Just In
- 19 hrs ago
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- 22 hrs ago
ഡ്രൈവര്-സൈഡില് മാത്രം എയര്ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്
- 1 day ago
ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ
- 1 day ago
ബിഎസ് VI നിഞ്ച 300 ഡീലര്ഷിപ്പുകളില് എത്തിച്ച് കവസാക്കി; വീഡിയോ
Don't Miss
- Movies
ചൂടെണ്ണയില് കടുകിട്ട പോല വന്ന മിഷേല്; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്!
- News
'ഹൃദയവേദനയോടെ..രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ..?;സഹോദരന്റെ ബിജെപി പ്രവേശനത്തിൽ പന്തളം സുധാകരൻ
- Lifestyle
ലോക വനിതാ ദിനത്തില് അണ്മോഡ ആര്ത്തവ അടിവസ്ത്രം അവതരിപ്പിക്കും
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില് തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില് കേരള സ്റ്റാര്ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇലക്ട്രിക് സ്കൂട്ടറുകള്ക്ക് വില കുറയുമ്പോള് — അവന് സെറോ പ്ലസ് റിവ്യു
കഴിഞ്ഞവര്ഷം മാര്ച്ചിലാണ് പൂനെ കേന്ദ്രമായി പ്രവര്ത്തിക്കുന്ന സ്റ്റാര്ട്ടപ്പ് കമ്പനി - അവന് മോട്ടോര്സ് ഇലക്ട്രിക് സ്കൂട്ടര് വിപണിയില് അരങ്ങേറ്റം കുറിച്ചത്. സെറോ, സെറോ പ്ലസ് മോഡലുകളെ കമ്പനി വില്പ്പനയ്ക്ക് കൊണ്ടുവന്നു. സെറോയെ അപേക്ഷിച്ച് കൂടുതല് പ്രീമിയം പകിട്ടുണ്ട് സെറോ പ്ലസിന്. കരുത്തിന്റെ കാര്യത്തിലും സെറോ പ്ലസുതന്നെ കേമന്.

800W ശേഷിയുള്ള ഇലക്ട്രിക് മോട്ടോര് സെറോ പ്ലസില് ഒരുങ്ങുമ്പോള് സെറോയില് 250W ശേഷിയുള്ള ഇലക്ട്രിക് മോട്ടോര് തുടിക്കുന്നു. വിപണി പതിയെ വൈദ്യുത മോഡലുകളിലേക്ക് ചുവടുവെയ്ക്കുമ്പോള് പെട്രോള് സ്കൂട്ടറുകള്ക്ക് പകരക്കാരനാവാന് അവന് സെറോ പ്ലസിന് കഴിയുമോ? യഥാര്ത്ഥ റോഡ് സാഹചര്യങ്ങളില് സെറോ പ്ലസിന്റെ പ്രകടനവും ഗുണദോഷങ്ങളും ഇവിടെ പരിശോധിക്കാം.

ഡിസൈന്
മറ്റേതു വൈദ്യുത സ്കൂട്ടറും കണക്കെ ആധുനിക ശൈലിയാണ് അവന് സെറോ പ്ലസിന്. വണ്ണം വീതിയും നന്നെ കുറവ്. മുന്നില് വലിയ എല്ഇഡി ഹെഡ്ലാമ്പ് ശ്രദ്ധയാകര്ഷിക്കും. സ്കൂട്ടറിന്റെ പുറംമോടിയില് കറുപ്പും വെളുപ്പും നിറങ്ങളുള്ള സ്റ്റിക്കറുകള് ധാരാളമായി കമ്പനി പതിപ്പിച്ചിട്ടുണ്ട്. ഇതേസമയം, ഇന്ഡിക്കേറ്ററുകളുടെ ഘടന സ്കൂട്ടറിന്റെ രൂപവുമായി ഇഴുകി ചേരുന്നില്ല. മുന്നിലെ പാനലില് നിന്നും ഇന്ഡിക്കേറ്ററുകള് പുറത്തേക്ക് തള്ളിനില്ക്കുന്നത് കാണാം.

