ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില വെളിപ്പെടുത്താതെ ബജാജ്

ഏറെ പ്രതീക്ഷയോടെയാണ് തങ്ങളുടെ നിരയിലെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ബജാജ് വിപണിയില്‍ അവതരിപ്പിച്ചത്. പഴയ ചേതക് സ്‌കൂട്ടറിനെപ്പോലെ തന്നെ പുതിയ ഇലക്ട്രിക്ക് ചേതക്കിനെയും ഉപഭോക്താക്കള്‍ ഏറ്റെടുക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില വെളിപ്പെടുത്താതെ ബജാജ്

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കി ബജാജ് 1972 -ല്‍ പുറത്തിറക്കിയ സ്‌കൂട്ടറിന് ഇന്ത്യയിലെ ജനപ്രീയ വാഹനമാകാന്‍ അധിക സമയം ഒന്നും തന്നെ വേണ്ടിവന്നില്ല. ബുക്ക് ചെയ്താല്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയും ആ നാളുകളില്‍ ഉണ്ടായിരുന്നു.

ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില വെളിപ്പെടുത്താതെ ബജാജ്

എന്നാല്‍ 2006 -ല്‍ ചേതക് സ്‌കൂട്ടറിനെ ബജാജ് വിപണിയില്‍ നിന്നും പിന്‍വലിച്ചു. അപ്പോഴും ചേതക്ക് വാങ്ങാന്‍ ആളുകള്‍ എത്തിയിരുന്നു എന്നതാണ് മറ്റൊരു സത്യം. ചേതക്കിന് ഇപ്പോഴും ആവശ്യക്കാര്‍ ഉണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ടാകണം പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ചേതക് എന്ന പേരില്‍ കമ്പനി വീണ്ടും വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില വെളിപ്പെടുത്താതെ ബജാജ്

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ബജാജ് വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വില സംബന്ധിച്ച് ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ഇതു തന്നെയാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നതും. ജനുവരിയിലാണ് സ്‌കൂട്ടറിനെ വിപണിയില്‍ എത്തിക്കുക.

ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില വെളിപ്പെടുത്താതെ ബജാജ്

അന്ന് മാത്രമേ സ്‌കൂട്ടറിന്റെ വില സംബന്ധിച്ച് എന്തെങ്കിലും സൂചന ലഭിക്കുകയുള്ളു. എന്നാല്‍ 1.50 ലക്ഷം രൂപയില്‍ താഴെയായിരിക്കും സ്‌കൂട്ടറിന് വിലയെന്നാണ് റിപ്പോര്‍ട്ട്. 1.10 ലക്ഷം രൂപ മുതല്‍ 1.30 ലക്ഷം രൂപ വരെ സ്‌കൂട്ടറിന് വില പ്രതീക്ഷിക്കാം.

ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില വെളിപ്പെടുത്താതെ ബജാജ്

എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. 2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്.

ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില വെളിപ്പെടുത്താതെ ബജാജ്

പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതേ പേരില്‍ അവതരിപ്പിക്കുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന.

Most Read: തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി

ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില വെളിപ്പെടുത്താതെ ബജാജ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉള്‍പ്പെടെ ഉന്നത സാങ്കേതിക സംവിധാനങ്ങളോടെ ആയിരിക്കും ബജാജ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ എത്തുക. ആറ് നിറങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്.

Most Read: ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില വെളിപ്പെടുത്താതെ ബജാജ്

സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അതേസമയം ഇതിലെ ഇലക്ട്രിക്ക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ബജാജ് വ്യക്തമാക്കിയിട്ടില്ല. സിറ്റി, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും.

Most Read: ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില വെളിപ്പെടുത്താതെ ബജാജ്

ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന സ്റ്റോറേജ്, വളഞ്ഞ ബോഡി പാനലുകള്‍ എന്നിവയാണ് ഇലക്ട്രിക്ക് ചേതകില്‍ ലഭിക്കുന്ന ഫീച്ചറുകള്‍.

ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില വെളിപ്പെടുത്താതെ ബജാജ്

പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസും സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയേക്കാം. വിഭജിച്ച രീതിയിലാണ് പുറകിലെ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്ലാസിക്ക് അനുഭൂതി പകരുന്ന ഇന്‍ട്രമന്റ് കണ്‍സോളാണ് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്ത് നിരവധി കണക്റ്റഡ് ഫീച്ചേഴ്സും സ്‌കൂട്ടറിലുണ്ട്.

ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില വെളിപ്പെടുത്താതെ ബജാജ്

വിപണിയില്‍ ഓകിനാവ സ്‌കൂട്ടറുകള്‍, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍. ബംഗളൂരു, പുനെ തുടങ്ങിയ സ്ഥലങ്ങളിലാകും ആദ്യം ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുക. 2020 ജനുവരിയോടെ സ്‌കൂട്ടറിന്റെ വില്‍പ്പന ആരംഭിക്കും.

More from DriveSpark

Article Published On: Monday, October 21, 2019, 17:56 [IST]
English summary
Bajaj Chetak electric-scooter expected price. Read more in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X