പുതിയ കോം‌പാക്ട് സെഡാന്റെ പേര് വെളിപ്പെടുത്തി ഹ്യുണ്ടായി

ഹ്യുണ്ടായി ഇന്ത്യയുടെ കോംപാക്ട് സെഡാനായ എക്സെന്റിന്റെ പിൻഗാമിയുടെ പേര് വെളിപ്പെടുത്തി കമ്പനി. ഒരു ടീസർ വീഡിയോയിലൂടെയാണ് ഹ്യുണ്ടായി വാഹനത്തിന്റെ ഓറ എന്ന പുതിയ പേര് പുറത്തുവിട്ടിരിക്കുന്നത്.

ഗ്രാൻഡ് i10 ഹാച്ച്ബാക്കിന്റെ പുതിയ തലമുറ നിയോസ് എന്ന് അറിയപ്പെടുന്നതുപോലെ, ഹ്യുണ്ടായി പുതിയ തലമുറ എസെന്റ് ഓറ എന്നും ഇന്ത്യൻ വിപണിയിൽ അറിയപ്പെടും. 2020 ഏപ്രിലിന് മുമ്പായി വാഹനത്തെ വിപണിയിലെത്തിക്കുമെന്നാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

പുതിയ കോം‌പാക്ട് സെഡാന്റെ പേര് വെളിപ്പെടുത്തി ഹ്യുണ്ടായി

അടുത്ത തലമുറ മോഡലിനെ പരീക്ഷണത്തിലാണ് കമ്പനി. അടുത്തിടെ വാഹനത്തിന്റെ നിരവധി സ്പൈ ചിത്രങ്ങളും ഇന്റർനെറ്റിലൂടെ പ്രചരിച്ചിരുന്നു. ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കിന്റെ ത്രീ ബോക്സ് പതിപ്പായ എസെന്റ് ഓറ നിയോസിനെ അടിസ്ഥാനമാക്കിയുള്ള സെഡാൻ മോഡലായിരിക്കും.

പുതിയ കോം‌പാക്ട് സെഡാന്റെ പേര് വെളിപ്പെടുത്തി ഹ്യുണ്ടായി

രൂപകൽപ്പനയുടെ കാര്യത്തിൽ ഓറ ഹ്യുണ്ടായിയുടെ സെഡാൻ മോഡലുകളിൽ നിന്ന് ചില സ്റ്റൈലിംഗ് സൂചനകൾ കടമെടുക്കും. മുമ്പിൽ ഹ്യുണ്ടായിയുടെ സിഗ്നേച്ചർ കാസ്കേഡിംഗ് ഗ്രിൽ എക്സെന്റ് ഓറയിലും അവതരിപ്പിക്കും.

പുതിയ കോം‌പാക്ട് സെഡാന്റെ പേര് വെളിപ്പെടുത്തി ഹ്യുണ്ടായി

i10 നിയോസുമായി ഓറയ്ക്ക് പൊതുവായുള്ളത് ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ മാത്രമായിരിക്കും. പുറകിൽ, നമ്പർ പ്ലേറ്റ് ഹൗസിംഗ്‌ ബൂട്ട് ലിഡിൽ നിന്ന് പിൻ ബമ്പറിലേക്ക് നീങ്ങുന്നു. റാപ്എറൗണ്ട്‌ എൽഇഡി ടെയിൽ-ലൈറ്റുകൾക്ക് താഴെ എൽഇഡി സ്ട്രിപ്പുകളും ഉണ്ട്. ഇവയെല്ലാം 2020 ഹ്യുണ്ടായി ഓറയെ ഏറ്റവും സ്റ്റൈലിഷ് കോംപാക്ട് സെഡാനുകളിൽ ഒന്നാക്കി മാറ്റാം.

