ടിവിഎസ് അപ്പാച്ചെ 160 4V ബിഎസ്-VI പതിപ്പ് ഒരുങ്ങുന്നു

അടുത്ത വർഷം ഏപ്രിലിൽ ബിഎസ്-VI മലിനീകരണ നിരോധന ചട്ടം ഇന്ത്യൻ വാഹന വിപണിയിൽ നടപ്പിലാകും. അതിനാൽ എല്ലാ വാഹന നിർമ്മാതാക്കളും തങ്ങളുടെ മോഡലുകളെ ബിഎസ്-VI മാനദണ്ഡം അനുസരിച്ച് നവീകരിക്കുകയാണ്.

ടിവിഎസ് അപ്പാച്ചെ 160 4V ബിഎസ്-VI പതിപ്പ് ഒരുങ്ങുന്നു

ടിവിഎസിന്റെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നാണ് അപ്പാച്ചെ. അടുത്തിടെ അപ്പാച്ചെ 200-ന്റെ 4V പതിപ്പ് ഇന്ത്യൻ റോഡുകളിൽ കമ്പനി പരീക്ഷിച്ചിരുന്നു. ഇതിനുപുറമെ ഇപ്പോൾ അപ്പാച്ചെയുടെ 160 സിസി പതിപ്പിന്റെ 4V യും പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി.

ടിവിഎസ് അപ്പാച്ചെ 160 4V ബിഎസ്-VI പതിപ്പ് ഒരുങ്ങുന്നു

അപ്പാച്ചെയുടെ 200 പതിപ്പിന്റെ നിലവിലെ മോഡലിൽ പരമ്പരാഗത ഹാലോജൻ ഹെഡ് ലാമ്പുകൾക്ക് പകരം എൽഇഡി ഹെഡ് ലാമ്പുകൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇത് അപ്പാച്ചെ 160 4V-യിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും കമ്പനി അത് നൽകിയിട്ടില്ലെന്ന് പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

ടിവിഎസ് അപ്പാച്ചെ 160 4V ബിഎസ്-VI പതിപ്പ് ഒരുങ്ങുന്നു

എന്നാൽ ഇവ പ്രൊഡക്ഷൻ റെഡി മോട്ടോർസൈക്കിളുകളല്ല. അതിനാൽ വിപണിയിലെത്തുന്ന ബൈക്കുകളിൽ എൽഇഡി ലാമ്പുകൾ പ്രതീക്ഷിക്കാം.

ടിവിഎസ് അപ്പാച്ചെ 160 4V ബിഎസ്-VI പതിപ്പ് ഒരുങ്ങുന്നു

നിലവിലെ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ അടുത്തതലമുറയിലെ അപ്പാച്ചെ 160-ൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. എന്നിരുന്നാലും പുതിയ ഫീച്ചറുകൾ ബൈക്കിൽ ഉൾപ്പെടുത്താനുള്ള സാധ്യകളുണ്ട്. ബൈക്കിന്റെ നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ വിശദാംശങ്ങൾ ലഭിക്കും.

ടിവിഎസ് അപ്പാച്ചെ 160 4V ബിഎസ്-VI പതിപ്പ് ഒരുങ്ങുന്നു

ബിഎസ്-VI മാനദണ്ഡം അനുസരിച്ചുള്ള എഞ്ചിൻ പരിഷ്ക്കരണം മാത്രമായിരിക്കും പ്രധാന മാറ്റമായി എടുത്തുപറയാനുള്ളത്. ചേസിസിലും സസ്പെൻഷനിലും സമാനമായി തുടരും. മറ്റ് മെക്കാനിക്കുകളിലൊന്നും മാറ്റങ്ങളുണ്ടാകില്ല. ഈ ശ്രേണിയിലെ ഏറ്റവും മികച്ച രൂപകൽപ്പന വാഗ്ദാനം ചെയ്യുന്ന ബൈക്കുകളിൽ മുൻനിരയിലാണ് അപ്പാച്ചെ മോഡലുകൾ.

