പുതിയ ഹീറോ എക്‌സ്പള്‍സ് 200, 200T ബൈക്കുകള്‍ മെയ് ഒന്നിന്

2017 നവംബര്‍ മുതല്‍ കാത്തിരിക്കുകയാണ് പുതിയ ഹീറോ എക്‌സ്പള്‍സിനായി ഇന്ത്യ. 2018 ഓട്ടോ എക്‌സ്‌പോയില്‍ ബൈക്കിനെ കണ്ടപ്പോള്‍ ആരാധകര്‍ ഉറപ്പിച്ചു, എക്‌സ്പള്‍സ് 200 വിപണിയില്‍ ഉടനെത്തുമെന്ന്. പക്ഷെ വീണ്ടും ഒരുവര്‍ഷം കടന്നുപോയി. വിവിധ രാജ്യാന്തര മോട്ടോര്‍ ഷോകളില്‍ എക്‌സ്പള്‍സ് 200 -മായി ഹീറോ ചുറ്റിയടിച്ചുകൊണ്ടിരുന്നു. കഴിഞ്ഞവര്‍ഷം അവസാനം മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ എക്‌സ്പള്‍സിനൊപ്പം എക്‌സ്പള്‍സ് 200T പതിപ്പിനെയും കമ്പനി അവതരിപ്പിക്കുകയുണ്ടായി.

പുതിയ ഹീറോ എക്‌സ്പള്‍സ് 200, 200T ബൈക്കുകള്‍ മെയ് ഒന്നിന്

എന്തായാലും നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമാവുകയാണ്. എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200T ബൈക്കുകള്‍ മെയ് ഒന്നിന് വിപണിയിലെത്തും. ഇരു ബൈക്കുകളുടെയും പ്രൊഡക്ഷന്‍ പതിപ്പിനെ കഴിഞ്ഞദിവസങ്ങളില്‍ ക്യാമറ പൂര്‍ണ്ണമായി പകര്‍ത്തിയിരുന്നു. ഓഫ്‌റോഡ് ബൈക്കുകളുടെ ഗണത്തിലാണ് എക്‌സ്പള്‍സ് 200 പെടുന്നത്.

Most Read: ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

പുതിയ ഹീറോ എക്‌സ്പള്‍സ് 200, 200T ബൈക്കുകള്‍ മെയ് ഒന്നിന്

ഉയര്‍ന്ന വിന്‍ഡ്‌സ്‌ക്രീന്‍, വയര്‍ സ്‌പോക്ക് വീലുകള്‍ തുടങ്ങിയ ഒരുപാട് സവിശേഷതകള്‍ എക്‌സ്പള്‍സ് 200 -നുണ്ട്. ഇതേസമയം, ടൂററായതുകൊണ്ട് അലോയ് വീലുകളാണ് എക്‌സ്പള്‍സ് 200T പതിപ്പില്‍. എക്‌സ്പള്‍സ് 200 -ലെ മുന്‍ പിന്‍ ഓള്‍ടെറെയ്ന്‍ ടയറുകള്‍ 21 ഇഞ്ചും 18 ഇഞ്ചും വലുപ്പം കുറിക്കും. ഉയര്‍ന്നാണ് ബൈക്കില്‍ മുന്‍ മഡ്ഗാര്‍ഡ് ഒരുങ്ങുന്നത്.

പുതിയ ഹീറോ എക്‌സ്പള്‍സ് 200, 200T ബൈക്കുകള്‍ മെയ് ഒന്നിന്

വട്ടത്തിലുള്ള ഹെഡ്‌ലാമ്പും വീതികൂടിയ ഹാന്‍ഡില്‍ബാറും വലിയ പാനിയറുകളും ലഗ്ഗേജ് റാക്കും എക്‌സ്പള്‍സ് 200 -ലെ മറ്റു വിശേഷങ്ങളാണ്. ഓഫ്‌റോഡിങ് ശേഷി മുന്‍നിര്‍ത്തി 220 mm ആണ് ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. എക്‌സ്പള്‍സ് 200T -യുടെ കാര്യമടുത്താല്‍ 17 ഇഞ്ചാണ് അലോയ് വീലുകളുടെ വലുപ്പം. മുന്നില്‍ എംആര്‍എഫ് നൈലോഗ്രിപ്പ് സാപ്പര്‍ ടയറും പിന്നില്‍ എംആര്‍എഫ് REVZ-S ടയറും ഒരുങ്ങും.

