ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഡാഷിനെ വിപണിയില്‍ അവതരിപ്പിച്ച് ഹീറോ
ഇരുചക്ര വാഹന വിപണിയിലെ മുന്‍നിരക്കാരായ ഹീറോ മോട്ടോകോര്‍പ് ഇലക്ട്രിക്ക് നിരയിലേക്ക് പുതിയ സ്‌കൂട്ടറുകളെ അവതരിപ്പിച്ചു. ഡാഷ് എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിന് 62,000 രൂപയാണ് വിപണിയിലെ വില.

അടുത്തിടെ ഇലക്ട്രിക്ക് നിരയിലേക്ക് ഹീറോ രണ്ട് പുതിയ സ്‌കൂട്ടറുകളെ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു മോഡലിനെ കൂടി കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. നിരവധി സവിശേഷതകളാണ് സ്‌കൂട്ടറില്‍ കമ്പനി നല്‍കിയിരിക്കുന്നത്.

48 വോള്‍ട്ട് ലിഥിയം അയണ്‍ ബാറ്ററികളാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരം വരെ യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയിലാണ് വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നതുകൊണ്ട് നാല് മണിക്കൂര്‍ കൊണ്ട് നൂറ് ശതമാനം ചാര്‍ജ് സംഭരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും നിര്‍മ്മിച്ചിരിക്കുന്നതെന്നും ഹീറോ വ്യക്തമാക്കി.

145 mm ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകള്‍, ട്യൂബ് ലെസ് ടയറുകള്‍, ട്യുവല്‍ ടോണ്‍ നിറഭേദങ്ങള്‍, റിമോര്‍ട്ട് ബൂട്ട് ഓപ്പണിങ്, ബോഡി ഗ്രാഫിക്‌സ് തുടങ്ങിയ സവിശേഷതകളും വാഹനത്തില്‍ കാണാം.

അതിനൊപ്പം തന്നെ യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകളെല്ലാം തന്നെ കമ്പനി സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മൂന്ന് വര്‍ഷത്തെ വാറണ്ടിയാണ് സ്‌കൂട്ടറിന്റെ ബാറ്ററിക്ക് കമ്പനി നല്‍കുന്നത്.

രാജ്യമെമ്പാടുമുള്ള ഹീറോ ഡീലര്‍ഷിപ്പുകളില്‍ സ്‌കൂട്ടര്‍ ഉടന്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ 615 ഡീലര്‍ഷിപ്പുകളാണ് ഇന്ത്യന്‍ വിപണിയില്‍ ഹീറോയ്ക്കുള്ളത്. 2020 -ഓടെ അത് 1000 ആക്കി വിപുലീകരിക്കുമെന്നും കമ്പനി അറിയിച്ചു.
Most Read:റേഞ്ച് റോവറിന്റെ ആഡംബര എസ്‌യുവി സ്വന്തമാക്കി അല്ലു അര്‍ജുന്‍

ഇതോടൊപ്പം, രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവണത കണക്കിലെടുത്ത്, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹീറോ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 5 ലക്ഷം യൂണിറ്റായി ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും കമ്പനി അറിയിച്ചു.
Most Read:ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

അടുത്തിടെയാണ് ഇലക്ട്രിക്ക് നിരയിലേക്ക് ഒപ്റ്റിമ ER, നൈക്‌സ് ER എന്നീ രണ്ട് പുതിയ മോഡലുകളെ കമ്പനി അവതരിപ്പിച്ചത്. കമ്പനിയുടെ ഹൈ-സ്പീഡ് സീരീസ് ശ്രേണിയില്‍ ലഭ്യമായ ഒപ്റ്റിമ E5, നൈക്‌സ് E5 എന്നിവയുടെ വിപുലീകൃത പതിപ്പുകളാണ് പുതിയ രണ്ട് മോഡലുകളും.
Most Read:ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

ഒന്നിന് പകരം രണ്ട് ബാറ്ററികളാണ് മോഡലില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 48V സിംഗിള്‍ ബാറ്ററി പായ്ക്കിനൊപ്പം 600W BLDC ഇലക്ട്രിക് മോട്ടറാണ് ഹീറോ ഇലക്ട്രിക് ഒപ്റ്റിമ ER -ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയും കൈവരിക്കും.

4.5 മണീക്കൂറുകള്‍ കൊണ്ട് ബാറ്ററികള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനാകുമെന്നാണ് റിപ്പോര്‍ട്ട്. 48V ബാറ്ററി പായ്ക്കും ഒപ്റ്റിമ ER -ലെ 600W BLDC മോട്ടറുമാണ് ഹീറോ നൈക്‌സ് ER -ലും ഉപയോഗിക്കുക.

ഒപ്റ്റിമ ER വാഗ്ദാനം ചെയ്യുന്ന അതേ പ്രകടനം, സ്പീഡ്, എന്നിവയും നൈക്‌സ് ER -ലും ലഭിക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയും ഒറ്റ ചാര്‍ജില്‍ പരമാവധി 100 കിലോമീറ്ററും ഈ മോഡലില്‍ ഹീറോ വാഗ്ദാനം ചെയ്യുന്നത്.

ഒപ്റ്റിമ ER മോഡലിന് 68,721 രൂപയും നൈക്‌സ് ER മോഡലിന് 69,754 രൂപയുമാണ് എക്‌സ്‌ഷോറൂം വില. അവാന്‍ ട്രെന്‍ഡ് ഇ, ഓകിനാവ പ്രൈസ്, ആതര്‍ 450 എന്നിവരാണ് പുതിയ ഹീറോ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിപണിയിലെ എതിരാളികള്‍.


Click it and Unblock the Notifications








