ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയിച്ച് ഉടമ

ടാറ്റയെന്നാല്‍ സുരക്ഷ, ഈ സമവാക്യം ഇന്ത്യന്‍ വാഹനപ്രേമികളുടെ മനസിലേക്ക് ചേക്കേറിയിട്ട് കുറച്ച് കാലങ്ങളായി. സംശയിക്കേണ്ട, സുരക്ഷയുടെ കാര്യത്തില്‍ ടാറ്റ തന്നെയാണ് മികച്ചതെന്നാണ് അടുത്ത കാലങ്ങളായി നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴിതാ ടാറ്റ കാറുകളിലെ സുരക്ഷ സംവിധാനങ്ങള്‍ എത്രത്തോളം മികച്ചതാണെന്ന് കാണിച്ച് തരുന്ന മറ്റൊരു സംഭവം കൂടി.

ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയച്ച് ഉടമ

പ്രശാന്ത് നിഗം, രാഹുല്‍ പാട്ടീല്‍ എന്നീ രണ്ടുപേരും ടാറ്റയ്ക്കയച്ചൊരു ഇ-മെയില്‍ സന്ദേശമാണ് വൈറലായിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 13 -ാം തീയതി ഇവര്‍ക്കുണ്ടായൊരു അപകടമാണ് ടാറ്റയ്ക്ക് ഇങ്ങനൊരു സന്ദേശമയക്കാന്‍ ഇവരെ പ്രേരിപ്പച്ചത്.

ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയച്ച് ഉടമ

അപകടത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ടിയാഗൊ കാര്‍ മൂന്ന് വട്ടം മറിഞ്ഞതായും സര്‍വത്ര കേടുപാടുകള്‍ പറ്റിയതായും ഇവര്‍ പറയുന്നു. എന്നാല്‍, ഭാഗ്യവശാല്‍ കാറിലുണ്ടായിരുന്ന പ്രശാന്തും രാഹുലും കാര്യമായ പരിക്കുകള്‍ കൂടാതെ രക്ഷപ്പെടുകയായിരുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു.

ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയച്ച് ഉടമ

അപകടത്തില്‍പ്പെട്ട ടാറ്റ ടിയാഗൊയുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ വ്യക്തമാണ് എത്രത്തോളം തീവ്രതയേറിയതായിരുന്നു ഈ അപകടമെന്നത്. കാറിലെ മികച്ച സുരക്ഷ സംവിധാനവും നിര്‍മ്മാണത്തിലെ ഉയര്‍ന്ന നിലവാരവുമാണ് തങ്ങളെ രക്ഷിച്ചെതെന്ന് ഇരുവരും പറയുന്നു.

Most Read:ടാറ്റ ആള്‍ട്രോസ് - പ്രതീക്ഷകള്‍ എന്തെല്ലാം?

ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയച്ച് ഉടമ

ഇത്തരത്തിലുള്ള മികച്ച കാറുകള്‍ നിര്‍മ്മിക്കുന്ന ടാറ്റ മോട്ടോര്‍സിനെ ഒരുപാട് നന്ദി പ്രകടിപ്പിക്കുന്ന കത്തില്‍ എക്കാലവും തങ്ങള്‍ ടാറ്റയുടെ കൂടെയുണ്ടാവുമെന്നും പറയുന്നു. കമ്പനിയുടെ മികച്ച വില്‍പ്പനയുള്ള കാറാണ് അപകടത്തില്‍പ്പെട്ട ടിയാഗൊ.

ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയച്ച് ഉടമ

അടുത്തിടെ മോഡലിന്റെ പെര്‍ഫോര്‍മെന്‍സ് പതിപ്പായ JTP -യും ക്രോസോവര്‍ NRG പതിപ്പും ടാറ്റ പുറത്തിറക്കിയിരുന്നു. നിലവില്‍ ടിയാഗൊയുടെ ഇടക്കാല ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാനുള്ള പദ്ധതിയിലാണ് ടാറ്റ മോട്ടോര്‍സ്. ഒരുപിടി മാറ്റങ്ങളോടെയായിരിക്കും പുത്തന്‍ ടിയാഗൊയെത്തുക.

ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയച്ച് ഉടമ

പുതിയ അലോയ് വീലുകള്‍, സ്‌മോക്ക്ഡ് ഔട്ട് ഹെഡ്‌ലാമ്പുകള്‍, ഗ്രില്ലുകള്‍ എന്നിവയില്‍ പരിഷ്‌കരണങ്ങളുണ്ടാവും. മെക്കാനിക്കലി നിലവിലെ മോഡലിലെ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തന്നെ പുതിയ മോഡലും തുടരും. 1.2 ലിറ്റര്‍ ശേഷിയുള്ള DOHC റിവോട്രോണ്‍ മൂന്ന് സിലിണ്ടര്‍ എഞ്ചിനാണ് പെട്രോള്‍ പതിപ്പില്‍ തുടിക്കുന്നത്.

ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയച്ച് ഉടമ

ഇത് 6,000 rpm -ല്‍ 83 bhp കരുത്തും 3,500 rpm -ല്‍ 114 Nm torque ഉം സൃഷ്ടിക്കുന്നതാണ്. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്. മറുഭാഗത്ത് 1.05 ലിറ്റര്‍ ശേഷിയുള്ള മൂന്ന് സിലിണ്ടര്‍ റിവോടോര്‍ഖ് എഞ്ചിനാണ് ടിയാഗൊുടെ ഡീസല്‍ പതിപ്പിലുള്ളത്.

Most Read:ഇനി ബൈക്ക് വാങ്ങുമ്പോള്‍ ഹെല്‍മറ്റും നിർബന്ധം

ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയച്ച് ഉടമ

ഇത് 4,000 rpm -ല്‍ 69 bhp കരുത്തും 1,800-3,000 rpm -ല്‍ 114 Nm torque ഉം കുറിക്കുന്നതാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ പതിപ്പിലുള്ളത്. ടാറ്റ ടിയാഗൊയുടെ പെട്രോള്‍ വകഭേദം ലിറ്ററിന് 23.84 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് ARAI സാക്ഷ്യപ്പെടുത്തുന്നു.

ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയച്ച് ഉടമ

ഡീസല്‍ വകഭേദമാവട്ടെ 27.28 കിലോമീറ്റര്‍ മൈലേജും. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, ഹൈ സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങി നിരവധി മികച്ച ഫീച്ചറുകളാണ് ടാറ്റ ടിയാഗൊയിലുള്ളത്.

Source: Gaadiwaadi

More from DriveSpark

Article Published On: Saturday, April 20, 2019, 19:32 [IST]
English summary
Tata Tiago's Build Quality and Safety Measures Saves Lives in Accident, Owner Sent His Regards Via Mail: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X