എബിഎസ് സുരക്ഷയില്‍ ബജാജ് പള്‍സര്‍ 180F

പള്‍സര്‍ 180 -യുടെ ഉത്പാദനം നിര്‍ത്തി ശേഷം ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബജാജ് പുറത്തിറക്കിയ ബൈക്കാണ് പള്‍സര്‍ 180F. പോയ മാസമാണ് കമ്പനി പള്‍സര്‍ 180F -നെ വിപണിയിലെത്തിച്ചത്. എന്നാല്‍ വിപണിയില്‍ അണിനിരത്തുമ്പോള്‍ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ്) സംവിധാനമില്ലായിരുന്ന 180F, എല്ലാ അര്‍ഥത്തിലും മുന്‍ മോഡലായ ബജാജ് പള്‍സര്‍ 180 -യ്ക്ക് സമാനമായിരുന്നു.

എബിഎസ് സുരക്ഷയില്‍ ബജാജ് പള്‍സര്‍ 180F

ഇപ്പോഴിതാ പള്‍സര്‍ 180F -ല്‍ എബിഎസ് ഇല്ലെന്ന കുറവ് കമ്പനി നികത്തിയിരിക്കുകയാണ്. മോഡലില്‍ എബിഎസ് സംവിധാനം ഉള്‍പ്പെടുത്തിക്കൊണ്ട് പരിഷ്‌കരിച്ചിരിക്കുകയാണ് കമ്പനി.

എബിഎസ് സുരക്ഷയില്‍ ബജാജ് പള്‍സര്‍ 180F

പുതിയ സുരക്ഷ സംവിധാനമെത്തിയപ്പോള്‍ ബൈക്കിന്റെ വിലയിലും ഇത് പ്രതിഫലിച്ചിട്ടുണ്ട്. 7,800 രൂപയാണ് പരിഷ്‌കരിച്ച പള്‍സര്‍ 180F -ന്റെ വിലയില്‍ വന്ന വര്‍ധനവ്. എക്‌സ്‌ഷോറൂം കണക്ക് പ്രകാരം 94,278 രൂപയാണ് പുതിയ ബജാജ് പള്‍സര്‍ 180F എബിഎസ് പതിപ്പിന്റെ വില.

Most Read:സുരേഷ് കല്ലടയ്ക്കെതിരെ പ്രതിഷേധം വ്യാപകം, കേരളത്തില്‍ ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കി

എബിഎസ് സുരക്ഷയില്‍ ബജാജ് പള്‍സര്‍ 180F

എങ്കിലും വിപണിയിലെ ഏറ്റവും താഴ്ന്ന വിലയില്‍ ലഭ്യമായ ഹാഫ് ഫെയര്‍ഡ് ബൈക്കെന്ന പദവി ബജാജ് പള്‍സര്‍ 180F തുടരും. പുതിയ ബജാജ് പള്‍സര്‍ 180F എബിഎസ് പതിപ്പിന്റെ ബുക്കിംഗ് 500 രൂപ മുതല്‍ ആരംഭിച്ചിട്ടുണ്ട് കമ്പനി.

എബിഎസ് സുരക്ഷയില്‍ ബജാജ് പള്‍സര്‍ 180F

നിയോണ്‍ നിറത്തിലുള്ള ഗ്രാഫിക്‌സും മാറ്റ് ബ്ലാക്ക് നിറത്തിലുള്ള പെയിന്റിംഗും ഒറ്റ ചാനല്‍ എബിഎസുമാണ് പള്‍സര്‍ 180F -ന് ലഭിച്ച പ്രധാന പരിഷ്‌കാരങ്ങള്‍. 178.6 സിസി ശേഷിയുള്ള എയര്‍ കൂളിംഗ് ഒറ്റ സിലിണ്ടര്‍ നാല് വാല്‍വ് എഞ്ചിന്‍ തന്നെയായിരിക്കും പുതിയ 2019 ബജാജ് പള്‍സര്‍ 180F -ഉം തുടരുക.

എബിഎസ് സുരക്ഷയില്‍ ബജാജ് പള്‍സര്‍ 180F

ഇത് 8,500 rpm-ല്‍ 16.7 bhp കരുത്തും 6,500 rpm -ല്‍ 14 Nm torque ഉം പരമാവധി കുറിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലസ്‌കോപ്പിക്ക് ഫോര്‍ക്കുകളും പിന്നില്‍ നൈട്രോക്‌സ് ഷോക്ക് അബ്‌സോര്‍ബറുകളുെ സസ്‌പെന്‍ഷന്‍ നിറവേറ്റും.

എബിഎസ് സുരക്ഷയില്‍ ബജാജ് പള്‍സര്‍ 180F

17 ഇഞ്ചാണ് വീലുകളുടെ വലുപ്പം. മുന്നിലെ 260 mm ഡിസ്‌ക്കും പിന്നിലെ 230 mm ഡിസ്‌ക്കും ഉള്‍പ്പെടുന്നതായിരിക്കും ബ്രേക്കിംഗ് സംവിധാനം. വിപണിയില്‍ നാളിതുവരെ മികച്ച വില്‍പ്പനയാണ് പള്‍സര്‍ മോഡലുകള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.

Most Read:ഇന്ത്യയില്‍ ഏറ്റവും വില്‍പ്പന കുറഞ്ഞ കാര്‍ കമ്പനികള്‍

എബിഎസ് സുരക്ഷയില്‍ ബജാജ് പള്‍സര്‍ 180F

2019 മാര്‍ച്ച് മാസത്തില്‍ 1.05 ലക്ഷം പള്‍സര്‍ ബൈക്കുകളാണ് കമ്പനി വിറ്റഴിച്ചത്. പോയ മാസം വിറ്റഴിച്ച ബൈക്കുകളില്‍ 83,228 യൂണിറ്റും പള്‍സര്‍ 150 -യുടേതാണ്. പള്‍സര്‍ വിപണിയിലെത്തിയ ശേഷം ആദ്യമായാണ് വില്‍പ്പന ഒരു ലക്ഷം കടക്കുന്നത്. ഇതിനാല്‍ തന്നെ വില്‍പ്പനയില്‍ 39 ശതമാനത്തിന്റെ വളര്‍ച്ചയാണ് പോയ മാസം കമ്പനി കൈവരിച്ചത്. 150, 160, 180, 200, 220 സിസി എന്നിവയാണ് ബജാജ് നിരയിലെ പള്‍സര്‍ മോഡലുകള്‍.

More from DriveSpark

Article Published On: Wednesday, April 24, 2019, 8:00 [IST]
English summary
Bajaj updated pulsar 180F with abs safety, hike in price also: read in malayalam
കൂടുതല്‍... #ബജാജ് #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X