ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 950 എത്തി

ഇന്ത്യയില്‍ ബൈക്ക് നിര വിപുലപ്പെടുത്തി ഡ്യുക്കാട്ടി. പുതിയ ഹൈപ്പര്‍മോട്ടാര്‍ഡ് 950 മോഡലിനെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു. 11.99 ലക്ഷം രൂപയാണ് ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 950 -യ്ക്ക് വില. രാജ്യമെങ്ങുമുള്ള ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകള്‍ പുതിയ ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചു. ഡേര്‍ട്ട് ബൈക്കിന്റെ രൂപവും സ്‌പോര്‍ട് ബൈക്കിന്റെ ആത്മാവും — ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 950 -യെ ഇങ്ങനെ വിശേഷിപ്പിക്കാം.

ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 950 എത്തി

നിരയില്‍ ഹൈപ്പര്‍മോട്ടാര്‍ഡ് 939 -ന് പകരക്കാരനാണ് ഇപ്പോള്‍ വന്നിരിക്കുന്ന ഹൈപ്പര്‍മോട്ടാര്‍ഡ് 950. എഞ്ചിന്‍, ഷാസി, സസ്‌പെന്‍ഷന്‍, ഇലക്ട്രോണിക്‌സ് പാക്കേജ് എന്നിവയെല്ലാം ബൈക്കില്‍ കമ്പനി പരിഷ്‌കരിച്ചു. ഡിസൈനിലും പുതുമകള്‍ ഒരുപാടുണ്ട് ഇക്കുറി. മുന്നില്‍ ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ക്കൊപ്പമുള്ള കോമ്പാക്ട് ഹെഡ്‌ലാമ്പ് മുഖ്യാകര്‍ഷണമാണ്.

ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 950 എത്തി

പിന്‍ സീറ്റുവരെ നീളുന്നുണ്ട് ട്രെല്ലിസ് സബ് ഫ്രെയിം. 2009 മോഡല്‍ ഹൈപ്പര്‍മോട്ടാര്‍ഡ് 796 -നെ ഓര്‍മ്മപ്പെടുത്തി സീറ്റിന് കീഴില്‍ ഇരട്ട പുകക്കുഴലുകള്‍ കാണാം. വീതികൂടിയ ഹാന്‍ഡില്‍ബാറാണ് ബൈക്കില്‍ ഒരുങ്ങുന്നത്. ഇതേസമയം, പാര്‍ശ്വങ്ങള്‍ക്ക് വീതികുറവാണുതാനും.

ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 950 എത്തി

937 സിസി ഇരട്ട സിലിണ്ടര്‍ ഡ്യുക്കാട്ടി ടെസ്റ്റാസ്‌ട്രെട്ട എഞ്ചിനാണ് പുതിയ ഹൈപ്പര്‍മോട്ടാര്‍ഡ് 950 -യുടെ ഹൃദയം. മുന്‍തലമുറയെക്കാള്‍ 4 bhp അധിക കരുത്ത് പരിഷ്‌കരിച്ച 937 സിസി എഞ്ചിനുണ്ട്. 9,000 rpm -ല്‍ 114 bhp കരുത്താണ് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക.

ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 950 എത്തി

7,250 rpm -ല്‍ 96 Nm torque ഉം നേടാന്‍ ബൈക്ക് പ്രാപ്തമാണ്. 3,000 rpm പിന്നിടുമ്പോള്‍തന്നെ എണ്‍പതു ശതമാനം ടോര്‍ഖും എഞ്ചിനില്‍ ഉത്പാദിപ്പിക്കപ്പെടും. പഴയ മോഡലിനെ അപേക്ഷിച്ച് പുതിയ ബൈക്കിന് ഭാരം നാലു കിലോയോളം കുറഞ്ഞിട്ടുണ്ട്.

Most Read: ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വില കുറയുമ്പോള്‍ — അവന്‍ സെറോ പ്ലസ് റിവ്യു

ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 950 എത്തി

പുതിയ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം, പുതിയ റിമ്മുകള്‍, ബ്രേക്ക് ഡിസ്‌ക്കുകള്‍, അലൂമിനിയം ട്യൂബുള്ള മറോച്ചി ഫോര്‍ക്കുകള്‍ എന്നിവയെല്ലാം ഹൈപ്പര്‍മോട്ടാര്‍ഡ് 950 -യുടെ ഭാരം കുറച്ചതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. മുന്‍ ടയറില്‍ നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള ബ്രേമ്പോ ഡിസ്‌ക്ക് യൂണിറ്റുകളാണ് ബ്രേക്കിങ് നിര്‍വഹിക്കുക. മുന്‍ ബ്രേക്ക് ലെവര്‍ അഞ്ചു വിധത്തില്‍ ക്രമീകരിക്കാം.

Most Read: എംവി അഗസ്റ്റ F3 800 RC ഇന്ത്യയില്‍, വില 21.99 ലക്ഷം രൂപ

ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 950 എത്തി

170 mm വീല്‍ ട്രാവലുള്ള 45 mm മറോച്ച് ഫോര്‍ക്കുകള്‍ സസ്‌പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്യും. ബൈക്കിലെ മൂന്നു റൈഡിങ് മോഡുകളും പ്രത്യേകം പരാമര്‍ശിക്കണം. ബോഷ് നിര്‍മ്മിത ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇലക്ട്രോണിക്‌സ് പാക്കേജിന്റെ പ്രവര്‍ത്തനം.

Most Read: വിൽപ്പനയില്ല, ഫാക്ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാരുതിയും ടാറ്റയും

ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 950 എത്തി

സ്ലൈഡ് ബൈ ബ്രേക്ക് ഫംങ്ഷനുള്ള ബോഷ് കോര്‍ണറിങ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍ EVO, ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍ EVO, ഓപ്ഷനല്‍ ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ് അപ്പ് ആന്‍ഡ് ഡൗണ്‍ EVO തുടങ്ങിയവയെല്ലാം ഇലക്ട്രോണിക്‌സ് പാക്കേജില്‍പ്പെടും. ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ 4.3 ഇഞ്ച് TFT ഡിസ്‌പ്ലേ ബൈക്കിള്‍ ഘടിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ഡ്യുക്കാട്ടി മള്‍ട്ടിമീഡിയ സംവിധാനത്തിന്റെ പിന്തുണ ഡിസ്‌പ്ലേയ്ക്കുണ്ടായിരിക്കും.

Most Read Articles

Malayalam
English summary
Ducati Hypermotard 950 Launched In India. Read in Malayalam.
Story first published: Wednesday, June 12, 2019, 18:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X