പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് -വീഡിയോ

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ, തങ്ങളുടെ നിരയില്‍ നിന്നും രണ്ടാമത്തെ ഇലക്ട്രിക്ക് വാഹനമായ നെക്‌സോണ്‍ ഇലക്ട്രിക്കിനെയും പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റയ്ക്ക് മികച്ച ജനപ്രീതി നേടിക്കൊടുത്ത വാഹനം കൂടിയാണ് നെക്‌സോണ്‍.

പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് -വീഡിയോ

2019 ഡിസംബര്‍ 16 -ന് ഇലക്ട്രിക്ക് നെക്‌സോണ്‍ വിപണിയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചു. അടുത്ത മാസം അവതരിപ്പിക്കുമെങ്കിലും 2020 ഓട്ടോ എക്‌സ്‌പോയിലായിരിക്കും വാഹനം പ്രദര്‍ശനത്തിനെത്തുക. അടുത്തിടെ ടാറ്റ അവതരിപ്പിച്ച സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ കൂടിയാണിത്.

പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് -വീഡിയോ

15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. രൂപത്തില്‍ നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിന് സമാനമാണ് നെക്‌സോണ്‍ ഇലക്ട്രിക്കും. നേരത്തെ വാഹനത്തിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തി വീഡിയോകള്‍ കമ്പനി യുട്യൂബിലൂടെ ഉപഭോക്തക്കള്‍ക്കായി പങ്കുവെച്ചിരുന്നു.

മണാലിയില്‍ നിന്ന് ലേയിലേക്ക് ഇലക്ട്രിക്ക് നെക്സോണ്‍ ഓടിച്ച മിലിന്‍ഡ് സോമന്‍, അങ്കിത കണ്‍വാര്‍ ദമ്പതിമാര്‍ തങ്ങളുടെ ഡ്രൈവിങ് അനുഭവം പങ്കുവെയ്ക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിവിധ സുരക്ഷാ പരിശോധനകള്‍ നടത്തുന്ന വാഹനത്തിന്റെ വീഡിയോ കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് -വീഡിയോ

പ്രത്യേകമായി സജ്ജീകരിച്ച വാഹനമാണ് ട്രാക്കില്‍ പരീക്ഷണ നടത്തിയത്. ഗ്രേഡിയബിലിറ്റി ടെസ്റ്റ്, വാട്ടര്‍ വാഡിങ് ടെസ്റ്റ്, ക്ലൈമറ്റ് ചേംമ്പര്‍, റോബോട്ടിക് സ്റ്റിയറിങ്, ലൈന്‍ ചേഞ്ച്, സ്‌കിഡ് പാഡ്, ആക്സലറേഷന്‍, ബ്രേക്കിങ് തുടങ്ങിയ നിരവധി ടെസ്റ്റുകളാണ് ഇലക്ട്രിക്ക് നെക്സോണില്‍ നടത്തിയത്.

പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് -വീഡിയോ

ടിഗോറില്‍ നിന്ന് വ്യത്യസ്തമായ ഈ വാഹനം തുടക്കത്തില്‍ തന്നെ ഉപയോക്താക്കള്‍ക്കും ലഭ്യമായി തുടങ്ങും. ഇലക്ട്രിക്ക് പതിപ്പിലേക്ക് മാറ്റി എന്നതൊഴിച്ചാല്‍ നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിന്റെ അതേ ഡിസൈന്‍ തന്നെയാണ് ഇലക്ട്രിക്ക് പതിപ്പിനും ലഭിച്ചിരിക്കുന്നത്. എന്നാല്‍ അകത്തളത്തില്‍ മാറ്റങ്ങള്‍ ഉണ്ടെന്ന് തന്നെയാണ് റിപ്പോര്‍ട്ട്.

പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് -വീഡിയോ

ഹാരിയര്‍ എസ്‌യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തിലുള്ളത്. സ്മാര്‍ട്ട് ഫോണ്‍ ആപ്പ് കണക്റ്റിവിറ്റി വാഹനത്തിലുണ്ട്. ബാറ്ററി സ്റ്റാറ്റസ്, റേഞ്ച് എന്നിവ ഇതിലൂടെ അറിയാന്‍ സാധിക്കും. മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്‌സും വാഹനത്തിലുണ്ടാകും.

Most Read: വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് -വീഡിയോ

ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിലെ ലിക്വിഡ് കൂള്‍ഡ് ലിഥിയം അയേണ്‍ ബാറ്ററി, ഇലക്ട്രിക് മോട്ടോറിന് എട്ട് വര്‍ഷത്തെ വാറണ്ടി ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിവേഗ ചാര്‍ജിങ് സൗകര്യം വാഹനത്തില്‍ ഉള്‍പ്പെടുത്തും.

Most Read: എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് -വീഡിയോ

ഏത് 15 ആംപിയര്‍ പ്ലഗ്ലിലും വാഹനം ചാര്‍ജ് ചെയ്യാം. വൈകാതെ വിപണിയിലെത്തുന്ന മഹീന്ദ്ര XUV300 ഇലക്ട്രിക്ക്, ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് മോഡലുകളായിരിക്കും നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ പ്രധാന എതിരാളി.

Most Read: എംജി eZS ഇലക്ട്രിക്കിനൊപ്പം DC ഫാസ്റ്റ് ചാര്‍ജിങ് സൗജന്യം

പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് -വീഡിയോ

വാഹനം വിപണിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ചാര്‍ജിങ് സൗകര്യം ഉപഭോക്താക്കള്‍ക്ക് ഒരുക്കുന്ന തിരക്കിലാണ് കമ്പനി. 13 നഗരങ്ങളിലായി 85 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇതിനോടകം തന്നെ കമ്പനി നിര്‍മ്മിച്ചു.

പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് -വീഡിയോ

മുംബൈ, ഡല്‍ഹി, പുനെ, ബംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് മെട്രോ നഗരങ്ങളിലായി 300 ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടി നിര്‍മ്മിക്കാന്‍ ഉള്ള ഒരുക്കത്തിലാണ് കമ്പനി.

Most Read Articles

Malayalam
English summary
Tata Nexon electric goes through multiple tests. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X