ഹിമാലയനെ മറികടന്ന് ഹീറോ എക്‌സ്പള്‍സ് 200 T

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന AVD ബൈക്കായി ഹീറോ എക്‌സ്പള്‍സ് 200 T. ദീര്‍ഘ നാളത്തെ കാത്തിരിപ്പിന് ശേഷം എക്‌സ്പള്‍സ് 200 T മോഡല്‍ ഹീറോ ഈ അടുത്താണ് ഇന്ത്യന്‍ വിപണിയിലെത്തിച്ചത്.എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200 T എന്നീ പുത്തന്‍ ബൈക്കുകളെ മെയ് മാസത്തിലാണ് കമ്പനി അവതരിപ്പിച്ചത്.

ഹിമാലയനെ മറികടന്ന് ഹീറോ എക്‌സ്പള്‍സ് 200 T

എന്നാല്‍ കഴിഞ്ഞയിടയ്ക്കാണ് വാഹനത്തിന്റെ വിതരണം ആരംഭിച്ചത്‌. ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ മറികടന്ന് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ADV ശ്രേണിയില്‍പെട്ട ബൈക്കായി എക്‌സ്പള്‍സ് 200 T മാറി.

ഹിമാലയനെ മറികടന്ന് ഹീറോ എക്‌സ്പള്‍സ് 200 T

എക്‌സ്പള്‍സ് 200 മോഡലിനെക്കാള്‍ കഴിവുള്ള പതിപ്പാണ് 200 T. കൂടാതെ റോഡ് കേന്ദ്രീതൃമാണ് ഈ ബൈക്ക്. പുതിയ വില്‍പ്പന കണക്കുകള്‍ അനുസരിച്ച് 2019 ജൂണ്‍ മാസത്തില്‍ ഹീറോ 2,674 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില കുറഞ്ഞ അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തില്‍പെട്ട ബൈക്കാണ് ഹീറോയുടെ എക്‌സ്പള്‍സ് 200. ഈ കാലയളവില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 1,223 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്.

ഹിമാലയനെ മറികടന്ന് ഹീറോ എക്‌സ്പള്‍സ് 200 T

ഹിമാലയനേക്കാള്‍ 94,000 രൂപ വില കുറവാണ് ഹീറോ എക്‌സ്പള്‍സിന്. 1.8 ലക്ഷം രൂപയാണ് എക്‌സ്പള്‍സ് 200 T യുടെ എക്‌സ്‌ഷോറൂം വില. ഇതാദ്യമായല്ല ഈ ശ്രേണിയില്‍പെട്ടൊരു ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിക്കുന്നത്. നേരത്തെ ഇംപള്‍സ് എന്ന 150 സിസി ബൈക്കുകള്‍ ഹീറോ വിപണിയിലെത്തിച്ചിരുന്നു. എന്നാല്‍ കരുത്ത് കുറഞ്ഞ 150 സിസി ബൈക്കിനോട് ഉപഭോക്താക്കള്‍ അടുക്കാതിരുന്നപ്പോള്‍ വിപണിയില്‍ നിന്ന് ഹീറോ ഇംപള്‍സ് മോഡലിനെ പിന്‍വലിക്കുകയായിരുന്നു.

ഹിമാലയനെ മറികടന്ന് ഹീറോ എക്‌സ്പള്‍സ് 200 T

എന്നാല്‍ ഇംപള്‍സിനെ അടിസ്ഥാനമാക്കി 200 സിസി കരുത്തേറിയ എഞ്ചിനുമായാണ് എക്‌സ്പള്‍സിന്റെ നിര്‍മ്മാണം. ഇത് വിപണിയില്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ ബൈക്കിനെ സഹായിച്ചിട്ടുണ്ട്. ഓഫ് റോഡ് പതിപ്പായ എക്‌സ്പള്‍സ് 200 ല്‍ സ്‌പോക്കഡ് റിംസ്, ഹൈ-മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ്, എഞ്ചിന്‍ ബാഷ് പ്ലേറ്റ്, നക്കിള്‍ ഗാര്‍ഡുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

ഹിമാലയനെ മറികടന്ന് ഹീറോ എക്‌സ്പള്‍സ് 200 T

എന്നാല്‍ എക്‌സ്പള്‍സ് 200 T കുറച്ചുകൂടി ഉയര്‍ന്ന പതിപ്പാണ്. ചെറിയ ഓഫ് റോഡിഗിനും ഹൈവേ യാത്രകള്‍ക്കും അനുയോജ്യമായ അലോയ് വീലുകള്‍, ട്യൂബ് ലെസ് ടയറുകള്‍, ഉയര്‍ന്നുള്ള എക്‌സ്‌ഹോസ്റ്റിനു പകരം സാധാരണ ബൈക്കുകളിലേതുപോലെയുള്ള എകസ്‌ഹോസ്റ്റ് എന്നിവയക്കൊപ്പം വലിയ വിന്‍ഡ്‌സ്‌ക്രീനുകള്‍ എന്നിവയെല്ലാം എക്‌സ്പള്‍സ് 200-ല്‍ നിന്നും എക്‌സ്പള്‍സ് 200 T യെ വ്യത്യസ്തമാക്കുന്നു.

ഹിമാലയനെ മറികടന്ന് ഹീറോ എക്‌സ്പള്‍സ് 200 T

മോശം റോഡുകളിലും ഓഫ് റോഡ് റൈഡിനെയും സഹായിക്കുന്ന രീതിയിലുള്ള 190 mm മുന്‍ സസ്‌പെന്‍ഷനും 170 mm പിന്‍ സസ്‌പെന്‍ഷനുമാണ് എക്‌സ്പള്‍സ് 200 T വാഗ്ദാനം ചെയ്യുന്നത്. പൂര്‍ണ്ണ എല്‍ഇഡി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യുന്നതിന് ചാർജിംഗ് പോർട്ടുകള്‍ എന്നിവയും ബൈക്കിന്റെ സവിശേഷതകളാണ്‌.

ഹിമാലയനെ മറികടന്ന് ഹീറോ എക്‌സ്പള്‍സ് 200 T

കാര്‍ബ്യുറേറ്റര്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുകള്‍ എക്‌സ്പള്‍സ് 200 -ല്‍ അണിനിരക്കുമ്പോള്‍, കാര്‍ബ്യുറ്റേറ്റര്‍ പതിപ്പ് മാത്രമേ എക്‌സ്പള്‍സ് 200T -യിലുള്ളൂ. 200 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനില്‍ പരമാവധി 18.4 bhp കരുത്തും 17.1 Nm torque ഉം ബൈക്ക്‌ ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡാണ് ഇരു മോഡലുകളിലെയും ഗിയര്‍ബോക്‌സ്. ഒറ്റ ചാനല്‍ എബിഎസാണ് രണ്ട് ബൈക്കുകളിലും സുരക്ഷ ഉറപ്പുവരുത്തുക.

Most Read Articles

Malayalam
English summary
Hero XPulse 200T becomes best-selling ADV bike in India. Read more malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X