CF മോട്ടോ ആദ്യത്തെ ഡീലർഷിപ്പ് താനെയിൽ ആരംഭിച്ചു

ചൈന ആസ്ഥാനമായുള്ള CF മോട്ടോ തങ്ങളുടെ ആദ്യത്തെ ഷോറൂം മഹാരാഷ്ട്രയിലെ താനെയിൽ ആരംഭിച്ചു. പുതിയ ഷോറൂമുകളും മോട്ടോർ സൈക്കിളുകളുടെ വിൽപ്പന, സ്പെയർ പാർട്സ്, സർവ്വീസ് എന്നിവയും.

CF മോട്ടോ താനെയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചു

മുംബൈ, താനെ എന്നിവിടങ്ങളിൽ നിന്നുള്ള ഉഫഭോക്താക്കൾക്കായി വാഹനത്തിന്റെ ടെസ്റ്റ് റൈഡറുകൾ എന്നിവ കമ്പനി ഒരുക്കുന്നു.

CF മോട്ടോ താനെയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചു

താനെയിൽ ആദ്യത്തെ CF മോട്ടോ ഷോറൂം ആരംഭിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അനവിത ഓട്ടോ ടെക്ക് വർക്ക്സ് CEO വംശി കൃഷ്ണ ജാഗിനി പറഞ്ഞു.

CF മോട്ടോ താനെയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചു

യുവാക്കൾക്കിടയിൽ ഒരു മികച്ച ബ്രാൻഡായി CF മോട്ടോ സ്വയം സ്ഥാപിച്ചിട്ടുണ്ടെന്നും ഇതുവരെ ഉപഭോക്തൃ പ്രതികരണം ആകർഷകമാണെന്നും ജാഗിനി പറഞ്ഞു.

CF മോട്ടോ താനെയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചു

ഡിമാൻഡിന് അനുസരിച്ച് വേഗത്തിലുള്ള ഡെലിവറികൾ ഉറപ്പുവരുത്തുന്നതിനായി കമ്പനി അവരുടെ ഉൽ‌പാദന നിര ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

CF മോട്ടോ താനെയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചു

രണ്ടാം നിര വിപണികളിൽ കമ്പനി ഉയർന്ന സാധ്യതകൾ കാണുന്നു, കൂടാതെ പ്രധാന മെട്രോ നഗരങ്ങളിലെക്ക് വിൽപ്പന വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.

CF മോട്ടോ താനെയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചു

തങ്ങളുടെ ആദ്യത്തെ വ്യക്തിഗത ഔട്ട്‌ലെറ്റ് മുംബൈയിൽ അനാച്ഛാദനം ചെയ്തതിൽ സന്തോഷമുണ്ടെന്ന് CF മോട്ടോ ഗ്ലോബൽ സെയിൽ‌സ് അസിസ്റ്റൻറ് ജനറൽ മാനേജർ കെന്നത്ത് ചെൻ പറഞ്ഞു.

CF മോട്ടോ താനെയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചു

ഇതുവരെ അവതരിപ്പിച്ച മോഡലുകൾക്ക് വളരെയധികം സ്വീകാര്യത നേടിയിട്ടുണ്ട്, മാത്രമല്ല ഉപഭോക്താക്കളുടെ പ്രതീക്ഷയെ കവിയാനും തങ്ങളുടെ ഉൽപ്പന്ന ശ്രേണിയിലെ മികച്ച മൂല്യം അവയ്ക്ക് നൽകാനും കമ്പനി ആഗ്രഹിക്കുന്നു.

CF മോട്ടോ താനെയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചു

CF മോട്ടോയുടെ ആരാധകരും തങ്ങളുടെ ഡീലഷിപ്പുകളും നൽകുന്ന ആത്മവിശ്വാസം ബ്രാൻഡിനെ വളർത്തിയെടുക്കാൻ സഹായിക്കും, ഇത് മികച്ച ഇൻ‌-ക്ലാസ് വിൽ‌പനയും സേവനവും ഉപയോഗിച്ച് സമാനതകളില്ലാത്ത ഉപഭോക്തൃ മികച്ച അനുഭവം പ്രദാനം ചെയ്യാൻ സഹായിക്കുമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

CF മോട്ടോ താനെയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചു

CF മോട്ടോ നിലവിൽ നാല് മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്നത്. സ്ട്രീറ്റ് ഫൈറ്ററായ 300NK യാണ് ആദ്യത്തേത്. 299 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ കരുത്ത്.

