ഹീറോയുടെ ലോകത്ത് കെടിഎം കടന്നുവരുമ്പോള്‍ — 125 ഡ്യൂക്ക് റിവ്യു

കെടിഎം 125 ഡ്യൂക്ക് ഇന്ത്യയില്‍ വരുന്നുണ്ടെന്ന് കഴിഞ്ഞവര്‍ഷമാണ് അഭ്യൂഹമുയര്‍ന്നത്. 2011 മുതല്‍ യൂറോപ്പില്‍ വില്‍പ്പനയുള്ള കുഞ്ഞന്‍ ഡ്യൂക്കിനെ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവരാന്‍ കെടിഎം ഇത്രയുംനാള്‍ ധൈര്യം കാണിച്ചില്ല. വലിയ വില കൊടുത്ത് 125 സിസി ബൈക്കിനെ വാങ്ങാന്‍ ഇന്ത്യക്കാര്‍ തയ്യാറാവില്ലെന്ന് കമ്പനി വാദിച്ചു.

ഹീറോയുടെ ലോകത്ത് കെടിഎം കടന്നുവരുമ്പോള്‍ — 125 ഡ്യൂക്ക് റിവ്യു

പക്ഷെ 200 ഡ്യൂക്കിന്റെ വിജയം കെടിഎമ്മിനെ വീണ്ടും ഇരുത്തി ചിന്തിപ്പിച്ചു. 125 സിസി ശ്രേണിയില്‍ പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്കുകളില്ല. ഉള്ളത് കമ്മ്യൂട്ടര്‍ മോഡലുകള്‍ മാത്രം. ഈ അവസരം മുതലെടുക്കാന്‍ 125 ഡ്യൂക്കിന് കഴിയുമെന്ന വിശ്വാസത്തിലാണ് കെടിഎം. 1.18 ലക്ഷം രൂപ വിലയില്‍ കെടിഎം 125 ഡ്യൂക്ക് വില്‍പ്പനയ്ക്കു വരുമ്പോള്‍ പ്രതീക്ഷകളും നിരാശകളും പരിശോധിക്കാം.

ഹീറോയുടെ ലോകത്ത് കെടിഎം കടന്നുവരുമ്പോള്‍ — 125 ഡ്യൂക്ക് റിവ്യു

രൂപകല്‍പന

പതിവു 125 സിസി ബൈക്ക് സങ്കല്‍പ്പങ്ങള്‍ തിരുത്തിക്കുറിച്ചാണ് 125 ഡ്യൂക്ക് വില്‍പ്പനയ്ക്കു അണിനിരക്കുന്നത്. പൂര്‍ണ നെയ്ക്കഡ് ഗണത്തില്‍പ്പെടും കെടിഎമ്മിന്റെ ബേബി ഡ്യൂക്ക്. 200 ഡ്യൂക്കിന്റെ സ്വാധീനം ഡിസൈനില്‍ തെളിഞ്ഞു കാണാം. ഷാസിയും സസ്‌പെന്‍ഷനും ടയറുകളും ബോഡി പാനലുകളുമെല്ലാം 200 ഡ്യൂക്കില്‍ നിന്ന് കമ്പനി പങ്കിടുന്നു.

ഹീറോയുടെ ലോകത്ത് കെടിഎം കടന്നുവരുമ്പോള്‍ — 125 ഡ്യൂക്ക് റിവ്യു

മുന്നില്‍ 43 mm WP അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ക്കിടയിലാണ് ഹെഡ്‌ലാമ്പിന്റെ സ്ഥാനം. ഹെഡ്‌ലാമ്പ് ഹാലോജന്‍ യൂണിറ്റാണ്. അതേസമയം രാജ്യാന്തര മോഡലില്‍ എല്‍ഇഡി യൂണിറ്റാണ് കമ്പനി നല്‍കുന്നത്. ഹെഡ്‌ലാമ്പിന് മുകളിലെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ മുതിര്‍ന്ന 200 ഡ്യൂക്കിനെ ഓര്‍മ്മപ്പെടുത്തും.

ഹീറോയുടെ ലോകത്ത് കെടിഎം കടന്നുവരുമ്പോള്‍ — 125 ഡ്യൂക്ക് റിവ്യു

'റെഡി ടു റേസ്' എന്ന കമ്പനിയുടെ മുദ്രാവാക്യമാണ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നപക്ഷം റൈഡറെ സ്വാഗതം ചെയ്യുക. സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍ വിവരങ്ങളെല്ലാം ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ലഭ്യമാക്കും. ഗിയര്‍നില വെളിപ്പെടുത്തുന്ന ഇന്‍ഡിക്കേറ്ററിന് പുറമെ പ്രത്യേക ഗിയര്‍ഷിഫ്റ്റ് ലൈറ്റും ബൈക്കിലുണ്ട്.

ഹീറോയുടെ ലോകത്ത് കെടിഎം കടന്നുവരുമ്പോള്‍ — 125 ഡ്യൂക്ക് റിവ്യു

വശങ്ങളില്‍ ട്രെല്ലിസ് ഫ്രെയിമാണ് മുഖ്യാകര്‍ഷണം. 125 ഡ്യൂക്കിന് സ്‌പോര്‍ടി ഭാവം പകരുന്നതില്‍ ട്രെല്ലിസ് ഫ്രെയിമിന് ചെറുതല്ലാത്ത പങ്കുണ്ട്. 200 ഡ്യൂക്കിന് സമാനമായി 10.2 ലിറ്റര്‍ ഇന്ധനശേഷി മോഡല്‍ കുറിക്കും. 40 കിലോമീറ്ററോളം മൈലേജാണ് കെടിഎം 125 ഡ്യൂക്ക് കാഴ്ച്ചവെക്കുന്നത്.