പുതിയ കോം‌പാക്ട് സെഡാന്റെ പേര് വെളിപ്പെടുത്തി ഹ്യുണ്ടായി

ഹ്യുണ്ടായി ഓറ അതിന്റെ ഇന്റീരിയറിന്റെ ഭൂരിഭാഗവും ഗ്രാൻഡ് i10 നിയോസിൽ നിന്ന് കടമെടുക്കുമെന്ന് വ്യക്തമാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുൾപ്പെടുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം പോലുള്ള ഘടകങ്ങൾ വാഹനത്തിൽ ഉൾപ്പെടുത്തും. ഉയർന്ന വകഭേദങ്ങളിൽ വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗും ഹ്യുണ്ടായി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

പുതിയ കോം‌പാക്ട് സെഡാന്റെ പേര് വെളിപ്പെടുത്തി ഹ്യുണ്ടായി

ഗ്രാൻഡ് i10 നിയോസിൽ ഉൾപ്പെടുത്താതിരുന്ന ബ്ലൂലിങ്ക് കണക്റ്റ് കാർ ടെക്കിനൊപ്പം ഓറയെ വിപണിയിലെത്തിക്കുമോയെന്ന് അറിയാൻ കാത്തിരിക്കേണ്ടി വരും. എന്നിരുന്നാലും 2020 എക്സെന്റ് ഓറയുടെ അപ്ഹോൾസ്റ്ററിക്ക് വ്യത്യസ്ത കളർ ഓപ്ഷനുകൾ ലഭിച്ചേക്കാം. ഒപ്പം പിൻ സീറ്റ് ആംസ്ട്രെസ്റ്റും പിൻ സീറ്റ് യാത്രക്കാർക്ക് ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റുകളും ഉൾപ്പെടുത്തും.

Most Read: പ്രീമിയം സെഡാന്‍ വില്‍പ്പനയില്‍ കേമന്‍ മാരുതി സിയാസ്

പുതിയ കോം‌പാക്ട് സെഡാന്റെ പേര് വെളിപ്പെടുത്തി ഹ്യുണ്ടായി

എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളുടെ കാര്യത്തിൽ, 1.2 ലിറ്റർ കപ്പ പെട്രോൾ എഞ്ചിന്റെ ബിഎസ് 6-കംപ്ലയിന്റ് പതിപ്പുകളും U2 1.2 ലിറ്റർ ഡീസൽ മോട്ടോറും ഹ്യുണ്ടായി എക്സെന്റ് ഓറയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഒരു മാനുവൽ ഗിയർബോക്‌സിനൊപ്പം ഒരു എഎംടി ഓപ്ഷനും വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.

Most Read: ബി‌എസ്-VI ഹോണ്ട സിറ്റി നാല് വകഭേദങ്ങളിൽ എത്തും

പുതിയ കോം‌പാക്ട് സെഡാന്റെ പേര് വെളിപ്പെടുത്തി ഹ്യുണ്ടായി

നിലവിലെ മോഡലിനൊപ്പം തന്നെ അടുത്ത തലമുറ എക്സെന്റ് ഓറയെയും കമ്പനി വിൽപ്പനയ്ക്കെത്തിക്കും. ഇത് ഗ്രാൻഡ് i10 നിയോസിന്റെ കാര്യത്തിൽ കമ്പനി കൈകൊണ്ട അതേ തന്ത്രം തന്നെയാണ്. എന്നാൽ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി മാത്രമാകും ഇത് ലഭ്യമാവുക.

Most Read: ബിഎസ്-VI ഡീസൽ എഞ്ചിനിലേക്ക് ചേക്കേറാൻ മാരുതിയും

പുതിയ കോം‌പാക്ട് സെഡാന്റെ പേര് വെളിപ്പെടുത്തി ഹ്യുണ്ടായി

മെച്ചപ്പെട്ട സ്റ്റൈലിംഗും കൂടുതൽ പ്രീമിയം ഇന്റീരിയറും ഉൾപ്പെടുത്തി എത്തുന്ന 2020 ഹ്യുണ്ടായി എക്സെന്റ് ഓറ സബ് -4 മീറ്റർ സെഡാൻ വിഭാഗത്തിലെ കമ്പനിയുടെ വിൽപ്പന വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിഭാഗത്തിൽ മാരുതി ഡിസയർ, ഹോണ്ട അമേസ് എന്നിവയുമായാണ് വാഹനത്തിന്റെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai revealed the Xcent successor new name. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X