എസ്‌യുവി വാങ്ങാനുള്ള നാലു കാരണങ്ങള്‍ — ഒപ്പം പോരായ്മകളും

By Staff

ഇന്ത്യയില്‍ എസ്‌യുവി വാങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. എസ്‌യുവി വില്‍പനയില്‍ കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ വര്‍ധനവാണുണ്ടായത്. എന്തുകൊണ്ടായിരിക്കും ഇന്ത്യയില്‍ എസ്‌യുവികള്‍ക്ക് ആവശ്യക്കാരേറുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ?

എസ്‌യുവി വാങ്ങാനുള്ള നാലു കാരണങ്ങള്‍ — ഒപ്പം പോരായ്മകളും

ഇന്ത്യയില്‍ എസ്‌യുവികള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നതു കണ്ട് കിയ, എംജി മോട്ടോര്‍സ് തുടങ്ങിയ വമ്പന്മാര്‍ ഇങ്ങോട്ടു വന്ന് വിപണി കീഴടക്കുകയും ചെയ്‌തു.

എസ്‌യുവി വാങ്ങാനുള്ള നാലു കാരണങ്ങള്‍ — ഒപ്പം പോരായ്മകളും

എംജി ഹെക്‌ടറിലൂടെ ഇന്ത്യ കീഴടക്കിയപ്പോൾ കിയ മോട്ടോർസ് സെൽറ്റോസ് എന്ന വമ്പനുമായെത്തിയാണ് സ്പോർട്സ് യൂട്ടിലിറ്റി വാഹന സെഗ്മെന്റ് കൈപ്പിടിയിലാക്കിയത്.ഈ അവസരത്തില്‍ മുകളില്‍ നല്‍കിയ ചോദ്യം വീണ്ടും പ്രസക്തമാവുകയാണ്.

എസ്‌യുവി വാങ്ങാനുള്ള നാലു കാരണങ്ങള്‍ — ഒപ്പം പോരായ്മകളും

എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് എസ്‌യുവികളോടിത്ര പ്രിയം? എസ്‌യുവികളുടെ ഗുണങ്ങളും പോരായ്മകളും പരിശോധിക്കാം. ആദ്യം എസ്‌യുവികളുടെ ഗുണങ്ങള്‍ —

എസ്‌യുവി വാങ്ങാനുള്ള നാലു കാരണങ്ങള്‍ — ഒപ്പം പോരായ്മകളും

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്

സെഡാനുകള്‍ക്കും ഹാച്ച്ബാക്കുകള്‍ക്കും പകരം എസ്‌യുവികളിലേക്കു ഇന്ത്യന്‍ ഉപഭോക്താക്കള്‍ തിരിയാനുള്ള പ്രധാന കാരണം ഗ്രൗണ്ട് ക്ലിയറന്‍സാണ്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എസ്‌യുവികളുടെ മാത്രം സവിശേഷതയാണ്.

എസ്‌യുവി വാങ്ങാനുള്ള നാലു കാരണങ്ങള്‍ — ഒപ്പം പോരായ്മകളും

'അടിതട്ടുമെന്ന' ഭയം എസ്‌യുവിയില്‍ തെല്ലുമുണ്ടാകില്ല. പൊട്ടിപ്പൊളിഞ്ഞ റോഡോ, സ്പീഡ്‌ബ്രേക്കറോ എന്തുമാകട്ടെ പ്രതിബന്ധങ്ങള്‍ മുഴുവന്‍ എസ്‌യുവി സുഗമമായി പിന്നിടും.

എസ്‌യുവി വാങ്ങാനുള്ള നാലു കാരണങ്ങള്‍ — ഒപ്പം പോരായ്മകളും

വെള്ളക്കെട്ട് ഒരു പ്രശ്‌നമല്ല

മഴക്കാലത്തു എസ്‌യുവികളാണ് റോഡിലെ രാജാക്കന്മാര്‍. തകര്‍ത്തു പെയ്യുന്ന മഴയില്‍ റോഡ് കുളമാകുമ്പോള്‍ മുന്നോട്ടു പോകാന്‍ സെഡാനുകളും ഹാച്ച്ബാക്കുകളും നന്നെ വിഷമിക്കും. എന്നാല്‍ എസ്‌യുവിയില്‍ ചിത്രം വ്യത്യസ്തമാണ്.

എസ്‌യുവി വാങ്ങാനുള്ള നാലു കാരണങ്ങള്‍ — ഒപ്പം പോരായ്മകളും

ഉയര്‍ന്നു നിലകൊള്ളുന്ന എയര്‍ ഇന്‍ടെയ്ക്കുകളും എക്‌സ്‌ഹോസ്റ്റും വെള്ളക്കെട്ടുകള്‍ താണ്ടാന്‍ എസ്‌യുവിയെ സഹായിക്കും. സാധാരണയായി 300 mm ഓളം ആഴമുള്ള വെള്ളക്കെട്ടിലൂടെ സഞ്ചരിക്കാന്‍ ഒട്ടുമിക്ക എസ്‌യുവികളും പ്രാപ്തരാണ്.