Most Read: ഇന്റര്‍സെപ്റ്റര്‍ 650 റിവ്യു— കളഞ്ഞുപോയ ആധുനിക മുഖം തിരിച്ചുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഹീറോയുടെ ലോകത്ത് കെടിഎം കടന്നുവരുമ്പോള്‍ — 125 ഡ്യൂക്ക് റിവ്യു

മേല്‍ത്തരം ഘടകങ്ങള്‍ കൊണ്ടാണ് സീറ്റ് നിര്‍മ്മിതി. സ്‌പോര്‍ട്‌സ് ബൈക്ക് കുടുംബത്തില്‍ നിന്നുള്ള നെയ്ക്കഡ് ബൈക്കായിട്ടുകൂടി സുഖകരമായ യാത്ര ഉറപ്പുവരുത്താന്‍ ബേബി ഡ്യൂക്കിന് കഴിയുന്നുണ്ട്. ക്രമീകരിക്കാവുന്ന 60 mm മോണോഷോക്ക് പിറകില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ഇത്രയും വിശേഷങ്ങള്‍ മാത്രം മതി 125 സിസി ശ്രേണിയില്‍ കെടിഎം 125 ഡ്യൂക്കിന് താരപരിവേഷം ലഭിക്കാന്‍.

ഹീറോയുടെ ലോകത്ത് കെടിഎം കടന്നുവരുമ്പോള്‍ — 125 ഡ്യൂക്ക് റിവ്യു

എഞ്ചിന്‍ മികവും പ്രകടനക്ഷമതയും

കെടിഎം 125 ഡ്യൂക്കിലുള്ള 124.7 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 9,250 rpm -ല്‍ 14.3 bhp കരുത്തും 8,000 rpm -ല്‍ 12 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അതായത് കരുത്തിന്റെ കാര്യത്തില്‍ 150 സിസി ശ്രേണിയിലെ പല പ്രീമിയം ബൈക്കുകളുമായും ബേബി ഡ്യൂക്ക് മത്സരിക്കുമെന്ന് സാരം.

ഹീറോയുടെ ലോകത്ത് കെടിഎം കടന്നുവരുമ്പോള്‍ — 125 ഡ്യൂക്ക് റിവ്യു

ലിക്വിഡ് കൂളിംഗ് ശേഷി എഞ്ചിനുണ്ട്. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. 90 കിലോമീറ്റര്‍ വേഗം പെട്ടെന്ന് കൈവരിക്കുമെങ്കിലും നൂറു കിലോമീറ്റര്‍ തൊടാന്‍ ബൈക്ക് ചെറിയ കാലതാമസം കുറിക്കും. മണിക്കൂറില്‍ 120 കിലോമീറ്ററാണ് പരമാവധി വേഗം.

ഹീറോയുടെ ലോകത്ത് കെടിഎം കടന്നുവരുമ്പോള്‍ — 125 ഡ്യൂക്ക് റിവ്യു

മുന്‍ ടയറില്‍ 300 mm ഡിസ്‌ക്കും പിന്‍ ടയറില്‍ 230 mm ഡിസ്‌ക്കും വേഗം നിയന്ത്രിക്കാനുണ്ട്. ഇതിനുപുറമെ ബോഷ് നിര്‍മ്മിത ഒറ്റ ചാനല്‍ എബിഎസിന്റെ പിന്തുണയും ബേബി ഡ്യൂക്ക് അവകാശപ്പെടും.

Most Read: കാറായാലും ബൈക്കായാലും മോഡിഫിക്കേഷന്‍ കുറ്റകരമെന്ന് സുപ്രീംകോടതി

ഹീറോയുടെ ലോകത്ത് കെടിഎം കടന്നുവരുമ്പോള്‍ — 125 ഡ്യൂക്ക് റിവ്യു

കെടിഎം 125 ഡ്യൂക്ക് വാങ്ങിയാല്‍

1.18 ലക്ഷം രൂപയാണ് കെടിഎം 125 ഡ്യൂക്കിന് ഇന്ത്യയില്‍ വില. ശ്രേണിയിലെ മറ്റു മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബേബി ഡ്യൂക്ക് ചിലവുകൂടിയ ബൈക്കാണെന്ന് സമ്മതിക്കാതെ തരമില്ല. എന്നാല്‍ പ്രാരംഭ സ്‌പോര്‍ട് ബൈക്ക് ആഗ്രഹിക്കുന്നവര്‍ക്ക് വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച മോഡലാണിത്.

ഹീറോയുടെ ലോകത്ത് കെടിഎം കടന്നുവരുമ്പോള്‍ — 125 ഡ്യൂക്ക് റിവ്യു

ശ്രേണിയില്‍ കെടിഎം 125 ഡ്യൂക്കിനോട് നേരിട്ടു മത്സരിക്കുന്ന ഒരു മോഡല്‍പോലും നിലവിലില്ല. പ്രകനടക്ഷമത വിലയിരുത്തിയാല്‍ ബജാജ് പള്‍സര്‍ NS200, സുസുക്കി ജിക്‌സര്‍ FI, ടിവിഎസ് അപാച്ചെ RTR 200 4V എന്നിവരുമായാണ് ബേബി ഡ്യൂക്കിന്റെ അങ്കം.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #bike review #review
English summary
KTM 125 Duke First Ride Review. Read in Malayalam.
Story first published: Friday, January 11, 2019, 14:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X