍ അധികം ബുക്കിങ്ങുകള്‍ സ്വന്തമാക്കാന്‍ വാഹനത്തിന് സാധിച്ചു. ഇലക്ട്രിക്കിന് പിന്നാലെ പെട്രോള്‍ പതിപ്പിനെയും, പെട്രോള്‍ ഹൈബ്രിഡ് പതിപ്പിനെയും കമ്പനി അവതരിപ്പിച്ചേക്കും. ഒറ്റചാര്‍ജില്‍ 428 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇലക്ട്രിക്ക് സാധിക്കും.

മണിക്കൂറില്‍ 140 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 8.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താനും സാധിക്കും. അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ വിവിരങ്ങള്‍ ഒന്നും തന്നെ എംജി പുറത്തുവിട്ടിട്ടില്ല.

ഹ്യുണ്ടായി കോന തന്നെയാണ് ZS ഇലക്ട്രിക്കിന്റെ പ്രധാന എതിരാളി. കോനയെക്കാള്‍ 2-3 ലക്ഷം രൂപ കുറവായിരിക്കും മോഡലിനെന്നാണ് സൂചന. അധികം വൈകാതെ തന്നെ പുതിയൊരു കോംമ്പാക്ട് എസ്‌യുവി വിപണിയില്‍ എത്തിക്കുമെന്ന് എംജി വ്യക്തമാക്കി കഴിഞ്ഞു.


Click it and Unblock the Notifications