പുതിയ ഹീറോ എക്‌സ്പള്‍സ് 200, 200T ബൈക്കുകള്‍ മെയ് ഒന്നിന്

ഉയരം കുറഞ്ഞ ഇരുണ്ട് വിന്‍ഡ്‌സ്‌ക്രീനാണ് ബൈക്കിന് ലഭിക്കുന്നത്. എക്‌സ്പള്‍സ് 200 -നെ അപേക്ഷിച്ച് എക്‌സ്പള്‍സ് 200T -യ്ക്ക് 30 mm ഗ്രൗണ്ട് ക്ലിയറന്‍സ് കുറവാണുതാനും. ഡിസൈനിലെ ചെറു വ്യത്യാസങ്ങളൊഴിച്ചാല്‍ ഇരു ബൈക്കുകളുടെയും എഞ്ചിനും ഷാസിയും ഒന്നുതന്നെയാണ്. എക്‌സ്ട്രീം 200R -ലെ 200 സിസി നാലു സ്‌ട്രോക്ക് എഞ്ചിന്‍ എക്‌സ്പള്‍സ് 200, 200T മോഡലുകളില്‍ തുടിക്കും.

പുതിയ ഹീറോ എക്‌സ്പള്‍സ് 200, 200T ബൈക്കുകള്‍ മെയ് ഒന്നിന്

എയര്‍ കൂളിങ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളുടെ പിന്തുണ എഞ്ചിനുണ്ട്. 8,000 rpm -ല്‍ 18 bhp കരുത്തും 6,500 rpm -ല്‍ 17 Nm torque -മാണ് എഞ്ചിന് സൃഷ്ടിക്കുക. ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡ്. ഇരു ടയറുകളിലും പെറ്റല്‍ ഡിസ്‌ക്കാണ് ബ്രേക്കിങ്ങിനായുള്ളത്.

Most Read: ജാവയ്ക്ക് ബുള്ളറ്റിന്റെ മുഴക്കമില്ലെന്ന് പരാതി, എളുപ്പ വഴി കണ്ടെത്തി ഉടമ — വീഡിയോ

പുതിയ ഹീറോ എക്‌സ്പള്‍സ് 200, 200T ബൈക്കുകള്‍ മെയ് ഒന്നിന്

37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന മോണോഷോക്ക് പിന്നിലും സസ്‌പെന്‍ഷന്‍ നിറവേറ്റും. ഒറ്റ ചാനല്‍ എബിഎസ് സംവിധാനം എക്‌സ്പള്‍സ് മോഡലുകളില്‍ അടിസ്ഥാനമായി ഇടംപിടിക്കും. ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിങ്ങനെ നീളും ഹീറോ എക്‌സ്പള്‍സ് മോഡലുകളുടെ പൊതു വിശേഷങ്ങള്‍.

പുതിയ ഹീറോ എക്‌സ്പള്‍സ് 200, 200T ബൈക്കുകള്‍ മെയ് ഒന്നിന്

ഔദ്യോഗിക അവതരണത്തില്‍ മാത്രമേ ബൈക്കുകളുടെ വില കമ്പനി പ്രഖ്യാപിക്കുകയുള്ളൂ. ഒരുലക്ഷം രൂപയ്ക്ക് താഴെ എക്‌സ്പള്‍സിനെ കൊണ്ടുവരുമെന്നാണ് ഹീറോ മുമ്പ് പ്രഖ്യാപിച്ചത്. പുതിയ ബൈക്കുകള്‍ക്ക് ഒന്നുമുതല്‍ 1.1 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

Spy Image Source: MotoPixelTV

More from DriveSpark

Article Published On: Friday, April 26, 2019, 12:00 [IST]
English summary
Hero XPulse 200, XPulse 200T India Launch Date. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X