ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. കമ്പനി തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ വ്യക്തമായ കാരണം കമ്പനി വെളിപ്പെടുക്കിയിട്ടില്ല.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

ചാര്‍ജിങ് സംബന്ധമായ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ബൈക്കിന്റെ ഉത്പാദനവും, വില്‍പ്പനയും നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വീടുകളില്‍ കുറഞ്ഞ വോള്‍ട്ടേജ് പ്ലഗ് പോയിന്റിലൂടെ ചാര്‍ജ് ചെയ്യുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പങ്കുവെച്ചിട്ടില്ല.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

ഹാര്‍ലിയുടെ തനത് കരുത്തുറ്റ സ്പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ആദ്യ ഇലക്ട്രിക് ബൈക്കിനെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2020 -ന്റെ തുടക്കത്തില്‍ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

അന്തരാഷ്ട്ര വിപണികളില്‍ 2019 സെപ്തംബര്‍ 27 മുതല്‍ ഉപഭോക്താക്കള്‍ക്ക് വാഹനം കൈമാറി തുടങ്ങിയിരുന്നു. 29,799 ഡോളറാണ് ആഭ്യന്തര വിപണികളില്‍ ലൈവ്‌വെയറിന് വില. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ 40 ലക്ഷം 50 ലക്ഷം രൂപ വരെ ബൈക്കിന് വില പ്രതീക്ഷിക്കാം.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

235 കിലോമീറ്റര്‍ മൈലേജാണ് മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 15.5 kWh ബാറ്ററിയാണ് കമ്പനി ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 103 bhp പവറും 116 Nm torque ഉം ഈ ബാറ്ററി ഉത്പാദിപ്പിക്കും. 2014 -ല്‍ പ്രദര്‍ശിപ്പിച്ച പ്രെജക്ട് ലൈവ്‌വെയര്‍ കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

അമേരിക്കയിലെ ഹാര്‍ലി മ്യൂസിയത്തില്‍ കമ്പനിയുടെ 115 -ാം വാര്‍ഷിക ആഘോഷ വേളയിലാണ് ലൈവ്‌വെയര്‍ ഇലക്ട്രിക്കിന്റെ പ്രൊഡക്ഷന്‍ മോഡല്‍ കമ്പനി അവതരിപ്പിച്ചത്. നിരവധി ഫീച്ചറുകളും കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയ്ല്‍ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും വാഹനത്തിന്റെ സവിശേഷതയാണ്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എല്‍ഇഡി സംവിധാനത്തോടെയാണ് എത്തിയിരിക്കുന്നത്. ടാങ്കിന് മുകളിലാണ് ബൈക്കിന്റെ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത്.

Most Read: ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയര്‍; വീഡിയോ

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

ഡ്യുവല്‍ സിറ്റ് ഘടനയോടെയാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. റിയര്‍ സീറ്റ് സ്പോര്‍ട്ടി ഭാവം തരുന്നതിന്നായി അല്പം ഉയര്‍ത്തിയാണ് കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയും ബൈക്കിന്റെ സവിശേഷതകളാണ്.

Most Read: ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ് എബിഎസ്, ഡ്രാഗ്-ടോര്‍ക്ക് സ്ലിപ്പ് കണ്‍ട്രോള്‍ (DSCS) തുടങ്ങിയ സംവിധാനങ്ങളും ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 17 ഇഞ്ചാണ് വീലിലാണ് ലൈവ്‌വെയറില്‍ നല്‍കിയിരിക്കുന്നത്. മുന്നില്‍ 300 mm ട്വിന്‍ ഡിസ്‌കും പിന്നില്‍ 260 mm ഡിസ്‌ക് ബ്രേക്കുമാണ്.

Most Read: ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

3 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും നൂറ് കിലോമിറ്ററിലേക്ക് വാഹനത്തിന് കുതിക്കാന്‍. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെഷന്‍. ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വഴി 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം. ഒരു മണിക്കൂറിനുള്ളില്‍ 100 ശതമാനം തികയ്ക്കാമെന്നും കമ്പനി അറിയിച്ചു.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

അതേസമയം സ്റ്റാന്റേര്‍ഡ് എസി വാള്‍ ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 12 മണിക്കൂര്‍ സമയമെടുക്കുമെന്നും കമ്പനി അറിയിച്ചു. മണിക്കൂറില്‍ 177 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. ഡ്രൈവിങ്ങ് കൂടുതല്‍ എളുപ്പമാക്കാന്‍ ഏഴ് തരത്തിലുള്ള മള്‍ട്ടി റൈഡ് മോഡ് ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

ഗിയര്‍ലെസ് വാഹനം കൂടിയാണിത്. ക്ലച്ചും ഗിയറുമില്ല, ആക്സലറേറ്റര്‍ മാത്രം നിയന്ത്രിച്ച് വാഹനം ഓടിക്കാം. എച്ച്-ഡി കണക്റ്റ് സംവിധാനം വഴി മൊബൈല്‍ ആപ്പിലൂടെ ബാറ്ററി ചാര്‍ജ്, സര്‍വ്വീസ് റിമൈന്‍ഡര്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉപഭോക്താവിന് ലഭിക്കും.

Most Read Articles

Malayalam
English summary
Harley Davidson Livewire electric motorcycle production and sales stopped. Read more in Malayalam.
Story first published: Tuesday, October 15, 2019, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X