ഹീറോ മയെസ്‌ട്രോ എഡ്ജ് 125, പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറുകള്‍ വിപണിയില്‍

2018 ഓട്ടോ എക്‌സ്‌പോയിലാണ് രണ്ടു പുതിയ 125 സിസി സ്‌കൂട്ടറുകളെ ഹീറോ അനാവരണം ചെയ്തത് - ഡ്യൂവറ്റ് 125 ഉം മയെസ്‌ട്രോ എഡ്ജ് 125 ഉം. ഇതില്‍ ഡ്യൂവറ്റ് 125 -നെ ഡെസ്റ്റിനി 125 എന്ന പേരില്‍ കമ്പനി കഴിഞ്ഞവര്‍ഷം വിപണിയില്‍ കൊണ്ടുവന്നു. ഒരു വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷം ഇപ്പോള്‍ മയെസ്‌ട്രോ 125 എഡ്ജിനെയും ഹീറോ അവതരിപ്പിച്ചിരിക്കുകയാണ്.

ഹീറോ മയെസ്‌ട്രോ എഡ്ജ് 125, പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറുകള്‍ വിപണിയില്‍

58,500 രൂപ പ്രാരംഭ വിലയില്‍ 2019 ഹീറോ മയെസ്‌ട്രോ എഡ്ജ് വിപണിയിലെത്തി. മൂന്നു വകഭേദങ്ങളാണ് സ്‌കൂട്ടറില്‍. ഏറ്റവും ഉയര്‍ന്ന മോഡല്‍ 62,700 രൂപ ഷോറൂം വില കുറിക്കും. ഹീറോ നിരയില്‍ ഡെസ്റ്റിനി 125 -ന് മുകളിലാണ് മയെസ്‌ട്രോ എഡ്ജ് 125 -ന് സ്ഥാനം.

ഹീറോ മയെസ്‌ട്രോ എഡ്ജ് 125, പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറുകള്‍ വിപണിയില്‍

ഫാമിലി സ്‌കൂട്ടറായി അറിയപ്പെടുന്ന ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് 55,000 രൂപ മുതല്‍ 58,000 രൂപ വരെ വിലയുണ്ട്. പ്രധാനമായും യുവ ഉപഭോക്താക്കളെയാണ് സ്‌പോര്‍ടി ഭാവമുള്ള മയെസ്‌ട്രോ എഡ്ജിലൂടെ കമ്പനി നോട്ടമിടുന്നത്. സ്‌കൂട്ടറിലുള്ള 124.6 സിസി ഒറ്റ സിലിണ്ടര്‍ എനര്‍ജി ബൂസ്റ്റ് എഞ്ചിന് 8.70 bhp കരുത്തും 10.2 Nm torque ഉം സൃഷ്ടിക്കാനാവും.

ഹീറോ മയെസ്‌ട്രോ എഡ്ജ് 125, പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറുകള്‍ വിപണിയില്‍

ഡെസ്റ്റിനി 125 -ലും എഞ്ചിന്‍ യൂണിറ്റു ഇതുതന്നെ. 55 കിലോമീറ്ററാണ് മയെസ്‌ട്രോ എഡ്ജ് 125 -ന് ഹീറോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. സ്‌കൂട്ടറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്റര്‍. കാര്‍ബ്യുറേറ്റര്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുകള്‍ സ്‌കൂട്ടറിലുണ്ട്.

ഹീറോ മയെസ്‌ട്രോ എഡ്ജ് 125, പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറുകള്‍ വിപണിയില്‍

ബ്ലൂ, ബ്രൗണ്‍, ഗ്രെയ്, റെഡ് നിറങ്ങളില്‍ കാര്‍ബ്യുറേറ്റര്‍ i3S വകഭേദങ്ങള്‍ അണിനിരക്കും. ബ്ലാക്ക്, റെഡ് - വൈറ്റ്, ബ്രൗണ്‍ എന്നീ ഇരട്ടനിറങ്ങളാണ് മോഡലിന്റെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ വകഭേദങ്ങളിലുള്ളത്. സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ സ്‌കൂട്ടറില്‍ ഒരുങ്ങുന്നു.

