സുസുക്കി ജിക്‌സര്‍ SF 250: ആദ്യ ചിത്രം പുറത്ത്, എതിരാളി യമഹ ഫേസര്‍ 250

പുതിയ സുസുക്കി ജിക്‌സര്‍ SF 250 -യുടെ ആദ്യ ചിത്രം പുറത്ത്. മെയ് 20 -ന് മോഡല്‍ ഔദ്യോഗികമായി വില്‍പ്പനയ്ക്ക് വരാനിരിക്കെ ബൈക്കിന്റെ വിവരങ്ങള്‍ മുഴുവന്‍ ഇന്റര്‍നെറ്റില്‍ പുറത്തായി. യമഹ ഫേസര്‍ 250 -യ്ക്ക് എതിരെ സുസുക്കി കൊണ്ടുവരുന്ന എതിരാളിയാണ് ജിക്‌സര്‍ SF 250.

സുസുക്കി ജിക്‌സര്‍ SF 250 -യുടെ ആദ്യ ചിത്രം പുറത്ത്, എതിരാളി യമഹ ഫേസര്‍ 250

വിപണിയില്‍ 1.30 ലക്ഷം മുതല്‍ 1.40 ലക്ഷം രൂപ വരെ ബൈക്കിന് വില പ്രതീക്ഷിക്കാം. 250 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ജിക്‌സര്‍ 250 -യില്‍. എയര്‍, ഓയില്‍ കൂളിങ് സംവിധാനങ്ങളുടെ പിന്തുണ എഞ്ചിനുണ്ട്. എഞ്ചിന്‍ 9,000 rpm 26 bhp കരുത്തും 7,500 rpm -ല്‍ 22.6 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക.

സുസുക്കി ജിക്‌സര്‍ SF 250 -യുടെ ആദ്യ ചിത്രം പുറത്ത്, എതിരാളി യമഹ ഫേസര്‍ 250

ആറു സ്പീഡ് ഗിയര്‍ബോക്‌സ് ബൈക്കില്‍ തുടരും. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് എഞ്ചിന്റെ പ്രവര്‍ത്തനം. ഇടത്തരം, താഴ്ന്ന ആര്‍പിഎമ്മുകളില്‍ കൂടുതല്‍ മികവുറ്റ ടോര്‍ഖ് ലഭ്യമാക്കാന്‍ എഞ്ചിന് കഴിയും. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, മോണോഷോക്ക് സസ്‌പെന്‍ഷന്‍, അലോയ് വീലുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, ഡിസ്‌ക്ക് ബ്രേക്കുകള്‍, ഇരട്ട ചാനല്‍ എബിഎസ് എന്നിവ ബൈക്കിലെ പൊതു വിശേഷങ്ങളാണ്.

സുസുക്കി ജിക്‌സര്‍ SF 250 -യുടെ ആദ്യ ചിത്രം പുറത്ത്, എതിരാളി യമഹ ഫേസര്‍ 250

161 കിലോ ഭാരം ജിക്‌സര്‍ 250 -യ്ക്കുണ്ട്. ഫേസര്‍ 250 -യെ പോലെ ഫെയേര്‍ഡ് ബൈക്കാണ് പുതിയ ജിക്‌സര്‍ 250 -യും. ഫെയറിങ് ഘടന പിന്നിലേക്ക് ഒഴുകുന്ന ആകാരമാണ് ബൈക്കിന് സമര്‍പ്പിക്കുന്നത്. ഇതേസമയം, അക്രമണോത്സുക ഭാവം ജിക്‌സര്‍ 250 കൈവെടിഞ്ഞിട്ടുമില്ല.

സുസുക്കി ജിക്‌സര്‍ SF 250 -യുടെ ആദ്യ ചിത്രം പുറത്ത്, എതിരാളി യമഹ ഫേസര്‍ 250

ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റ് യൂണിറ്റ് ബൈക്കിന്‍രെ സ്‌പോര്‍ടി ഭാവത്തെ സ്വാധീനിക്കുന്നുണ്ട്. മോഡലിന്റെ മുഖരൂപം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഒരുപക്ഷെ GSX നിരയിലെ മുതിര്‍ന്ന സൂപ്പര്‍ ബൈക്കുകളെ അനുകരിക്കാന്‍ മുന്‍ പ്രൊഫൈലില്‍ കമ്പനി ശ്രമിച്ചേക്കും.

Most Read: 130 കിലോമീറ്റര്‍ വേഗത്തില്‍ ബ്രേക്ക് പിടിക്കുമ്പോള്‍, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

സുസുക്കി ജിക്‌സര്‍ SF 250 -യുടെ ആദ്യ ചിത്രം പുറത്ത്, എതിരാളി യമഹ ഫേസര്‍ 250

കുറഞ്ഞ വിലയില്‍ GSX പാരമ്പര്യമുള്ള പെര്‍ഫോര്‍മന്‍സ് ബൈക്കെന്ന ലക്ഷ്യമാണ് പുതിയ ജിക്‌സര്‍ 250 നിറവേറ്റുക. ബജറ്റ് ശ്രേണിയില്‍ നിന്നും മാറി പതിയെ ഇടത്തരം പെര്‍ഫോര്‍മന്‍സ് നിരയിലേക്ക് സുസുക്കി കടക്കുന്നതിന്റെ ആദ്യ സൂചന കൂടിയാണ് വരാന്‍ പോകുന്ന ജിക്‌സര്‍ 250.

Most Read: ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയില്‍, ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ക്രൂയിസര്‍ ബൈക്ക്

സുസുക്കി ജിക്‌സര്‍ SF 250 -യുടെ ആദ്യ ചിത്രം പുറത്ത്, എതിരാളി യമഹ ഫേസര്‍ 250

ഇടത്തരം പെര്‍ഫോര്‍മന്‍സ് നിരയില്‍ ഹോണ്ട, കവാസാക്കി ബ്രാന്‍ഡുകള്‍ക്കൊപ്പം നില്‍ക്കാന്‍ സുസുക്കിയും ആഗ്രഹിക്കുന്നു. വിപണിയില്‍ ജിക്‌സര്‍ 250 വിജയം കുറിക്കുകയാണെങ്കില്‍ ബജറ്റ് വിലയില്‍ കൂടുതല്‍ പ്രീമിയം ബൈക്കുകളെ അവതരിപ്പിക്കാന്‍ കമ്പനി ഉത്സാഹം കാണിക്കും. യമഹ ഫേസര്‍ 250 -യെ കൂടാതെ ബജാജ് പള്‍സര്‍ RS200, ഹോണ്ട CBR 250R മോഡലുകളുമായും സുസുക്കി ജിക്‌സര്‍ 250R മത്സരിക്കും.

Source: Motoroids

Most Read Articles

Malayalam
English summary
Suzuki Gixxer SF 250 Specs Leak Ahead Of Launch. Read in Malayalam.
Story first published: Saturday, May 11, 2019, 21:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X