ടാറ്റ ആള്‍ട്രോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

ആള്‍ട്രോസ്. ടിയാഗൊയ്ക്കും നെക്‌സോണിനുമിടയില്‍ ടാറ്റ കൊണ്ടുവരാനിരിക്കുന്ന പുതിയ കാര്‍. 2019 ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റയുടെ പുതിയ ഹാച്ച്ബാക്കിനെ ആരാധകര്‍ കണ്ടുകഴിഞ്ഞു. ടാറ്റ ഇന്നുവരെ അവതരിപ്പിച്ചിട്ടുളളതില്‍വെച്ച് ഏറ്റവും വിലകൂടിയ ഹാച്ച്ബാക്കായി ആള്‍ട്രോസ് ഇന്ത്യന്‍ തീരത്തെത്തും.

ടാറ്റ ആള്‍ട്രോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 മോഡലുകള്‍ വാഴുന്ന പ്രീമിയം ശ്രേണിയിലേക്കാണ് ആള്‍ട്രോസിന്റെ നോട്ടം. അര്‍ബന്‍ കാറുകള്‍ക്ക് ആള്‍ട്രോസ് പുതിയ നിര്‍വചനം കുറിക്കുമെന്ന് ടാറ്റ പറയുന്നു. ഭാവികാല ഡിസൈനും നൂതന ഫീച്ചര്‍ സൗകര്യങ്ങളും ആള്‍ട്രോസിന്റെ മാറ്റുകൂട്ടും. അഴകിന്റെയും കരുത്തിന്റെയും കൃത്യമായ സമവാക്യം പാലിച്ച് ആള്‍ട്രോസ് വരാനിരിക്കെ, പുതിയ ടാറ്റ കാര്‍ നല്‍കുന്ന പ്രതീക്ഷകള്‍ ഇവിടെ പരിശോധിക്കാം.

ടാറ്റ ആള്‍ട്രോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

പുറംമോടി

ടിയാഗൊയിലൂടെ തുടക്കമിട്ട ഇംപാക്ട് ഡിസൈന്‍ ശൈലി ടാറ്റ ഉപേക്ഷിച്ചു. ഇനി വരാനിരിക്കുന്ന ടാറ്റ കാറുകള്‍ ഇംപാക്ട് 2.0 ഭാഷ്യം പിന്തുടരും. ഹാരിയര്‍ എസ്‌യുവിയാണ് കമ്പനിയുടെ ആദ്യ ഇംപാക്ട് 2.0 മോഡല്‍. കാറുകള്‍ക്ക് ഭാവികാല രൂപം സമര്‍പ്പിക്കുന്നതില്‍ ഇംപാക്ട് 2.0 ഡിസൈന്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. കറുപ്പഴകുള്ള മുഖരൂപം ആള്‍ട്രോസിന്റെ പകിട്ടുയര്‍ത്തും.

Most Read: ടാറ്റ ഹാരിയറിന് എതിരെ കച്ചമുറുക്കി മഹീന്ദ്ര, പുതുതലമുറ XUV500 -യെ കുറിച്ച് അറിയണം ഇക്കാര്യങ്ങള്‍

ടാറ്റ ആള്‍ട്രോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

ബോണറ്റോളം കയറിയ വലിയ ഹെഡ്‌ലാമ്പുകളും തൊട്ടുരുമ്മിയ ഫോഗ്‌ലാമ്പുകളും ഹാച്ച്ബാക്കിന്റെ സവിശേഷതയാണ്. ഇരുണ്ട 'സ്‌മോക്ക്ഡ്' ശൈലിയാണ് പിറകില്‍ ടെയില്‍ലാമ്പുകള്‍ക്ക്. 2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച 45X കോണ്‍സെപ്റ്റിനോട് ആള്‍ട്രോസ് നീതിപുലര്‍ത്തുന്നുണ്ട്. പുതിയ ടാറ്റ ഹാച്ച്ബാക്ക് സ്റ്റൈലിഷാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. 3,988 mm നീളവും 1,754 mm വീതിയും 1,505 mm ഉയരവും കാര്‍ കുറിക്കും. വീല്‍ബേസ് നീളം 2,501 mm.

