ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയര്‍; വീഡിയോ

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്കാണ് ലൈവ്‌വെയര്‍. കഴിഞ്ഞ ദിവസം ബൈക്കിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തു. ആഭ്യന്തര വിപണികളില്‍ എത്തിച്ചതിന് ശേഷമാണ് ബൈക്കിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയർ; വീഡിയോ

ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ 2020 -ന്റെ തുടക്കത്തില്‍ വാഹനത്തെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നും കമ്പനി അറിയിച്ചു. 29,799 ഡോളറാണ് ആഭ്യന്തര വിപണികളില്‍ ലൈവ്‌വെയറിന് വില. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ 40 ലക്ഷം 50 ലക്ഷം രൂപ വരെ ബൈക്കിന് വില പ്രതീക്ഷിക്കാം.

ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയർ; വീഡിയോ

235 കിലോമീറ്റര്‍ മൈലേജാണ് മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ബൈക്ക് ഉപഭോക്താക്കള്‍ക്ക് പരിശോധിക്കുന്നതിനായി വിവിധ ഡീലര്‍ഷിപ്പുകളില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു.

15.5 kWh ബാറ്ററിയാണ് കമ്പനി ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 103 bhp പവറും 116 Nm torque ഉം ഈ ബാറ്ററി ഉത്പാദിപ്പിക്കും. ഹാര്‍ലിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയർ; വീഡിയോ

ഒരു ഇലക്ട്രിക്ക് ബൈക്കായതുകൊണ്ട് വാഹനത്തിന് ശബ്ദമുണ്ടാകില്ല. എന്നാല്‍ സ്പീക്കറുകളുടെ സഹായത്തോടെ കൃത്രിമ ശബ്ദം (ജെറ്റ് എഞ്ചിന്‍) പുറപ്പെടുവിക്കാന്‍ ബൈക്കിന് സാധിക്കും എന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയർ; വീഡിയോ

കരുത്തുറ്റ സ്പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ആദ്യ ഇലക്ട്രിക് ബൈക്കിനെയും കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. നിരവധി ഫീച്ചറുകളും ആദ്യ ഇലക്ട്രിക്ക് ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയർ; വീഡിയോ

എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയ്ല്‍ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും വാഹനത്തിന്റെ സവിശേഷതയാണ്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എല്‍ഇഡി സംവിധാനത്തോടെയാണ് എത്തിയിരിക്കുന്നത്. ടാങ്കിന് മുകളിലാണ് ബൈക്കിന്റെ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത്.

Most Read:ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തി ഡീസല്‍ എഞ്ചിനുകള്‍ തുടരാന്‍ ടൊയോട്ട

ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയർ; വീഡിയോ

ഡ്യുവല്‍ സിറ്റ് ഘടനയോടെയാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. റിയര്‍ സീറ്റ് സ്പോര്‍ട്ടി ഭാവം തരുന്നതിന്നായി അല്പം ഉയര്‍ത്തിയാണ് കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയും ബൈക്കിന്റെ സവിശേഷതകളാണ്.

Most Read:സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയർ; വീഡിയോ

സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ് എബിഎസ്, ഡ്രാഗ്-ടോര്‍ക്ക് സ്ലിപ്പ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങളും ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 17 ഇഞ്ചാണ് വീലിലാണ് ലൈവ്വെയറില്‍ നല്‍കിയിരിക്കുന്നത്. മുന്നില്‍ 300 mm ട്വിന്‍ ഡിസ്‌കും പിന്നില്‍ 260 mm ഡിസ്‌ക് ബ്രേക്കുമാണ്.

Most Read:ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഡാഷിനെ വിപണിയില്‍ അവതരിപ്പിച്ച് ഹീറോ

ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയർ; വീഡിയോ

3 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും നൂറ് കിലോമിറ്ററിലേക്ക് വാഹനത്തിന് കുതിക്കാന്‍. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെഷന്‍. ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വഴി 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം.

ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയർ; വീഡിയോ

ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 100 ശതമാനം തികയ്ക്കാമെന്നും കമ്പനി അറിയിച്ചു. അതേസമയം സ്റ്റാന്റേര്‍ഡ് എസി വാള്‍ ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 12 മണിക്കൂര്‍ സമയമെടുക്കുമെന്നും കമ്പനി അറിയിച്ചു. മണിക്കൂറില്‍ 177 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.

ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയർ; വീഡിയോ

ഡ്രൈവിങ്ങ് കൂടുതല്‍ എളുപ്പമാക്കാന്‍ ഏഴ് തരത്തിലുള്ള മള്‍ട്ടി റൈഡ് മോഡ് ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു. ആദ്യ ഗിയര്‍ലെസ് വാഹനം കൂടിയാണിത്. ക്ലച്ചും ഗിയറുമില്ല, ആക്സലറേറ്റര്‍ മാത്രം നിയന്ത്രിച്ച് വാഹനം ഓടിക്കാം. ലൈം ഗ്രീന്‍, ഓറഞ്ച്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.

ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയർ; വീഡിയോ

എച്ച്-ഡി കണക്റ്റ് സംവിധാനം വഴി മൊബൈല്‍ ആപ്പിലൂടെ ബാറ്ററി ചാര്‍ജ്, സര്‍വ്വീസ് റിമൈന്‍ഡര്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉപഭോക്താവിന് ലഭിക്കും. 2014 -ല്‍ പ്രദര്‍ശിപ്പിച്ച പ്രെജക്ട് ലൈവ്‌വെയർ കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം.

Video Source: Rushlane

More from DriveSpark

Article Published On: Friday, August 30, 2019, 8:30 [IST]
English summary
Harley Davidson Livewire electric bike sounds like a jet engine. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X