ബിഎസ്-VI ഡീസൽ എഞ്ചിനിലേക്ക് ചേക്കേറാൻ മാരുതിയും

2020 ഏപ്രിലിൽ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ ഡീസൽ എഞ്ചിനുകളുടെ ഉത്പാദനം നിർത്തുകയാണെന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ബിഎസ്-VI ഡീസൽ എഞ്ചിനിലേക്ക് ചേക്കേറാൻ മാരുതിയും

എന്നാൽ ഡീസൽ എഞ്ചിൻ വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് ഡീസൽ എഞ്ചിനുകൾ തുടരാൻ മാരുതി തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ.

ബിഎസ്-VI ഡീസൽ എഞ്ചിനിലേക്ക് ചേക്കേറാൻ മാരുതിയും

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2019 ഏപ്രിൽ മുതൽ തന്നെ ബിഎസ്-VI പെട്രോൾ എഞ്ചിൻ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ച് തുടങ്ങിയിരുന്നു. ബലേനോയുടെ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനിൽ നിന്ന് ആരംഭിച്ച് മാരുതി സുസുക്കി ബി‌എസ്‌-VI ശ്രേണിയിൽ വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ എന്നിവയുൾപ്പെടെ മറ്റ് ജനപ്രിയ മോഡലുകളിലേക്കും വ്യാപിപ്പിച്ചു.

ബിഎസ്-VI ഡീസൽ എഞ്ചിനിലേക്ക് ചേക്കേറാൻ മാരുതിയും

പിന്നീട് ആറാമത്തെ ബി‌എസ്‌-VI മോഡലായി എർട്ടിഗയെയും മാരുതി അവതരിപ്പിച്ചു. അടുത്തിടെ പുറത്തിറക്കിയ എസ്-പ്രസ്സോയും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിർമ്മിച്ച വാഹനമാണ്.

ബിഎസ്-VI ഡീസൽ എഞ്ചിനിലേക്ക് ചേക്കേറാൻ മാരുതിയും

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കിയ മാരുതി സുസുക്കിയുടെ തീരുമാനം ആരെയും ആശ്ചര്യപ്പെടുത്തിയില്ല. ബിഎസ്-VI എഞ്ചിനുകൾ വികസിപ്പിക്കുന്നതിന്റെ ഉയർന്ന ചെലവാണ് അതിനു കാരണമായത്.

ബിഎസ്-VI ഡീസൽ എഞ്ചിനിലേക്ക് ചേക്കേറാൻ മാരുതിയും

ബിഎസ്-VI ഡീസൽ എഞ്ചിനിലേക്കുള്ള പരിവർത്തനം മോഡലിന്റെ വിലയെ കാര്യമായി ബാധിക്കുകയും ചെയ്യും. ഈ കാരണങ്ങൾ നിരത്തിയാണ് ഡീസൽ വാഹനങ്ങളുടെ ഉത്പാദനം നിർത്തുന്നതായി മാരുതി പ്രഖ്യാപിച്ചത്.

ബിഎസ്-VI ഡീസൽ എഞ്ചിനിലേക്ക് ചേക്കേറാൻ മാരുതിയും

അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയുള്ള പെട്രോൾ കാറുകൾക്ക് ആകർഷകമായ വില നിലവാരവും അറ്റകുറ്റപ്പണികൾ കുറവായതുമൂലം ഡീസലുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച വിൽപ്പനയാണ് ലഭിക്കുന്നത്.

Most Read: ഇന്നോവ ക്രിസ്റ്റയുടെ ഫെയിസ്‌ലിഫ്റ്റ്‌ മോഡലുമായി ടൊയോട്ട എത്തുന്നു

ബിഎസ്-VI ഡീസൽ എഞ്ചിനിലേക്ക് ചേക്കേറാൻ മാരുതിയും

10 ലക്ഷം രൂപയോളം മുടക്കുന്ന ഉപഭോക്താക്കൾ എസ്‌യുവികളോട് കൂടുതൽ അടുപ്പം കാണിക്കുന്നതിനാൽ, ഡീസൽ എഞ്ചിനുകളുടെ പ്രാധാന്യം മാരുതിയ്ക്ക് തള്ളിക്കളയാനാകുന്നില്ല. ഈ സാഹചര്യമാണ് കമ്പനിയെ വീണ്ടും തിരിച്ച് ഡീസൽ എഞ്ചിനിലേക്ക് എത്തിച്ചിരിക്കുന്നത്.

Most Read: ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

ബിഎസ്-VI ഡീസൽ എഞ്ചിനിലേക്ക് ചേക്കേറാൻ മാരുതിയും

പുതിയ റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി ഫിയറ്റ്-സോഴ്‌സ്ഡ് 1.6 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI ന് അനുസൃതമായി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാൽ പ്രീമിയം മോഡലുകളായ എസ്-ക്രോസ്, XL6, വരാനിരിക്കുന്ന വിറ്റാര എസ്‌യുവി എന്നീ തെരഞ്ഞെടുത്ത മോഡലുകളിൽ മാത്രമേ ഡീസൽ യൂണിറ്റ് ഉപയോഗിക്കൂ.

Most Read: അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ബിഎസ്-VI ഡീസൽ എഞ്ചിനിലേക്ക് ചേക്കേറാൻ മാരുതിയും

2015-ൽ എസ്-ക്രോസിൽ അരങ്ങേറ്റം കുറിച്ച അതേ എഞ്ചിനാണ് വരാനിരിക്കുന്ന ഓയിൽ-ബർണർ യൂണിറ്റെന്ന് എന്ന് ഇവിടെ എടുത്തുപറയേണ്ട ഒന്നാണ്. പക്ഷേ ഫെയ്‌സ് ലിഫ്റ്റ് പതിപ്പിന് കൂടുതൽ മത്സരാധിഷ്ഠിതമായി വില നിശ്ചയിച്ചു. ബി‌എസ്‌-IV എഞ്ചിൻ 120 bhp കരുത്തും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ബിഎസ്-VI ഡീസൽ എഞ്ചിനിലേക്ക് ചേക്കേറാൻ മാരുതിയും

അടുത്ത വർഷം അവസാനത്തോടെ പുതിയ DDiS യൂണിറ്റ് മുകളിൽ പറഞ്ഞ വാഹനങ്ങളിൽ എത്തിക്കും. 1.3 ലിറ്റർ DDiS 200 നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് മാരുതി സുസുക്കി വൻ വിജയമാണ് നേടിയത്. എന്നാൽ 2020 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന ബി‌എസ്‌-VI മാനദണ്ഡങ്ങൾക്കനുസൃതമായി പരിഷ്ക്കരിക്കാൻ കഴിയാത്തതിനാൽ അതിനെ കമ്പനി ഒഴിവാക്കുകയായിരുന്നു.

ബിഎസ്-VI ഡീസൽ എഞ്ചിനിലേക്ക് ചേക്കേറാൻ മാരുതിയും

എസ്-ക്രോസും വിറ്റാര ബ്രെസ്സയും നിലവിലെ 1.3 ലിറ്റർ ഡീസൽ എഞ്ചിനിൽ മാത്രമാണ് വിപണിയിലെത്തുന്നത്. എന്നാൽ എർട്ടിഗയിലും XL6 ലും ലഭ്യമാകുന്ന 1.5 ലിറ്റർ ബി‌എസ്‌-VI SHVS പെട്രോൾ എഞ്ചിൻ ഉടൻ ഈ മോഡലുകളിലും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti To Introduce 1.6-Litre BS6 Diesel Engine. Read more Malayalam
Story first published: Wednesday, October 30, 2019, 19:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X