പൂര്ണ്ണ ഡിജിറ്റല് ഇന്സ്ട്രമെന്റ് ക്ലസ്റ്ററാണ് സെറോ പ്ലസില് ഒരുങ്ങുന്നത്. ബാറ്ററി നില, സ്പീഡോമീറ്റര്, ഓഡോമീറ്റര്, റൈഡ് മോഡ് എന്നീ അടിസ്ഥാന വിവരങ്ങള് ഡിസ്പ്ലേ വെളിപ്പെടുത്തും. അഞ്ചു സ്പോക്കാണ് സ്കൂട്ടറിലെ അലോയ് വീലുകള്. മുന് ടയറില് ഡിസ്ക്ക് യൂണിറ്റ് ബ്രേക്കിങ് നിറവേറ്റും. സെറോ പ്ലസിന് സ്പോര്ടി ഭാവം നല്കാനായി ബ്രേക്ക് കാലിപ്പറിന് ചുവപ്പു നിറം കമ്പനി പൂശിയിട്ടുണ്ട്.

ഫ്ളോര്ബോര്ഡിന് കീഴെയാണ് ബാറ്ററി പാക്കിനുള്ള സ്ഥലം. ഇവിടെ രണ്ടു ബാറ്ററി യൂണിറ്റുകള് സൂക്ഷിക്കാം. ബാറ്ററി അറ മുന്നിര്ത്തി ഫ്ളോര്ബോര്ഡിന് ഉയരം കൂടുതലാണ്. സീറ്റ് വിഭജിച്ചിട്ടില്ലെങ്കിലും പിന് യാത്രക്കാരനിരിക്കുന്ന ഭാഗത്തിന് ഉയരം കൂടുന്നുണ്ട്. പിറകില് പ്രത്യേക ഒരുങ്ങുന്ന ലഗ്ഗേജ് ബോക്സ് ബാക്ക്റെസ്റ്റിന്റെ ഫലം ചെയ്യും.

പൂര്ണ്ണ വലുപ്പമുള്ള ഫുള് ഫേസ് ഹെല്മറ്റ് ഉള്കൊള്ളാന് ലഗ്ഗേജ് ബോക്സിന് ശേഷിയുണ്ട്. പിറകില് അലങ്കാര ചമയങ്ങള് നന്നെ കുറവാണ്. ക്ലിയര് ലെന്സ് ഇന്ഡിക്കേറ്ററുകള്ക്കിടയില് തിളങ്ങുന്ന ടെയില്ലാമ്പ് സെറോ പ്ലസിന്റെ പിന്നഴകിന് പൂര്ണ്ണത സമര്പ്പിക്കും. സുരക്ഷയ്ക്കായി സ്കൂട്ടറിന് ചുറ്റും കമ്പനി ഘടിപ്പിച്ച ക്രോം ഗാര്ഡ് സെറോ പ്ലസിന്റെ തിളക്കം കുറയ്ക്കുന്നുണ്ടെന്ന് ഈ അവസരത്തില് പരാമര്ശിക്കണം. ചെറിയ സ്കൂട്ടറിന് ഇത്രയധികം ക്രോം ആവശ്യമുണ്ടോയെന്ന് കാഴ്ച്ചക്കാരന് തോന്നാം.

ഫീച്ചറുകള്
വില കുറവാണെങ്കിലും സ്കൂട്ടറിന് ഒരുപിടി ഫീച്ചറുകള് നല്കാന് അവന് മോട്ടോര്സ് ശ്രമിച്ചിട്ടുണ്ട്. മൂന്നു റൈഡിങ് മോഡുകളാണിതില് മുഖ്യം. ഈ റൈഡിങ് മോഡുകളെ ആശ്രയിച്ചാണ് പ്രകടനക്ഷമതയും മികവും അവന് സെറോ പ്ലസ് കാഴ്ച്ചവെക്കുക. സൈഡ് സ്റ്റാന്ഡിടുന്നപക്ഷം മോട്ടോര് നിശ്ചലമാവുന്ന സാങ്കേതിക വിദ്യയും സ്കൂട്ടറിന് ലഭിക്കുന്നുണ്ട്. സൈഡ് സ്റ്റാന്ഡ് തട്ടി മുകളിലോട്ടു വെച്ചാല് മാത്രമേ സ്കൂട്ടര് പ്രവര്ത്തിക്കുകയുള്ളൂവെന്ന് സാരം.
Most Read: ഒരൊറ്റ ഫോണ് കോളില് ഹാര്ലി ബൈക്കുകളുടെ നികുതി ഇന്ത്യ കുറച്ചു, പക്ഷെ പോരെന്ന് ട്രംപ്