എസ്‌യുവി വാങ്ങാനുള്ള നാലു കാരണങ്ങള്‍ — ഒപ്പം പോരായ്മകളും

ഉയര്‍ന്ന ഡ്രൈവിംഗ് സീറ്റ്

ഹാച്ച്ബാക്കിലും സെഡാനിലുമെന്ന പോലെ ഡ്രൈവര്‍ക്ക് കൂനിക്കൂടിയിരിക്കേണ്ട ആവശ്യം എസ്‌യുവിയിലില്ല. റോഡിലേക്കു മികച്ച കാഴ്ച്ച സമ്മാനിക്കുന്ന വിധത്തിലാണ് എസ്‌യുവികളിലെ ഡ്രൈവിംഗ് സീറ്റ്. ഇക്കാരണത്താല്‍ ലെയ്ന്‍ മാറുക പോലുള്ള നടപടികള്‍ എസ്‌യുവിയില്‍ ഡ്രൈവര്‍ക്ക് എളുപ്പമായിരിക്കും.

എസ്‌യുവി വാങ്ങാനുള്ള നാലു കാരണങ്ങള്‍ — ഒപ്പം പോരായ്മകളും

എവിടെയും പോകാം

എസ്‌യുവിയാണെങ്കില്‍ ആശങ്കകൂടാതെ എവിടെയും പോകാമെന്ന ധാരണ ഇന്നു വിപണിയിലുണ്ട്. ഒരുപരിധി വരെ ഇക്കാര്യം ശരിയാണ്. ഓഫ്‌റോഡ് ശേഷിയാണ് എസ്‌യുവികളുടെ മുഖമുദ്ര. നാലു വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങള്‍ എസ്‌യുവികളുടെ കരുത്തു വിളിച്ചോതും.

എസ്‌യുവി വാങ്ങാനുള്ള നാലു കാരണങ്ങള്‍ — ഒപ്പം പോരായ്മകളും

എന്നാല്‍ ഇന്ത്യയില്‍ വിറ്റുപോകുന്ന 90 ശതമാനം എസ്‌യുവികളും രണ്ടു വീല്‍ ഡ്രൈവ് മോഡലുകളാണ്. സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമെന്ന വിശേഷണം പൂര്‍ണമായി അവകാശപ്പെടാന്‍ രണ്ടു വീല്‍ ഡ്രൈവ് എസ്‌യുവികള്‍ക്ക് കഴിയില്ല.

എസ്‌യുവി വാങ്ങാനുള്ള നാലു കാരണങ്ങള്‍ — ഒപ്പം പോരായ്മകളും

എസ്‌യുവികളുടെ പോരായ്മകള്‍ —

നിയന്ത്രണ മികവ്

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സെന്ന ഗുണം തന്നെയാണ് എസ്‌യുവികളുടെ പോരായ്മയും. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഗുരുത്വകേന്ദ്രം വര്‍ധിപ്പിക്കും. തത്ഫലമായി വളവുകളില്‍ കൂടുതല്‍ ബോഡി റോള്‍ എസ്‌യുവിയില്‍ അനുഭവപ്പെടും. എന്നാല്‍ ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തുടങ്ങിയ പുതിയ കോമ്പാക്ട് എസ്‌യുവികളില്‍ ഈ പ്രശ്‌നം നന്നെ കുറവാണ്.

എസ്‌യുവി വാങ്ങാനുള്ള നാലു കാരണങ്ങള്‍ — ഒപ്പം പോരായ്മകളും

ഇന്ധനക്ഷമത

സാധാരണ കാറുകളെ അപേക്ഷിച്ചു എസ്‌യുവികള്‍ക്ക് മൈലേജ് കുറവാണ്. സെഡാനുകളുടെയും ഹാച്ച്ബാക്കുകളുടെയും എഞ്ചിനിലാണ് എസ്‌യുവികളില്‍ പലതും അണിനിരക്കുന്നതെങ്കിലും കൂടുതല്‍ ഭാരവും വലുപ്പമേറിയ ആകാരവും എസ്‌യുവികളുടെ മൈലേജ് താരതമ്യേന കുറയ്ക്കും.

എസ്‌യുവി വാങ്ങാനുള്ള നാലു കാരണങ്ങള്‍ — ഒപ്പം പോരായ്മകളും

വലുപ്പം

തിരക്കുനിറഞ്ഞ റോഡുകളില്‍ ഏഴു സീറ്റര്‍ എസ്‌യുവികള്‍ വലിയ പൊല്ലാപ്പുകള്‍ സൃഷ്ടിക്കാം. പാര്‍ക്കിംഗ് ഇടം കണ്ടെത്തുകയാണ് വലിയ എസ്‌യുവികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ നാലു മീറ്ററില്‍ താഴെയുള്ള കോമ്പാക്ട് എസ്‌യുവികള്‍ക്ക് ഈ പ്രശ്‌നമില്ല.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Pros And Cons Of SUVs. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X