ഹീറോ മയെസ്‌ട്രോ എഡ്ജ് 125, പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറുകള്‍ വിപണിയില്‍

യുഎസ്ബി ചാര്‍ജിങ്, ബൂട്ട് ലൈറ്റ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ വിശേഷങ്ങള്‍ മയെസ്‌ട്രോ എഡ്ജ് 125 -ലുണ്ട്. ഇന്ധനക്ഷമതയെ സ്വാധീനിക്കാന്‍ സ്‌കൂട്ടറിലെ i3S ടെക്‌നോളജിക്ക് കഴിയും. 1,841 mm നീളവും 695 mm വീതിയും 1,190 mm ഉയരവും പുതിയ മയെസ്‌ട്രോ എഡ്ജിനുണ്ട്.

Most Read: സുസുക്കി ജിക്‌സര്‍ SF 250: ആദ്യ ചിത്രം പുറത്ത്, എതിരാളി യമഹ ഫേസര്‍ 250

ഹീറോ മയെസ്‌ട്രോ എഡ്ജ് 125, പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറുകള്‍ വിപണിയില്‍

വീല്‍ബേസ് 1,261 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 155 mm. സീറ്റ് ഉയരം 775 mm. 110 കിലോയാണ് മോഡലിന്റെ ആകെ ഭാരം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സ്പ്രിങ് ലോഡ് ചെയ്ത ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും സ്‌കൂട്ടറില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

Most Read: സ്‌കൂട്ടറുകള്‍ക്ക് വില കുറച്ച്, വാറന്റി കൂട്ടി ഏഥര്‍

ഹീറോ മയെസ്‌ട്രോ എഡ്ജ് 125, പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറുകള്‍ വിപണിയില്‍

ഇരു ടയറുകളിലും ഡ്രം യൂണിറ്റുകളാണ് ബ്രേക്കിങ്ങിനായി. വിപണിയില്‍ ഹോണ്ട ആക്ടിവ, ഗ്രാസിയ, അപ്രിലിയ SR125, TVS എന്‍ടോര്‍ഖ് 125, സുസുക്കി ആക്‌സസ് 125 തുടങ്ങിയ വമ്പന്മാരുമായാണ് ഹീറോ മയെസ്‌ട്രോ എഡ്ജ് 125 -ന്റെ മത്സരം.

Most Read: 130 കിലോമീറ്റര്‍ വേഗത്തില്‍ ബ്രേക്ക് പിടിക്കുമ്പോള്‍, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

ഹീറോ മയെസ്‌ട്രോ എഡ്ജ് 125, പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറുകള്‍ വിപണിയില്‍

മയെസ്‌ട്രോ എഡ്ജ് 125 -നെ കൂടാതെ പുതിയ പ്ലെഷര്‍ പ്ലസിനെയും ഹീറോ വിപണിയില്‍ പുറത്തിറക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കായി കമ്പനി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്‌കൂട്ടറാണിത്. 47,300 രൂപ വിലയുള്ള 110 സിസി പ്ലെഷര്‍ പ്ലസ് സ്‌കൂട്ടര്‍, ഏഴു നിറങ്ങളില്‍ അണിനിരക്കും.

ഹീറോ മയെസ്‌ട്രോ എഡ്ജ് 125, പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറുകള്‍ വിപണിയില്‍

ബോട്ടില്‍ ഗ്രീന്‍, വെല്‍വറ്റ് റെഡ്, സോളിഡ് റെഡ്, ബ്ലൂ, ഗ്രെയ്, വൈറ്റ്, ബ്ലാക്ക് നിറങ്ങള്‍ സ്‌കൂട്ടറിലുണ്ട്. കാര്‍ബ്യുറേറ്റര്‍ എഞ്ചിനാണ് പ്ലെഷര്‍ പ്ലസിന്റെ രണ്ടു വകഭേദങ്ങളിലും. മോഡലിന്റെ ഉയര്‍ന്ന വകഭേദം 47,300 രൂപ ഷോറൂം വില രേഖപ്പെടുത്തും. 8.1 bhp കരുത്തും 8.7 Nm torque ഉം സൃഷ്ടിക്കാന്‍ സ്‌കൂട്ടറിലുള്ള 110 സിസി എഞ്ചിന് ശേഷിയുണ്ട്. 101 കിലോ മാത്രമേ പുതിയ ഹീറോ പ്ലെഷര്‍ പ്ലസിന് ഭാരമുള്ളൂ.

More from DriveSpark

Article Published On: Monday, May 13, 2019, 13:01 [IST]
English summary
Hero Maestro Edge 125 Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X