ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്
ഇലക്ട്രിക്ക് വാഹനങ്ങളുടെ പിന്നാലെയാണ് ഇപ്പോള്‍ വാഹന വിപണി. ഇരുചക്ര വാഹനിര്‍മ്മാതാക്കള്‍ അവരുടെ ഇലക്ട്രിക്ക് വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിച്ച് തുടങ്ങി. രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജും ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

ബജാജ് അര്‍ബനൈറ്റ് എന്ന മേല്‍വിലാസത്തിലായിരിക്കും ബജാജ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇന്ത്യന്‍ നിരത്തിലെത്തുക. കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. വാഹനത്തെ എന്ന് വിപണിയില്‍ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വ്യക്തമാക്കിയിരുന്നില്ല.

എന്നാല്‍ ഈ വര്‍ഷം തന്നെ ബജാജ്, ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2019 ഒക്ടോബര്‍ 16 -ന് സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ എത്തിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജര്‍മന്‍ ഇലക്ട്രിക്ക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായി ബോഷുമായി സഹകരിച്ചാണ് ബജാജ് അര്‍ബനൈറ്റ് എന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.

ഏകദേശം 1.1 ലക്ഷം രൂപയായിരിക്കും ഈ സ്‌കൂട്ടറിന്റെ വിപണിയിലെ വില. ഇപ്പോള്‍ നിരത്തിലുള്ള ഇരുചക്ര വാഹനങ്ങളില്‍ നിന്നും തികച്ചും വേറിട്ട ഡിസൈനിലുള്ള വാഹനങ്ങള്‍ പുറത്തിക്കാനാണ് ബജാജ് ശ്രമിക്കുന്നത്. ഇതിന് പുറമെ, പ്രകൃതി സൗഹാര്‍ദ ഊര്‍ജമായിരിക്കും ഈ വാഹനത്തിന് കരുത്ത് പകരുകയെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് എന്നിവയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍.

ക്ലാസിക്ക് ഡിസൈന്‍ ശൈലിയായിരിക്കും സ്‌കൂട്ടര്‍ പിന്തുടരുകയെന്നാണ് ഇതികം പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന. പെന്റഗണ്‍ ആകൃതിയിലാണ് ഹെഡ്ലാമ്പ് യൂണിറ്റുള്ളത്. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കും ഹെഡ്ലാമ്പിനും എല്‍ഇഡി ലൈറ്റിങ് ലഭിക്കാന്‍ സാധ്യതയുണ്ട്.
പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസും സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഭജിച്ച രീതിയിലാണ് പുറകിലെ എല്‍ഇഡി ടെയില്‍ ലാമ്പുകളുടേത്. ക്ലാസിക്ക് അനുഭൂതി പകരുന്ന ഇന്‍ട്രമന്റ് കണ്‍സോളായിരിക്കും സ്‌കൂട്ടറിന് ലഭിക്കുക. ബ്ലൂടൂത്ത്, സ്മാര്‍ട്ഫോണ്‍ കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകള്‍ ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ ലഭ്യമായേക്കും.
Most Read: ആപത്തിൽ സഹായത്തിന് ഓടിയെത്തിയ ജീപ്പിന് പിന്നീട് ആപ്പ് വെച്ച് പൊലീസ്

എന്നാല്‍ സ്‌കൂട്ടറിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. കമ്മ്യൂട്ടര്‍ ബൈക്കുകളും പെര്‍ഫോമന്‍സ് ബൈക്കുകളും കരുത്തേറിയ സ്‌കൂട്ടറുകളും ബജാജിന്റെ ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ അണിനിരത്തുമെന്നാണ് വിവരം. 2020-ഓടെ ഇലക്ട്രിക്ക് ബൈക്കുകളുടെ നിര കൂടുതല്‍ വിപുലമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
Most Read: വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

അതേസമയം ബജാജ് ഓട്ടോയും, ഓസ്ട്രിയ ആസ്ഥാനമായുള്ള മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുമായ കെടിഎമ്മും ഒന്നിച്ച് ഒരു പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വൈകാതെ വിപണിയില്‍ എത്തിക്കും. ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മയാണ് ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
Most Read: അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് ഊഹിക്കാമോ?

കെടിഎമ്മിന്റെ 48 ശതമാനം ഓഹരി ബജാജിന്റെ കൈവശമാണുള്ളത്. രണ്ട് കമ്പനികളും ഏതാനും വര്‍ഷങ്ങളായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പരിഗണന് ഏറിയതോടെയാണ് ഈ കൂട്ടുകെട്ടില്‍ നിന്ന തന്നെ പുതിയൊരു ഇലക്ട്രിക്ക് വാഹനം നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2022 -ഓടെ ഈ കൂട്ടുകെട്ടില്‍ എത്തുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കാമെന്നാണ് വിവരം. ആഗോള നിരത്തുകളില്‍ കെടിഎം അവതരിപ്പിച്ചിട്ടുള്ള ഇ-സ്പീഡ് എന്ന ഇലക്ട്രിക്ക് സ്‌കൂട്ടറായിരിക്കും ഇന്ത്യന്‍ നിരത്തുകളിലും എത്തിക്കുക.

കെടിഎം ബൈക്കുകളെ പോലെ തന്നെ സ്പോര്‍ട്ടി ലുക്കും ഡ്യുവല്‍ ടോണ്‍ നിറവുമായിരിക്കും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെയും പ്രധാന ആകര്‍ഷണം. എന്നാല്‍, സ്‌കൂട്ടറിന്റെ കരുത്തും വിലയും മറ്റ് ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications








