ഇന്ത്യയില്‍ ഏറ്റവും വില്‍പ്പന കുറഞ്ഞ കാര്‍ കമ്പനികള്‍

ഇന്ത്യന്‍ കാര്‍ വിപണിയില്‍ പിടിച്ചുനില്‍ക്കുക ചില്ലറക്കാര്യമല്ല. ഫിയറ്റ്, ഫോര്‍ഡ്, സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ തുടങ്ങിയ വിദേശ കമ്പനികളെല്ലാം ഇക്കാര്യം സമ്മതിക്കും. ഇന്ത്യന്‍ തീരത്തെത്തിയ ആദ്യ വിദേശ കാര്‍ കമ്പനിയായിട്ടും വിപണിയില്‍ ശക്തമായ സാന്നിധ്യമാവാന്‍ ഫോര്‍ഡിന് ഇന്നും കഴിഞ്ഞിട്ടില്ല.

ഇന്ത്യയില്‍ ഏറ്റവും വില്‍പ്പന കുറഞ്ഞ കാര്‍ കമ്പനികള്‍

മഹീന്ദ്രയുമായി ചേര്‍ന്ന് പുതിയ സംയുക്ത സംരഭത്തെ കുറിച്ച് വരെ അമേരിക്കന്‍ കമ്പനി ഇപ്പോള്‍ ചിന്തിച്ചുതുടങ്ങി. വിപണിയില്‍ ഒട്ടുമിക്ക വിദേശ കമ്പനികളും ആശങ്കയിലാണ്. വില്‍പ്പന ആശാവഹമല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ വിദേശ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധിയുടെ നേര്‍ച്ചിത്രം വ്യക്തമാവും.

Most Read: പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

ഇന്ത്യയില്‍ ഏറ്റവും വില്‍പ്പന കുറഞ്ഞ കാര്‍ കമ്പനികള്‍

2018-19 സാമ്പത്തിക വര്‍ഷം ഏറ്റവും വില്‍പ്പന കുറഞ്ഞ ഒമ്പതു കമ്പനികളില്‍ എട്ടും വിദേശീയരാണ്. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ഫിയറ്റില്‍ നിന്നും തുടങ്ങും പട്ടിക. പോയവര്‍ഷം 798 കാറുകള്‍ മാത്രമേ ഫിയറ്റിന് വില്‍ക്കാനായുള്ളൂ. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,860 യൂണിറ്റുകള്‍ കമ്പനി വിറ്റിരുന്നു. വില്‍പ്പനയിടിവ് 57 ശതമാനം.

ഇന്ത്യയില്‍ ഏറ്റവും വില്‍പ്പന കുറഞ്ഞ കാര്‍ കമ്പനികള്‍

ഇന്ത്യയില്‍ ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലെന്ന് ഫിയറ്റും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വര്‍ഷത്തോടെ ഇവിടുത്തെ പ്രവര്‍ത്തനം പൂര്‍ണ്ണമായി കമ്പനി നിര്‍ത്തും. ലീനിയ, പുന്തോ തുടങ്ങിയ കാറുകള്‍ വിപണിയില്‍ നിന്നും വൈകാതെ അപ്രത്യക്ഷമാവും. 1,929 യൂണിറ്റുകള്‍ മാത്രം വിറ്റ ഇസൂസുവാണ് വില്‍പ്പന കുറഞ്ഞ കമ്പനികളില്‍ രണ്ടാമത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം ഇടിവ് ഇസൂസുവിനെ തേടിയെത്തി.

ഇന്ത്യയില്‍ ഏറ്റവും വില്‍പ്പന കുറഞ്ഞ കാര്‍ കമ്പനികള്‍

മൂന്നാമതുള്ള ഫോഴ്‌സ് മാത്രമാണ് പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യം. 2,300 യൂണിറ്റുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി വിറ്റു. കോമ്പസിലൂടെ ഗംഭീര തുടക്കം സൃഷ്ടിച്ച ജീപ്പിനും അടിപതറി. എതിരാളികള്‍ കൂടുതലായി കളം നിറഞ്ഞതോടെ കോമ്പസ് വില്‍പ്പനയിടിഞ്ഞു; ജീപ്പിന്റെ ആകെ മുന്നേറ്റത്തെ ഇതു സാരമായി ബാധിച്ചു.

ഇന്ത്യയില്‍ ഏറ്റവും വില്‍പ്പന കുറഞ്ഞ കാര്‍ കമ്പനികള്‍

ഇന്ത്യയില്‍ ഫിയറ്റിനെ നിര്‍ത്തി ജീപ്പില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സിന്റെ പദ്ധതി. സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ കമ്പനികളാണ് പട്ടികയില്‍ അഞ്ചാമതും ആറാമതും. 16,521 യൂണിറ്റുകളുടെ വില്‍പ്പനയാണ് സ്‌കോഡയുടെ സമ്പാദ്യം. 34,859 യൂണിറ്റുകള്‍ ഫോക്‌സ്‌വാഗണ്‍ വില്‍ക്കുകയുണ്ടായി.

Most Read: ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയിച്ച് ഉടമ

ഇന്ത്യയില്‍ ഏറ്റവും വില്‍പ്പന കുറഞ്ഞ കാര്‍ കമ്പനികള്‍

പട്ടികയില്‍ ഫോര്‍ഡ് മാത്രമാണ് വളര്‍ച്ച കുറിച്ച ഏക കമ്പനി. 92,937 കാറുകള്‍ വിറ്റ ഫോര്‍ഡ്, 2.6 ശതമാനം വളര്‍ച്ചയാണ് കാഴ്ച്ചവെച്ചത്. ഇതേസമയം, ഫോര്‍ഡിന്റെ വിപണി വിഹിതം കേവലം 2.57 ശതമാനമായി തുടരുന്നു. വില്‍പ്പന കുറവുള്ള നിര്‍മ്മാതാക്കളുടെ പട്ടികയില്‍ ഫോര്‍ഡ് കഴിഞ്ഞാല്‍ റെനോയാണ് അടുത്ത ഏറ്റവും വലിയ കമ്പനി. 2.36 ശതമാനം വിഹിതം വിപണിയില്‍ റെനോയ്ക്കുണ്ട്.

ഇന്ത്യയില്‍ ഏറ്റവും വില്‍പ്പന കുറഞ്ഞ കാര്‍ കമ്പനികള്‍

പോയവർഷം ഏറ്റവും വിൽപ്പന കുറഞ്ഞ കാർ കമ്പനികൾ:

Brand

FY19

FY18

1

Fiat

798

1,860

2 Isuzu

1,929

2,831

3 Force

2,300

3,081

4 Jeep

16,079

19,358

5 Skoda

16,521

17,387

6 VW

34,859

45,329

7 Nissan

36,525

52,796

8 Renault

79,654

1,02,222

9 Ford

92,937

90,601

Source: SIAM Market Share

Most Read Articles

Malayalam
English summary
Least Selling Car Brands In India: FY2019. Read in Malayalam.
Story first published: Tuesday, April 23, 2019, 16:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X