YouTube

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍, പുതിയ ഇലക്ട്രിക്ക് ബൈക്കുമായി ഗുഗു എനര്‍ജി

മുഖ്യധാരാ നിര്‍മ്മാതാക്കളെക്കാള്‍ ചെറുകിട സ്റ്റാര്‍ട്ടപ് കമ്പനികള്‍ വൈദ്യുത ഇരുചക്ര വാഹന വിപണിയില്‍ കടന്നുവരികയാണ്. ഏഥര്‍, അവന്‍ മോട്ടോര്‍സ് കമ്പനികളുടെ ചുവടുപിടിച്ച് കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുതിയ സ്റ്റാര്‍ട്ടപ് കമ്പനി ഗുഗു എനര്‍ജി, തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് ബൈക്കിനെ വിപണിയില്‍ അവതരിപ്പിച്ചു. ഗുഗു R-SUV എന്ന പേരില്‍ എത്തിയിരിക്കുന്ന മോഡല്‍, സ്‌കൂട്ടറിന്റെയും ബൈക്കിന്റെയും സ്വഭാവ സവിശേഷതകള്‍ അവകാശപ്പെടും.

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍, പുതിയ ഇലക്ട്രിക്ക് ബൈക്കുമായി ഗുഗു എനര്‍ജി

പ്രധാനമായും ഓഫ്‌റോഡ് സാഹസങ്ങള്‍ക്കായാണ് R-SUV മോഡലിനെ കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്. വില, ബാറ്ററി റേഞ്ച് എന്നിവ അടിസ്ഥാനപ്പെടുത്തി രണ്ടു വകഭേദങ്ങള്‍ മോഡലിലുണ്ട്. 1.25 ലക്ഷം രൂപയാണ് പ്രാരംഭ മോഡലിന് വില. ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ ദൂരം ബൈക്കോടും.

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍, പുതിയ ഇലക്ട്രിക്ക് ബൈക്കുമായി ഗുഗു എനര്‍ജി

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കുറിക്കാന്‍ മോഡലിന് ആറര സെക്കന്‍ഡുകള്‍ മതിയെന്ന് കമ്പനി പറയുന്നു. മണിക്കൂറില്‍ നൂറ് കിലോമീറ്ററാണ് പ്രാരംഭ R-SUV -യുടെ പരമാവധി വേഗം. അരമണിക്കൂര്‍ കൊണ്ട് എണ്‍പതു ശതമാനം ചാര്‍ജ് നേടാന്‍ ബാറ്ററി സംവിധാനത്തിന് ശേഷിയുണ്ട്.

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍, പുതിയ ഇലക്ട്രിക്ക് ബൈക്കുമായി ഗുഗു എനര്‍ജി

ഉയര്‍ന്ന R-SUV -യുടെ കാര്യമെടുത്താല്‍ മൂന്നുലക്ഷം രൂപയ്ക്കാണ് മോഡല്‍ വില്‍പ്പനയ്ക്ക് അണിനിരക്കുന്നത്. ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ദൂരം ബൈക്കോടും. മൂന്നു സെക്കന്‍ഡുകള്‍ കൊണ്ടു നൂറു കിലോമീറ്റര്‍ വേഗം തൊടുന്ന മോഡലിന്റെ പരമാവധി വേഗം, മണിക്കൂറില്‍ 145 കിലോമീറ്റര്‍.

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍, പുതിയ ഇലക്ട്രിക്ക് ബൈക്കുമായി ഗുഗു എനര്‍ജി

ഗുഗു എനര്‍ജിയുടെ പൂനെ കേന്ദ്രത്തില്‍ നിന്നാണ് പുതിയ R-SUV -യുടെ രൂപകല്‍പ്പന. നിര്‍മ്മാണം കോയമ്പത്തൂരിലെ ശാലയില്‍ നിന്നും. ക്രോസ്ഓവര്‍ ബൈക്കെന്ന വിശേഷണം വൈദ്യുത ശ്രേണിയില്‍ R-SUV -യുടെ മാറ്റുകൂട്ടും. ഒരുപിടി ആധുനിക സംവിധാനങ്ങളോടെയാണ് മോഡലിനെ കമ്പനി പുറത്തിറക്കുന്നത്.

Most Read: ആക്ടിവ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു, ഉത്പാദനം 20 ശതമാനം വെട്ടിക്കുറച്ച് ഹോണ്ട

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍, പുതിയ ഇലക്ട്രിക്ക് ബൈക്കുമായി ഗുഗു എനര്‍ജി

5.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനം ബൈക്കിന്റെ മുഖ്യാകര്‍ഷണമാവുന്നു. ബില്‍ട്ട് ഇന്‍ മാപ്പുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന്റെ ഭാഗമായുണ്ട്. ജിപിഎസ്, വെഹിക്കിള്‍ ഡയഗ്നോസ്റ്റിക്, തത്സമയ ട്രാഫിക്ക് നില, ആപ്പ് കണക്ടിവിറ്റി, ബാറ്ററി നില തുടങ്ങിയ വിവരങ്ങള്‍ ഡിസ്‌പ്ലേ വെളിപ്പെടുത്തും.

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍, പുതിയ ഇലക്ട്രിക്ക് ബൈക്കുമായി ഗുഗു എനര്‍ജി

സ്മാര്‍ട്ട്‌ഫോണ്‍ കണക്കെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ സാധ്യമാണെന്നതും R-SUV -യുടെ പ്രത്യേകതയാണ്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ മുഖേന ബൈക്കിന് തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ ലഭിക്കുമെന്ന് ഗുഗു എനര്‍ജി പറയുന്നു. 28 ലിറ്ററാണ് മോഡലിന്റെ സ്‌റ്റോറേജ് ശേഷി. എല്‍ഇഡി ഹെഡ്‌ലാമ്പും ഒറ്റ ചാനല്‍ എബിഎസുള്ള ഡിസ്‌ക്ക് ബ്രേക്കുകളും മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും.

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍, പുതിയ ഇലക്ട്രിക്ക് ബൈക്കുമായി ഗുഗു എനര്‍ജി

രാജ്യത്തെ പ്രചാരമേറിയ യാത്രാ മാര്‍ഗ്ഗങ്ങളിലെല്ലാം അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. R-SUV -യുടെ പ്രീബുക്കിങ് ഗുഗു എനര്‍ജി ആരംഭിച്ചു. അയ്യായിരത്തില്‍പ്പരം ബുക്കിങ്ങുകള്‍ ഇതിനകം മോഡലിന് ലഭിച്ചെന്ന് കമ്പനി വ്യക്തമാക്കി.

Most Read: ഓടിക്കൊണ്ടിരുന്ന അപ്പാച്ചെയ്ക്ക് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് — വീഡിയോ

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍, പുതിയ ഇലക്ട്രിക്ക് ബൈക്കുമായി ഗുഗു എനര്‍ജി

വൈദ്യുത ഇരുചക്ര വാഹന നിരയില്‍ ഏഥര്‍ 450 സ്‌കൂട്ടറുമായാണ് ഗുഗു R-SUV -യുടെ പ്രധാന അങ്കം. ഒറ്റ ചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഏഥര്‍ 450 -ക്ക് കഴിയും. നിലവില്‍ 1.28 ലക്ഷം രൂപയാണ് ഏഥര്‍ 450 -ക്ക് വിപണിയില്‍ വില.

Most Read Articles

Malayalam
English summary
Gugu Energy Reveals First Electric Motorcycle. Read in Malayalam.
Story first published: Wednesday, April 17, 2019, 13:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X