മുന്നില് പ്രത്യേക മൊബൈല് ഫോണ് ചാര്ജിങ് പോര്ട്ട് അവന് മോട്ടോര്സ് നല്കിയിട്ടുണ്ട്. പിറകിലെ ലഗ്ഗേജ് ബോക്സും സീറ്റിനടിയില് സാധനങ്ങള് സൂക്ഷിക്കാനുള്ള പ്രത്യേക അറയും സെറോ പ്ലസിന്റെ വിശേഷങ്ങളില്പ്പെടും. കാറുകളില് കണ്ടുവരുന്ന ഇമൊബിലൈസര് സംവിധാനവും അവന് സെറോ പ്ലസില് കാണാം. താക്കോലിലുള്ള പ്രത്യേക ബട്ടണ് അമര്ത്തിയാല് മോട്ടോര് പൂര്ണ്ണമായി പ്രവര്ത്തനരഹിതമാവും. നിലവില് മൂന്നു നിറങ്ങളിലാണ് അവന് സെറോ പ്ലസ് അണിനിരക്കുന്നത്. ചുവപ്പ്, വെള്ള, നീല നിറങ്ങള് സ്കൂട്ടറില് തിരഞ്ഞെടുക്കാം.

വൈദ്യുത മോട്ടോറും റൈഡിങ് മോഡുകളും
48Ah ശേഷിയുള്ള 48V ലിഥിയം അയോണ് ബാറ്ററി യൂണിറ്റില് നിന്നാണ് അവന് സെറോ പ്ലസ് ഊര്ജ്ജം കണ്ടെത്തുന്നത്. ഓപ്ഷനല് എക്സ്ട്രാ വ്യവസ്ഥയില് രണ്ടാമതൊരു ബാറ്ററി പാക്ക് കൂടി വാങ്ങി ഘടിപ്പിച്ചാല് 110 കിലോമീറ്റര് ദൂരം റേഞ്ച് സെറോ പ്ലസിന് ലഭിക്കും. നാലു മുതല് ആറു മണിക്കൂറുകള് വേണം ബാറ്ററി യൂണിറ്റ് ചാര്ജ് ചെയ്യാന്. സ്കൂട്ടറില് നിന്നും ഊരിമാറ്റി കമ്പനി പ്രത്യേകം നല്കുന്ന 220V 50Hz AC ചാര്ജര് ഉപയോഗിച്ചാണ് ബാറ്ററി യൂണിറ്റ് ചാര്ജ് ചെയ്യേണ്ടത്. സ്കൂട്ടറിലെ 800W ബ്രഷ്ലെസ് DC മോട്ടോര് ഈ ഊര്ജ്ജം പങ്കിടും.
Most Read: ജുപിറ്റര് ഗ്രാന്ഡെ എഡിഷനെ ടിവിഎസ് നിര്ത്തി, പകരം കൂടുതല് ഫീച്ചറുകളുമായി ZX എത്തി

മോഡലിന്റെ കരുത്തുത്പാദനം അവന് മോട്ടോര്സ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല് മണിക്കൂറില് 45 കിലോമീറ്റര് വേഗം തൊടാന് സെറോ പ്ലസിന് കഴിയുമെന്ന് കമ്പനി പറയുന്നു. ആദ്യ റൈഡിങ് മോഡില് സ്കൂട്ടറിന്റെ വേഗം 25 കിലോമീറ്റര് വേഗത്തില് പരിമിതപ്പെടും. ബാറ്ററി നില കുറയുന്ന സന്ദര്ഭങ്ങളില് ഈ റൈഡിങ് മോഡാണ് കൂടുതല് പ്രായോഗികം.

രണ്ടാം റൈഡിങ് മോഡില് വേഗം 35 കിലോമീറ്റര് വരെ വര്ധിക്കും. ഓരോ തവണ പ്രവര്ത്തിപ്പിക്കുമ്പോഴും രണ്ടാമത്തെ റൈഡിങ് മോഡിലായിരിക്കും സെറോ പ്ലസ് തുടരുക. മൂന്നാമത്തെ റൈഡിങ് മോഡില് മണിക്കൂറില് 45 കിലോമീറ്ററെന്ന പരമാവധി വേഗം മോഡല് പിന്നിടും. ഇതേസമയം, മൂന്നാം മോഡില് ബാറ്ററി ചാര്ജ് അതിവേഗം നഷ്ടമാവും.
Most Read: ഹീറോയുടെ ലോകത്ത് കെടിഎം കടന്നുവരുമ്പോള് — 125 ഡ്യൂക്ക് റിവ്യു

നിയന്ത്രണ മികവ്
കുഞ്ഞന് വൈദ്യുത സ്കൂട്ടറാണെങ്കിലും സെറോ പ്ലസിന്റെ പ്രകടനക്ഷമത ഓടിക്കുന്നയാളെ അത്ഭുതപ്പെടുത്തും. ബാറ്ററി കൂടാതെ 62 കിലോ മാത്രമേ സ്കൂട്ടറിന് ഭാരമുള്ളൂ. വളവുകളില് വേഗം കുറയ്ക്കാതെതന്നെ ഓടിക്കാമെന്നു സാരം. ഇതേസമയം, ഉയരം കൂടിയ ആളുകള്ക്ക് അവന് സെറോ പ്ലസിലെ ഇരുത്തം ഒരല്പ്പം ബുദ്ധിമുട്ട് സൃഷ്ടിക്കും. ഫ്ളോര്ബോര്ഡിന് ഉയരം കൂടുതലായതിനാല് ഇത്തരക്കാരുടെ കാല്മുട്ടുകള് ഹാന്ഡില്ബാറില് തട്ടാനുള്ള സാധ്യത കൂടും. സെറോ പ്ലസിന്റെ ബ്രേക്കിങ് മികവ് പ്രശംസനീയമാണ്.

സ്കൂട്ടറിന്റെ കുറഞ്ഞ ഭാരം ബ്രേക്കിങ്ങില് വിട്ടുവീഴ്ച്ച ചെയ്യുന്നില്ല. മുന്നില് ഇരട്ട ഫോര്ക്കുകളും പിന്നില് ഇരട്ട ഷോക്ക് അബ്സോര്ബറുകളും സസ്പെന്ഷന് നിറവേറ്റും.
അവന് സെറോ പ്ലസ് വാങ്ങിയാല്
കുറഞ്ഞ വിലയില് വൈദ്യുത സ്കൂട്ടറുകള് യാഥാര്ത്ഥ്യമാക്കാനുള്ള അവന് മോട്ടോര്സിന്റെ ശ്രമങ്ങളില് ഒന്നാണ് സെറോ പ്ലസ്. 65,800 രൂപ ഓണ്റോഡ് വിലയില് സെറോ പ്ലസിനെ ഉപഭോക്താക്കള്ക്ക് വാങ്ങാം. ഓപ്ഷനല് എക്സ്ട്രാ വ്യവസ്ഥയില് രണ്ടാം ബാറ്ററി കൂടി തിരഞ്ഞെടുത്താല് സെറോ പ്ലസിന് വില 85,800 രൂപയായി വര്ധിക്കും. എന്തായാലും വില കുറയ്ക്കാനായി പ്രകടനക്ഷമതയില് വലിയ വിട്ടുവീഴ്ച്ചകള് സ്കൂട്ടറില് കമ്പനി വരുത്തിയിട്ടില്ല. ഇതേസമയം ഉയര്ത്തിയ ഫ്ളോര്ബോര്ഡും കൂടുതല് ചാര്ജിങ് ദൈര്ഘ്യവും സെറോ പ്ലസിന്റെ പോരായ്മയായി ചൂണ്ടിക്കാട്ടാം.