തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി

ജില്ലയില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി

ഇലക്ട്രിക്ക് വാഹന നയത്തിന്റെ ഭാഗമായി ഏറ്റെടുത്ത പദ്ധതിക്ക് സര്‍ക്കാര്‍ ഭരണപരമായ അനുമതി നല്‍കിയിട്ടുണ്ട്. 2022 -ഓടെ ഒരു ദശലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ നിരത്തില്‍ അവതരിപ്പിക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.

തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡി (KSEB) നാണ് ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി

വൈദ്യുതി ഇന്ധമാക്കുന്ന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്തെ ആറ് നഗരങ്ങളിലായി 185 സ്ഥലങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശമാണ് കെഎസ്ഇബിക്ക് ലഭിച്ചിരിക്കുന്നത്.

തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി

സര്‍ക്കാര്‍ ഇത് അംഗീകരിച്ചാല്‍ തിരുവനന്തപുരത്ത് ആറ് ചാര്‍ജിങ് പോയിന്റുകള്‍ വീതമുള്ള 32 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി

8.2 കോടി രൂപയാണ് ഫണ്ടില്‍ നിന്നും ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ കെഎസ്ഇബിക്കായി നല്‍കിയിക്കുന്നത്. ഒരോ ചാര്‍ജിങ് പോയിന്റുകള്‍ക്കും ഏകദേശം 3.75 ലക്ഷം രൂപ വരെ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്.

തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി

ദേശീയപാതയോരത്തും പ്രധാന റോഡരികിലുമെല്ലാം ബാറ്ററി ചാര്‍ജിങ് സ്റ്റേഷനും സ്വാപ്പിങ് സ്റ്റേഷനുമുണ്ടാകും. ചാര്‍ജ് തീര്‍ന്ന ബാറ്ററി നല്‍കി സ്വാപ്പിങ് സ്റ്റേഷനില്‍നിന്ന് മറ്റൊന്ന് വാങ്ങാം. ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ കെഎസ്ഇബിയാണ് നടത്തുക. സ്വാപ്പിങ് കേന്ദ്രങ്ങള്‍ സ്വകാര്യ പിന്തുണയോടെയായിരിക്കും. നിലവിലെ പെട്രോള്‍ പമ്പുകള്‍ പോലെയായിരിക്കുമിത്.

Most Read: എസ്‌യുവി വാങ്ങാനുള്ള നാലു കാരണങ്ങള്‍ - ഒപ്പം പോരായ്മകളും

തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി

അതേസമയം സംസ്ഥാനത്തെ ആദ്യ അതിവേഗ വാഹന ചാര്‍ജിങ് സ്റ്റേഷന്‍ (ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന കേന്ദ്രം) സെക്രട്ടേറിയറ്റ് വളപ്പില്‍ അടുത്തിടെ ആരംഭിച്ചിരുന്നു. നിലവില്‍ സെക്രട്ടേറിയറ്റിലെ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കാണ് സ്റ്റേഷന്റെ സേവനം ലഭിക്കുക. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ വൈദ്യുതി വാഹനങ്ങളുണ്ട്.

Most Read: ഇന്ത്യയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട മാരുതി കാറുകള്‍

തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി

ഈ സ്‌റ്റേഷനുകളുടെ പോരായ്മകളും അപാകതകളും പരിഹരിച്ചാകും മറ്റിടങ്ങളില്‍ ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലപ്പോഴും വാഹനങ്ങളുടെ വലിപ്പത്തിന് അനുസരിച്ച് ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകും.

Most Read: ഇലക്ട്രിക്ക് ഓട്ടോ നിയോയെ അവതരിപ്പിച്ച് എക്സൈഡ്

തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി

ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടിയില്‍ വരെ ഇളവ് അനുവദിച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന 12 ശതമാനത്തില്‍ നിന്ന് ജിഎസ്ടി അഞ്ച് ശതമാനമായി താഴ്ത്തുകയും ചെയ്തിരുന്നു.

തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി

മറ്റുവാഹനങ്ങളില്‍നിന്ന് ഇലക്ട്രിക്ക് വാഹനങ്ങളിലേക്കു മാറാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന നയപരിപാടികളുണ്ടാകണം. ചാര്‍ജിങ് സ്റ്റേഷനുകളുടെ കുറവാണ് ഇലക്ട്രിക്ക് വാഹനങ്ങള്‍ നേരിടുന്ന മുഖ്യപ്രശ്‌നം. രാജ്യത്താകെ ഒരേ മാനദണ്ഡത്തില്‍ ചാര്‍ജിങ് സംവിധാനമൊരുക്കണം. ആവശ്യത്തിനു ചാര്‍ജിങ് പോയിന്റുകള്‍ തയ്യാറാക്കണമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

More from DriveSpark

Article Published On: Monday, October 21, 2019, 15:25 [IST]
English summary
Trivandrum to get 32 charging stations for Electric-Vehicles. Read more in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X