250 സിസി മോഡലുകളെ ഇന്ത്യയിൽ എത്തിക്കാൻ ബെനലി

ഈ വർഷം അവസാനത്തോടെ 250 സിസി ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ബെനലി. TRK 251, ലിയോണ്‍സിനോ 250 എന്നിവയായിരിക്കും പുറത്തിറക്കുന്ന രണ്ട് മോഡലുകൾ. കൂടാതെ TNT 25 വീണ്ടും വിപണിയിൽ അവതരിപ്പിക്കാനുള്ള സാധ്യതകളുമുണ്ട്.

250 സിസി മോഡലുകളെ ഇന്ത്യയിൽ എത്തിക്കാൻ ബെനലി

TRK 502, ലിയോണ്‍സിനോ 500 എന്നീ മോഡലുകളും ഇന്ത്യയിൽ അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു. വരാനിരിക്കുന്ന 250 സിസി ബൈക്കുകളുടെ ഉയർന്ന ശേഷി പതിപ്പുകളാണ് ഇവ.

250 സിസി മോഡലുകളെ ഇന്ത്യയിൽ എത്തിക്കാൻ ബെനലി

ബെനലി TRK 251

ഇറ്റലിയിൽ നടന്ന 2017 EICMA മോട്ടോർസൈക്കിൾ ഷോയിലാണ് ബെനലി TRK 251 ആദ്യമായി അവതരിപ്പിച്ചത്. TRK 502 മോഡലിനോട് സമാനമാണ് രൂപകൽപ്പന. ഒരു അഡ്വഞ്ചർ ടൂറർ ശ്രേണി മോട്ടോർസൈക്കിളാകും ഇത്.

250 സിസി മോഡലുകളെ ഇന്ത്യയിൽ എത്തിക്കാൻ ബെനലി

എന്നാൽ 502-ൽ കാണുന്ന അണ്ടർബെല്ലി യൂണിറ്റിൽ നിന്ന് വ്യത്യസ്തമായ സൈഡ് സ്ലംഗ് മഫ്ലർ ഇതിലുണ്ടാകും. അന്താരാഷ്ട്ര വിപണിയിലുള്ള ലിയോണ്‍സിനോ 250-ൽ കാണുന്ന അതേ എഞ്ചിനായിരിക്കും ബൈക്കിന് കരുത്ത് പകരുക. ഇത് 25.8 bhp കരുത്തിൽ 21.2 Nm torque ഉത്പാദിപ്പിക്കും. ഒരു ട്രെല്ലിസ് ഫ്രെയിമാണ് നൽകിയിരിക്കുന്നത്.

250 സിസി മോഡലുകളെ ഇന്ത്യയിൽ എത്തിക്കാൻ ബെനലി

മുൻവശത്ത് അപ്സൈഡ് ഡൗണ്‍ ഫോർക്കുകളും പിന്നിൽ മോണോ ഷോക്കുമാണ് ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുപോലെ ഫ്രണ്ട് വീലിന് 280 mm സിംഗിൾ ഡിസ്ക് ബ്രേക്കും പിന്നിൽ 240 mm ഡിസ്ക് ബ്രേക്കും ഉണ്ട്. കൂടാതെ ഇരട്ട ചാനൽ എബിഎസും ബൈക്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 17 ഇഞ്ച് അലോയ് വീലുകളാണ് ബൈക്കിൽ ഘടിപ്പിച്ചിരിക്കുന്നത്. വിപണിയിൽ റോയൽ എൻഫീൽഡ് ഹിമാലയനാണ് ബെനലി TRK 251 ന്റെ എതിരാളി.

250 സിസി മോഡലുകളെ ഇന്ത്യയിൽ എത്തിക്കാൻ ബെനലി

ലിയോണ്‍സിനോ 250

അടുത്തിടെ പുറത്തിറങ്ങിയ ബെനലി ലിയോണ്‍സിനോ 500-ന്റെ കുറഞ്ഞ പതിപ്പാണ് ലിയോണ്‍സിനോ 250. സ്ക്രാംബ്ലർ ടൈപ്പ് മോഡലാണ് ഈ ബൈക്ക്.

Most Read: ബര്‍ഗ്മാന്‍ 180-യുമായി സുസുക്കി എത്തുന്നു

250 സിസി മോഡലുകളെ ഇന്ത്യയിൽ എത്തിക്കാൻ ബെനലി

249 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾ എഞ്ചിനാണ് പുതിയ 250 സിസി ബൈക്കിൽ ബെനലി വാഗ്ദാനം ചെയ്യുന്നത്. ഇത് 25.8 bhp കരുത്തിൽ 21.2 Nm torque സൃഷ്ടിക്കും.

Most Read: ഇന്ത്യയില്‍ വരാനിരിക്കുന്ന പ്രധാന അഞ്ച് ബൈക്കുകള്‍

250 സിസി മോഡലുകളെ ഇന്ത്യയിൽ എത്തിക്കാൻ ബെനലി

ഈ മോട്ടോർസൈക്കിളിന് വിപണിയിൽ നേരിട്ട് എതിരാളികളില്ലെങ്കിലും ഇന്ത്യൻ വിപണിയിലെ 250 സിസി മോഡലുകളായ കെടിഎം ഡ്യൂക്ക് 250, യമഹ FZ 25, സുസുക്കി ജിക്സർ 250 എന്നിവയായിരിക്കും എതിരാളികൾ.

Most Read: പുതിയ പള്‍സര്‍ 125 നിയോണ്‍ ബജാജ് പുറത്തിറക്കി

250 സിസി മോഡലുകളെ ഇന്ത്യയിൽ എത്തിക്കാൻ ബെനലി

250 സിസി ശ്രേണിലെ കടുത്ത മത്സരത്തെ തുടന്ന് സുസുക്കി ഇന്ത്യ തങ്ങളുടെ നേയ്ക്കഡ് ഗണത്തിൽപ്പെടുന്ന ജിക്സർ 250 വിപണിയിലെത്തിച്ചിരുന്നു. 1.59 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില.

250 സിസി മോഡലുകളെ ഇന്ത്യയിൽ എത്തിക്കാൻ ബെനലി

ജിക്സർ SF-250 ന്റെ നേയ്ക്കഡ് പതിപ്പായ ഇതിന് സഹോദരനേക്കാള്‍ 11,000 രൂപ കുറവാണ്. ഇതോടു കൂടെ വിപണിയില്‍ ജിക്‌സര്‍ ശ്രേണി പൂര്‍ത്തിയാക്കിയിരിക്കുകയാണ് സുസുക്കി.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli to launch new 250 xx models in India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X