ടിവിഎസ് അപ്പാച്ചെ 160 4V ബിഎസ്-VI പതിപ്പ് ഒരുങ്ങുന്നു

എഞ്ചിൻ പരിഷ്ക്കരണം ലഭിക്കുന്നുണ്ടെങ്കിലും പവറും ടോർക്കും അതേപടി കമ്പനി നിലനിർത്തും. നിലവിൽ 159.7 സിസി എയർ കൂൾഡ് എഞ്ചിനിൽ 16.6 bhp കരുത്തിൽ 14.8 Nm torque ഉത്പാദിപ്പിക്കും വാഹനം. അഞ്ച് സ്പീഡ് ട്രാൻസ്മിഷനാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ കാർബ്യൂറേറ്റഡ് പതിപ്പ് പുതിയ ബൈക്കിൽ ഉൾപ്പെടുത്തണമെന്നില്ല.

Most Read: ഇന്ത്യയില്‍ വരാനിരിക്കുന്ന പ്രധാന അഞ്ച് ബൈക്കുകള്‍

ടിവിഎസ് അപ്പാച്ചെ 160 4V ബിഎസ്-VI പതിപ്പ് ഒരുങ്ങുന്നു

പുതിയ മോഡലിനെ വിപണിയിൽ അവതരിപ്പിക്കുമ്പോൾ പുതിയ കളർ ഓപ്ഷനുകളും ബോഡി ഗ്രാഫിക്സും ടിവിഎസ് വാഗ്ദാനം ചെയ്തേക്കാം. ബജാജ് പൾസർ NSS 160, യമഹ FZ, സുസുക്കി ജിക്സർ എന്നിവയാണ് വിപണിയിലെ ടിവിഎസ് അപ്പാച്ചെ 160 4V യുടെ എതിരാളികൾ. അടുത്ത വർഷം ആദ്യ പാദത്തിൽ തന്നെ പുതിയ ബിഎസ്-VI പതിപ്പ് വിപണിയിലെത്തിയേക്കാം.

Most Read: പുതിയ പള്‍സര്‍ 125 നിയോണ്‍ ബജാജ് പുറത്തിറക്കി

ടിവിഎസ് അപ്പാച്ചെ 160 4V ബിഎസ്-VI പതിപ്പ് ഒരുങ്ങുന്നു

ജൂലായിൽ രാജ്യത്തെ ആദ്യ എഥനോൾ ബൈക്കായ അപ്പാച്ചെ RTR 200 4V ടിവിഎസ് പുറത്തിറക്കിയിരുന്നു. നിലവിലുള്ള പെട്രോള്‍ പതിപ്പ് അപ്പാച്ചെ RTR-ന്റെ അതേ ഡിസൈനാവും അപ്പാച്ചെ RTR 200 4V -ഉം പിന്തുടരുക. എന്നാല്‍ എഥനോള്‍ പതിപ്പില്‍ പച്ച നിറത്തിലുള്ള ഗ്രാഫിക്ക്‌സുകളുണ്ടാകും. മറ്റ് വാഹനങ്ങളില്‍ നിന്ന് ഇവയെ തിരിച്ചറിയാന്‍ ഇത് സഹായിക്കും.

Most Read: ടൊയോട്ട ഇന്നോവയേക്കാള്‍ ഇരട്ടി വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ

ടിവിഎസ് അപ്പാച്ചെ 160 4V ബിഎസ്-VI പതിപ്പ് ഒരുങ്ങുന്നു

ആദ്യ ഘട്ടത്തില്‍ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ് വാഹനം ലഭ്യമാവുക. 200 സിസി E100 സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് അപ്പാച്ചെ RTR 200 4V -യിലുള്ളത്. 20.7 bhp കരുത്തും 18.1 Nm torque ഉം സൃഷ്ടിക്കാൻ വാഹനത്തിന് സാധിക്കും.

ടിവിഎസ് അപ്പാച്ചെ 160 4V ബിഎസ്-VI പതിപ്പ് ഒരുങ്ങുന്നു

ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് ടിവിഎസിന്റെ അവകാശം.

Source: Cartoq

Most Read Articles

Malayalam
English summary
BS6 TVS Apache 160 4V spotted testing ahead of launch. Read more Malayalam
Story first published: Wednesday, August 14, 2019, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X