CF മോട്ടോ താനെയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചു

ഡ്യുവൽ റൈഡിംഗ് മോഡുകൾ, TFT കളർ ഡിസ്പ്ലേ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടേൺ ഇന്റിക്കേറ്ററുകൾ എന്നിവയാണ് മോട്ടോർസൈക്കിളിൽ ഉള്ളത്. 2.29 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

CF മോട്ടോ താനെയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചു

രണ്ടാമത്തെ മോഡൽ CFMoto 650NK ആണ്. പ്രധാനമായും 300NK യുടെ വലുപ്പമേറിയ ഈ മോട്ടോർസൈക്കിളിൽ 649.3 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കമ്പനി നൽകിയിരിക്കുന്നത്, മസ്കുലർ ഫ്യൂവൽ ടാങ്ക്, ഷാർപ്പ് ടെയിൽ സെക്ഷൻ എന്നിവ ഉൾപ്പെടുന്നു. 3.99 ലക്ഷം രൂപയാണ് 650NK -യുടെ വില എക്‌സ്‌ഷോറൂം.

CF മോട്ടോ താനെയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചു

650MT ആണ് വിപണിയിലെത്തുന്ന അടുത്ത മോഡൽ. ദീർഘദൂര ടൂറിംഗിനായി നിർമ്മിച്ച 650MT -ൽ 650NK -ൽ ഘടിപ്പിച്ചിരിക്കുന്ന അതേ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്.

CF മോട്ടോ താനെയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചു

ഉയരമുള്ള വിൻഡ്‌സ്ക്രീൻ, സുഖപ്രദമായ സീറ്റിംഗ്, 18 ലിറ്റർ ഇന്ധന ടാങ്ക് എന്നിവ മോട്ടോർസൈക്കിളിൽ ഉണ്ട്. 4.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

Most Read: ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

CF മോട്ടോ താനെയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചു

ഇന്ത്യൻ വിപണിയിൽ CF മോട്ടോയുടെ നാലാമത്തെ മോഡലാണ് 650GT. ഒരു സ്പോർട്സ് ടൂററായി രൂപകൽപ്പന ചെയ്ത വാഹനമാണ് 650GT, അതായത് നഗരത്തിനും ഹൈവേ യാത്രകൾക്കും ഇത് മികച്ചതാണ്.

Most Read: EICMA-യിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ വിപണിയിലെത്തുന്ന മികച്ച ബൈക്കുകൾ

CF മോട്ടോ താനെയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചു

649.3 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ സവിശേഷത, 5.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

Most Read: 1290 സൂപ്പർ ഡ്യൂക്ക് R അവതരിപ്പിച്ച് കെടിഎം

CF മോട്ടോ താനെയിൽ ആദ്യത്തെ ഡീലർഷിപ്പ് ആരംഭിച്ചു

ബാംഗ്ലൂർ, ഹൈദരാബാദ്, താനെ, ചെന്നൈ, കൊച്ചി, കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലുടനീളം കമ്പനിയുടെ ഡീലർ ശൃംഖല വഴി മോട്ടോർ സൈക്കിളുകൾ ലഭ്യമാകും. അടുത്ത 12 മാസത്തിനുള്ളിൽ രാജ്യമെമ്പാടും ഷോറൂമുകളുമായി ഡീലർ ശൃംഖല വിപുലീകരിക്കാൻ CF മോട്ടോ പദ്ധതിയിടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സിഎഫ് മോട്ടോ #cfmoto
English summary
CFMoto Launches First Dealership At Thane: Booking & Delivery Details. Read more Malayalam.
Story first published: Friday, November 22, 2019, 16:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X