ലൈവ്‌വെയറിന്റെ ഉത്പാദനവും വില്‍പ്പനയും പുനരാരംഭിച്ച് ഹാര്‍ലി

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ ബൈക്കിന്റെ ഉത്പാദനവും വിതരണവും കമ്പനി നിര്‍ത്തിവെച്ചിരുന്നു.

ലൈവ്‌വെയറിന്റെ ഉത്പാദനവും വില്‍പ്പനയും പുനരാരംഭിച്ച് ഹാര്‍ലി

എന്നാല്‍ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ച് ഉത്പാദനം പുനരാരംഭിച്ചതായി കമ്പനി വ്യക്തമാക്കി. ചാര്‍ജിങ് സംബന്ധമായ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ബൈക്കിന്റെ ഉത്പാദനവും, വില്‍പ്പനയും നിര്‍ത്തിവെച്ചിരുന്നത്. വീടുകളില്‍ കുറഞ്ഞ വോള്‍ട്ടേജ് പ്ലഗ് പോയിന്റിലൂടെ ചാര്‍ജ് ചെയ്യുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ പ്രശ്‌നം പരിഹരിച്ചെന്നാണ് റിപ്പോര്‍ട്ട്.

ലൈവ്‌വെയറിന്റെ ഉത്പാദനവും വില്‍പ്പനയും പുനരാരംഭിച്ച് ഹാര്‍ലി

പരിശോധനയില്‍ ഒരു യൂണിറ്റിനു മാത്രമാണ് പ്രശ്‌നം ഉള്ളതായി കണ്ടെത്തിയത്. ഇതിന്റെ പ്രശ്‌നം പരിഹരിച്ചെന്നും കമ്പനി അറിയിച്ചു. ഇതിന് പിന്നാലെയാണ് ബൈക്കിന്റെ ഉത്പാദനവും വിതരണവും കമ്പനി പുനരാരംഭിച്ചത്.

ലൈവ്‌വെയറിന്റെ ഉത്പാദനവും വില്‍പ്പനയും പുനരാരംഭിച്ച് ഹാര്‍ലി

ഹാര്‍ലിയുടെ തനത് കരുത്തുറ്റ സ്‌പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ആദ്യ ഇലക്ട്രിക് ബൈക്കിനെയും ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2020 -ന്റെ തുടക്കത്തില്‍ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ലൈവ്‌വെയറിന്റെ ഉത്പാദനവും വില്‍പ്പനയും പുനരാരംഭിച്ച് ഹാര്‍ലി

അന്തരാഷ്ട്ര വിപണികളില്‍ 2019 സെപ്തംബര്‍ 27 മുതല്‍ ഉപഭോക്താക്കള്‍ക്ക് വാഹനം കൈമാറി തുടങ്ങുകയും ചെയ്തു. 29,799 ഡോളറാണ് ആഭ്യന്തര വിപണികളില്‍ ലൈവ്‌വെയറിന് വില. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ 40 ലക്ഷം 50 ലക്ഷം രൂപ വരെ ബൈക്കിന് വില പ്രതീക്ഷിക്കാം.

ലൈവ്‌വെയറിന്റെ ഉത്പാദനവും വില്‍പ്പനയും പുനരാരംഭിച്ച് ഹാര്‍ലി

235 കിലോമീറ്റര്‍ മൈലേജാണ് മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 15.5 kWh ബാറ്ററിയാണ് കമ്പനി ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 103 bhp പവറും 116 Nm torque ഉം ഈ ബാറ്ററി ഉത്പാദിപ്പിക്കും. 2014 -ല്‍ പ്രദര്‍ശിപ്പിച്ച പ്രെജക്ട് ലൈവ്‌വെയര്‍ കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണവും.

ലൈവ്‌വെയറിന്റെ ഉത്പാദനവും വില്‍പ്പനയും പുനരാരംഭിച്ച് ഹാര്‍ലി

അമേരിക്കയിലെ ഹാര്‍ലി മ്യൂസിയത്തില്‍ കമ്പനിയുടെ 115 -ാം വാര്‍ഷിക ആഘോഷ വേളയിലാണ് ലൈവ്‌വെയര്‍ ഇലക്ട്രിക്കിന്റെ പ്രൊഡക്ഷന്‍ മോഡല്‍ കമ്പനി അവതരിപ്പിച്ചത്. നിരവധി ഫീച്ചറുകളും കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read: ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ലൈവ്‌വെയറിന്റെ ഉത്പാദനവും വില്‍പ്പനയും പുനരാരംഭിച്ച് ഹാര്‍ലി

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും വാഹനത്തിന്റെ സവിശേഷതയാണ്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എല്‍ഇഡി സംവിധാനത്തോടെയാണ് എത്തിയിരിക്കുന്നത്. ടാങ്കിന് മുകളിലാണ് ബൈക്കിന്റെ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത്.

Most Read: ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില വെളിപ്പെടുത്താതെ ബജാജ്

ലൈവ്‌വെയറിന്റെ ഉത്പാദനവും വില്‍പ്പനയും പുനരാരംഭിച്ച് ഹാര്‍ലി

ഡ്യുവല്‍ സിറ്റ് ഘടനയോടെയാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. റിയര്‍ സീറ്റ് സ്‌പോര്‍ട്ടി ഭാവം തരുന്നതിന്നായി അല്പം ഉയര്‍ത്തിയാണ് കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയും ബൈക്കിന്റെ സവിശേഷതകളാണ്.

Most Read: വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് എൻ‌ടോർഖ് 125

ലൈവ്‌വെയറിന്റെ ഉത്പാദനവും വില്‍പ്പനയും പുനരാരംഭിച്ച് ഹാര്‍ലി

സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ് എബിഎസ്, ഡ്രാഗ്-ടോര്‍ക്ക് സ്ലിപ്പ് കണ്‍ട്രോള്‍ (DSCS) തുടങ്ങിയ സംവിധാനങ്ങളും ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 17 ഇഞ്ചാണ് വീലിലാണ് ലൈവ്വെയറില്‍ നല്‍കിയിരിക്കുന്നത്. മുന്നില്‍ 300 mm ട്വിന്‍ ഡിസ്‌കും പിന്നില്‍ 260 mm ഡിസ്‌ക് ബ്രേക്കുമാണ്.

ലൈവ്‌വെയറിന്റെ ഉത്പാദനവും വില്‍പ്പനയും പുനരാരംഭിച്ച് ഹാര്‍ലി

3 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും നൂറ് കിലോമിറ്ററിലേക്ക് വാഹനത്തിന് കുതിക്കാന്‍. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെഷന്‍. ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വഴി 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം. ഒരു മണിക്കൂറിനുള്ളില്‍ 100 ശതമാനം തികയ്ക്കാമെന്നും കമ്പനി അറിയിച്ചു.

ലൈവ്‌വെയറിന്റെ ഉത്പാദനവും വില്‍പ്പനയും പുനരാരംഭിച്ച് ഹാര്‍ലി

അതേസമയം സ്റ്റാന്റേര്‍ഡ് എസി വാള്‍ ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 12 മണിക്കൂര്‍ സമയമെടുക്കുമെന്നും കമ്പനി അറിയിച്ചു. മണിക്കൂറില്‍ 177 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. ഡ്രൈവിങ്ങ് കൂടുതല്‍ എളുപ്പമാക്കാന്‍ ഏഴ് തരത്തിലുള്ള മള്‍ട്ടി റൈഡ് മോഡ് ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലൈവ്‌വെയറിന്റെ ഉത്പാദനവും വില്‍പ്പനയും പുനരാരംഭിച്ച് ഹാര്‍ലി

ഗിയര്‍ലെസ് വാഹനം കൂടിയാണിത്. ക്ലച്ചും ഗിയറുമില്ല, ആക്‌സലറേറ്റര്‍ മാത്രം നിയന്ത്രിച്ച് വാഹനം ഓടിക്കാം. എച്ച്-ഡി കണക്റ്റ് സംവിധാനം വഴി മൊബൈല്‍ ആപ്പിലൂടെ ബാറ്ററി ചാര്‍ജ്, സര്‍വ്വീസ് റിമൈന്‍ഡര്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉപഭോക്താവിന് ലഭിക്കും.

Most Read Articles

Malayalam
English summary
Harley-Davidson restarts production of LiveWire electric motorcycle. Read more in Malayalam.
Story first published: Tuesday, October 22, 2019, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more