ടാറ്റ ആള്‍ട്രോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

എഞ്ചിന്‍

മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ ആള്‍ട്രോസില്‍ ഒരുങ്ങുമെന്നാണ് വിവരം. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ യൂണിറ്റുകള്‍ ആള്‍ട്രോസില്‍ തുടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രാരംഭ ആള്‍ട്രോസ് വകഭേദങ്ങള്‍ക്കായിരിക്കും 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കുക. ടിയാഗൊയുടെ എഞ്ചിനാണിത്. NVH നില നിയന്ത്രിച്ചു നിര്‍ത്താന്‍ ടിഗോറിലുള്ളതുപോലെ പ്രത്യേക ബാലന്‍സ് ഷാഫ്റ്റര്‍ ആള്‍ട്രോസിലുണ്ടാവും.

ടാറ്റ ആള്‍ട്രോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

നെക്‌സോണിലെ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ ഉയര്‍ന്ന ആള്‍ട്രോസ് മോഡലുകളില്‍ പ്രതീക്ഷിക്കാം. 102 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കാന്‍ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്. ആള്‍ട്രോസിനായുള്ള ഗിയര്‍ബോക്‌സ് ടിയാഗൊയില്‍ നിന്നും കമ്പനി കടമെടുക്കും. ടാറ്റയുടെ പുതിയ ALFA (അജൈല്‍ ലൈറ്റ്‌വെയ്റ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്ഡ്) പ്ലാറ്റ്‌ഫോമാണ് ആള്‍ട്രോസിന് അടിത്തറ.

Most Read: ഥാറിന് പിന്നാലെ ബൊലേറോയ്ക്കും പുതിയ പകിട്ടേകാൻ മഹീന്ദ്ര, ആദ്യ ചിത്രങ്ങൾ പുറത്ത്

ടാറ്റ ആള്‍ട്രോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

ഫീച്ചറുകള്‍

ബജറ്റ് വിലയില്‍ പ്രീമിയം സൗകര്യങ്ങളുള്ള കാറായിരിക്കും ടാറ്റ ആള്‍ട്രോസ്. കാറില്‍ പ്രായോഗികതയ്ക്ക് കമ്പനി ഊന്നല്‍ നല്‍കും. പൂര്‍ണ്ണ കറുപ്പ്് നിറത്തിലാണ് ഉള്ളില്‍ ഡാഷ്‌ബോര്‍ഡ് ഒരുങ്ങുന്നത്. ഡാഷ്‌ബോര്‍ഡിന് നടുവിലെ വലിയ ഇന്‍ഫോടെയന്‍മെന്റ് യൂണിറ്റിനെ ജനീവയില്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.

ടാറ്റ ആള്‍ട്രോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററായിരിക്കും കാറില്‍. ശീതീകരിച്ച ഗ്ലോവ് ബോക്‌സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് സംവിധാനങ്ങള്‍ ക്യാബിന്‍ വിശേഷങ്ങളില്‍പ്പെടും. ALFA പ്ലാറ്റ്‌ഫോമായതുകൊണ്ട് ആള്‍ട്രോസിന് അകം വിശാലമായിരിക്കും. രണ്ടാംനിരയില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ ലെഗ്‌റൂം ലഭിക്കും. ശ്രേണിയില്‍ ആള്‍ട്രോസ് മാത്രമായിരിക്കും 17 അലോയ് വീലുകളുമായി വില്‍പ്പനയ്ക്ക് വരിക.

ടാറ്റ ആള്‍ട്രോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

എതിരാളികള്‍

പതിവുപോലെ പണത്തിനൊത്ത മൂല്യമായിരിക്കും പുതിയ ടാറ്റ കാറിനെ എതിരാളികളില്‍ നിന്നും വേറിട്ടുനിര്‍ത്തുക. നിലവില്‍ 5.50 ലക്ഷം മുതല്‍ 9.31 ലക്ഷം രൂപ വിലസൂചികയിലാണ് ഹ്യുണ്ടായി എലൈറ്റ് i20 അണിനിരക്കുന്നത്. മാരുതി ബലെനോയ്ക്ക വില 5.46 ലക്ഷം മുതല്‍ 8.77 ലക്ഷം രൂപ വരെ. 7.40 ലക്ഷം മുതല്‍ 9.34 ലക്ഷം രൂപ ഹോണ്ട ജാസ്സും ശ്രേണിയില്‍ കുറിക്കുന്നു. ഈ അവസരത്തില്‍ ആറു മുതല്‍ എട്ടുലക്ഷം രൂപ വരെ ടാറ്റ ആള്‍ട്രോസിന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, April 20, 2019, 15:55 [IST]
English summary
Tata Altroz: Things To Know. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X