25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബിഎസ് VI ഹോണ്ട ആക്ടിവ 125

സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തിലാണ് ഭാരത് സ്റ്റേജ് 6 (ബിഎസ് VI) നിലവാരത്തിലുള്ള ഹോണ്ട ആക്ടിവ 125 ഇന്ത്യന്‍ വിപണിയിലെത്തിയത്. ഒക്ടോബര്‍ മാസത്തില്‍ സ്‌കൂട്ടറിന്റെ വിതരണവും കമ്പനി ആരംഭിച്ചു.

25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബിഎസ് VI ഹോണ്ട ആക്ടിവ 125

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 25,000 യൂണിറ്റുകളുടെ വില്‍പ്പന സ്‌കൂട്ടറിന് ഇതുവരെ ലഭിച്ചു. ഹോണ്ടയുടെ ആദ്യ ബിഎസ് VI സ്‌കൂട്ടറാണ് ആക്ടിവ 125. സ്റ്റാന്റേര്‍ഡ്, അലോയി, ഡിലക്സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്.

25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബിഎസ് VI ഹോണ്ട ആക്ടിവ 125

സ്റ്റാന്റേര്‍ഡ് പതിപ്പിന് 67,490 രൂപയും, അലോയി പതിപ്പിന് 70,990 രൂപയും, ഡിലക്സ് പതിപ്പിന് 74,490 രൂപയുമാണ് എക്സ്ഷോറൂം വില. വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 7,000 രൂപയുടെ വര്‍ധനവാണ് ബിഎസ് VI പതിപ്പിന്.

25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബിഎസ് VI ഹോണ്ട ആക്ടിവ 125

2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിലവാരം നിര്‍ബന്ധമാണ്. ഇതിന് മുന്നോടിയായാണ് ബിഎസ് VI ആക്ടിവ വിപണിയിലെത്തിയത്.

25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബിഎസ് VI ഹോണ്ട ആക്ടിവ 125

രൂപത്തില്‍ മുന്‍ മോഡലിന് സമാനമാണ് ബിഎസ് VI ആക്ടിവ. പഴയ മോഡലിനെക്കാള്‍ നീളവും വീതിയും ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്. പുതിയ ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് എന്നിവ ബിഎസ് VI ആക്ടിവയുടെ സവിശേഷതകളാണ്.

25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബിഎസ് VI ഹോണ്ട ആക്ടിവ 125

പുതിയ ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും സ്‌കൂട്ടറില്‍ ഇടം പിടിച്ചിട്ടുണ്ട്. മൈലേജ്, സൈഡ് സ്റ്റാന്‍ഡ് ഇന്ഡഡിക്കേറ്റര്‍, പിന്നിട്ട ദൂരം, സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റവും വാഹനത്തിലുണ്ട്.

25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബിഎസ് VI ഹോണ്ട ആക്ടിവ 125

വിപണിയിലുള്ള മോഡലിനെക്കാള്‍ 13 ശതമാനം അധിക മൈലേജും ബിഎസ് VI ആക്ടിവയില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 18 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്‌പേസ്. സാധനങ്ങള്‍ വെയ്ക്കുന്നതിന് മുന്നില്‍ ചെറിയൊരു സ്റ്റോറേജ് സ്‌പേസ് വേറെയും നല്‍കിയിട്ടുണ്ട്.

Most Read: ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബിഎസ് VI ഹോണ്ട ആക്ടിവ 125

പുതിയ അലോയി വീലിനൊപ്പം മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കാണ് സസ്‌പെന്‍ഷന്‍. പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറും. സുരക്ഷയ്ക്കായി മുന്നില്‍ 190 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണുള്ളത്. സൈഡ് സ്റ്റാന്റ് പൂര്‍ണ്ണമായും മടങ്ങിയ ശേഷം മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കു.

Most Read: ഹോണ്ട SP 125 ബി‌എസ്-VI ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബിഎസ് VI ഹോണ്ട ആക്ടിവ 125

ഫ്യുവല്‍ ഇഞ്ചക്ഷനിലുള്ള 124 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 6500 rpm -ല്‍ 8.4 bhp പവറും 5000 rpm -ല്‍ 10.54 Nm torque ഉം സൃഷ്ടിക്കും. കാര്‍ബുറേറ്റഡ് ബിഎസ് IV ആക്ടിവയെക്കാള്‍ പവര്‍ അല്‍പം കുറവാണ് പുതിയ ആക്ടിവയ്ക്കെന്നാണ് റിപ്പോര്‍ട്ട്.

Most Read: പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് -വീഡിയോ

25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബിഎസ് VI ഹോണ്ട ആക്ടിവ 125

റെബല്‍ റെഡ്, മെറ്റാലിക് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, മിഡ്‌നൈറ്റ് ബ്ലൂ മെറ്റാലിക്, പേള്‍ പ്രെഷ്യസ് വൈറ്റ്, മജസ്റ്റിക് ബ്രൗണ്‍ മെറ്റാലിക് എന്നിങ്ങനെ ആറ് നിറങ്ങളില്‍ ഹോണ്ട ആക്ടിവ 125 ബിഎസ് VI ലഭ്യമാണ്. പുതിയ മോഡലിനൊപ്പം 6 വര്‍ഷത്തെ വാറണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബിഎസ് VI ഹോണ്ട ആക്ടിവ 125

മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും അതിനൊപ്പം തന്നെ ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് മൂന്ന് വര്‍ഷത്തെക്കുകൂടി അധിക വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്തിടെയാണ് ഹോണ്ട SP 125 -ന്റെ ബിഎസ് VI എഞ്ചിന്‍ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബിഎസ് VI ഹോണ്ട ആക്ടിവ 125

ഡ്രം, ഡിസ്‌ക് എന്നീ രണ്ട് വകഭേദങ്ങളിലാണ് പുതിയ ഹോണ്ട SP 125 വിപണിയിലെത്തുന്നത്. ഉയര്‍ന്ന പതിപ്പായ SP 125-ന് 77,100 രൂപയാണ് എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Friday, November 15, 2019, 13:37 [IST]
English summary
BS-VI Honda Activa 125 sales cross 25,000 units. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X