ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2014 -ല്‍ പ്രദര്‍ശിപ്പിച്ച പ്രെജക്ട് ലൈവ്വയര്‍ കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം.

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

അമേരിക്കയിലെ ഹാര്‍ലി മ്യൂസിയത്തില്‍ കമ്പനിയുടെ 115 -ാം വാര്‍ഷിക ആഘോഷ വേളയിലാണ് ലൈവ്‌വയര്‍ ഇലക്ട്രിക്കിന്റെ പ്രൊഡക്ഷന്‍ മോഡല്‍ കമ്പനി അവതരിപ്പിച്ചത്. തനത് കരുത്തുറ്റ സ്പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ആദ്യ ഇലക്ട്രിക് ബൈക്കിനെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

അടുത്തിടെ വാഹനത്തിന്റെ ടീസര്‍ കമ്പനി പുറത്തു വിട്ടിരുന്നു. പിന്നാലെ കമ്പനി വെബ്‌സൈറ്റിലും മോഡല്‍ സ്ഥാനം പിടിച്ചു. എന്നാല്‍ ബൈക്കിനായുള്ള ബുക്കിങ് സംബന്ധിച്ച് വിവരങ്ങളൊന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

ലൈം ഗ്രീന്‍, ഓറഞ്ച്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. അഞ്ച് വര്‍ഷത്തിലെറെയായി ബൈക്കിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ട്. നാളെ മോഡലിനെ വിപണിയില്‍ അവതരിപ്പിക്കുമെങ്കിലും ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തുകയുള്ളു.

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന EICMA മോട്ടോര്‍ഷേയിലാണ് ലൈവ്വയറിനെ കമ്പനി പ്രദര്‍ശിപ്പിച്ചത്. ആദ്യ ഗിയര്‍ലെസ് വാഹനം കൂടിയാണിത്. ക്ലച്ചും ഗിയറുമില്ല, ആക്സലറേറ്റര്‍ മാത്രം നിയന്ത്രിച്ച് വാഹനം ഓടിക്കാമെന്നാണ് റിപ്പോര്‍ട്ട്.

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

കഴിഞ്ഞ മാസമാണ് ഹാര്‍ലി ഡേവിഡ്‌സണിന്റെ ലൈവ്വയര്‍ മോഡലിനെ കമ്പനി അമേരിക്കന്‍ വിപണിയില്‍ എത്തിയത്. ലൈവ്‌വയര്‍ ഇലക്ട്രിക്ക് ബൈക്കിന് അമേരിക്കയില്‍ 29,799 ഡോളറാണ് (ഏകദേശം 12 ലക്ഷം രൂപ) വില.

Most Read:ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ മോഡലിന് വില കുറയുമെന്ന് കമ്പനി അറിയിച്ചു. ഒറ്റചാര്‍ജില്‍ പരമാവധി 235 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ലൈവ്‌വയറിന് സാധിക്കും. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയും ബൈക്കിന്റെ സവിശേഷതകളാണ്.

Most Read:പുനരുദ്ധാരണം പ്രാപിച്ച് നിരത്തിലെത്തിയെങ്കിലും തുരുമ്പ് വിട്ടു മാറാതെ ജാവ

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

എച്ച്-ഡി കണക്റ്റ് സംവിധാനം വഴി മൊബൈല്‍ ആപ്പിലൂടെ ബാറ്ററി ചാര്‍ജ്, സര്‍വ്വീസ് റിമൈന്‍ഡര്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉപഭോക്താവിന് ലഭിക്കും. 17 ഇഞ്ചാണ് വീലിലാണ് ലൈവ്വയറില്‍ നല്‍കിയിരിക്കുന്നത്. മുന്നില്‍ 300 mm ട്വിന്‍ ഡിസ്‌കും പിന്നില്‍ 260 mm ഡിസ്‌ക് ബ്രേക്കുമാണ്.

Most Read:ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെഷന്‍. ടാങ്കിന് മുകളിലാണ് ലൈവ്‌വയറിന്റെ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത്. 249 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ് എബിഎസ്, ഡ്രാഗ്-ടോര്‍ക്ക് സ്ലിപ്പ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങളും ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

15.5 kWh ബാറ്ററിയാണ് ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വഴി 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം. ഒരു മണിക്കൂറിനുള്ളില്‍ 100 ശതമാനം തികയ്ക്കാമെന്നും കമ്പനി അറിയിച്ചു.

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

അതേസമയം സ്റ്റാന്റേര്‍ഡ് എസി വാള്‍ ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 12.5 മണിക്കൂര്‍ സമയമെടുക്കും. 103.5 bhp പവറും 116 Nm torque ഉം നല്‍കുന്ന ഓള്‍ ഇലക്ട്രിക് മോട്ടോറാണ് ലൈവ്‌വയറിന്റെ കരുത്ത്.

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3 മുതല്‍ 3.5 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 177 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. ഡ്രൈവിങ്ങ് കൂടുതല്‍ എളുപ്പമാക്കാന്‍ ഏഴ് തരത്തിലുള്ള മള്‍ട്ടി റൈഡ് മോഡ് ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

More from DriveSpark

Article Published On: Monday, August 26, 2019, 14:45 [IST]
English summary
Harley Davidson LiveWire to be unveiled in India tomorrow. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X